സിവില്‍ സര്‍വീസ് നേടിയ വയനാട്ടുകാരി ശ്രീധന്യയെ എല്ലാവരും അനുമോദിക്കുകയാണ് ഇപ്പോള്‍. കുറിച്യ വിഭാഗത്തില്‍ നിന്നുള്ള ശ്രീധന്യ പരിമിതികള്ക്കിടയില് നിന്ന് പടപൊരുതിയാണ് ഉന്നത വിജയം കൈവരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഐഎഎസ് അക്കാദമിയിലായിരുന്നു പരിശീലനം. ശ്രീധന്യയുടെ വിജയത്തില്‍ പങ്കാളിത്തം അവകാശപ്പെട്ട് പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും രംഗത്തെത്തിയിരുന്നു. 2016-17ല്‍ പട്ടികജാതി വകുപ്പിന്റെ സിവില്‍ സര്‍വീസ് പരിശീലനകേന്ദ്രത്തിലെ വിദ്യാര്‍ഥിനിയായിരുന്നു ശ്രീധന്യയെന്നും എന്നാല്‍ മെയിന്‍ പരീക്ഷ,ഇന്റര്‍വ്യൂ എന്നിവയ്ക്ക് പരിശീലനം നേടുന്നതിന് വകുപ്പ് സാമ്പത്തിക സഹായം നല്‍കിയെന്നും പറഞ്ഞുകൊണ്ടായിരുന്നു ബാലന്റെ അവകാശവാദം. എന്നാല്‍ ബാലനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ട് മാധ്യമപ്രവര്‍ത്തക ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മുമ്പ് മന്ത്രി എ.കെ ബാലനെ കാണാനായി എത്തിയ വേളയില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും ശ്രീധന്യ അടക്കമുള്ളവരെ ഇറക്കിവിട്ടിരുന്നുവെന്നാണ് മാധ്യമപ്രവര്‍ത്തക തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മന്ത്രിയുടെ ക്യാബിനില്‍ നിന്ന് പലതവണ ഇറക്കിവിട്ട ശ്രീധന്യയ്ക്ക് സിവില്‍…
Read More