ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിനു അറസ്റ്റ് വാറന്റ്. എസ്എഫ്ഐ നടത്തിയ സമരത്തിനിടെ അന്യായ തടങ്കലില്‍ വച്ച് ഭീഷണിപ്പെടുത്തി ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് ആരോപിച്ച്, കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സര്‍വീസസ് മേധാവിയും പ്രഫസറുമായ വിജയലക്ഷ്മി നല്കിയ ഹര്‍ജിയിലാണ് വാറന്റ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്മേല് റഹിമിന് സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്. നേരിട്ടു ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഹിമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.
Read MoreTag: A A rahim
ആഹാ അന്തസ് ! തീരദേശ പരിപാലന അതോറിറ്റിയില്‍ നിയമവിദഗ്ധയായി എ.എ റഹിമിന്റെ ഭാര്യയെ നിയമിക്കാന്‍ നീക്കം; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വെട്ടില്‍…
സിപിഎമ്മില്‍ വീണ്ടും ബന്ധുനിയമന വിവാദം പുകയുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലടക്കം നിരവധി സ്ഥലങ്ങളില്‍ ബന്ധുക്കളെ തിരുകിക്കയറ്റിയതിനെത്തുടര്ന്നുണ്ടായ വിവാദം നിലനില്‍ക്കെത്തന്നെയാണ് തീരദേശ പരിപാലന അതോറിറ്റിയില്‍ പാര്‍ട്ടി നേതാവിന്റെ ഭാര്യയെ നിയമിക്കാന്‍ നീക്കം. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീമിന്റെ ഭാര്യ അമൃതയെ അതോറിറ്റിയില്‍ നിയമവിദഗ്ധയായി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയതാണു പുതിയ വിവാദത്തിനു തിരി കൊളുത്തിയത്. സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ കാലാവധി മൂന്നുമാസം മുമ്പ് അവസാനിച്ചിരുന്നു അഞ്ചു വിദഗ്ധരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ സെക്രട്ടറിമാരും ഉള്‍പ്പെട്ടതാണ് അതോറിറ്റി. ഭൗമശാസ്ത്രം, മത്സ്യസമ്പത്ത്, ജൈവവൈവിധ്യം, നിയമം എന്നീ മേഖലകളില്‍നിന്നുള്ള വിദഗ്ധരും പരിസ്ഥിതിമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രതിനിധിയുമാണ് ഇങ്ങനെ നിയമിക്കപ്പെടുന്നത്. പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുകയും കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കുകയുമാണു വേണ്ടത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശിപാര്‍ശയിലാണു നിയമവിദഗ്ധയെന്ന നിലയില്‍ റഹീമിന്റെ ഭാര്യയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാക്കിയ…
Read More