കുമളിയില്‍ അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചത് വിവാദമാക്കേണ്ടതില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം, മയക്കുവെടിവെച്ച ശേഷം അരിക്കൊമ്പനെ ചിന്നക്കനാല്‍ മേഖലയില്‍ നിന്ന് പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയിരുന്നു. കുമളിയില്‍ വെച്ച് പൂജയോടെ ആയിരുന്നു അരിക്കൊമ്പനെ സ്വീകരിച്ചത്. മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേയായിരുന്നു പൂജാകര്‍മങ്ങള്‍. ഇത് ചര്‍ച്ച ആയതോടെയാണ് വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്. ‘ഓരോ സ്ഥലത്തെ സമ്പ്രദായങ്ങളാണ്. അങ്ങനെ ചെയ്യുന്നത് അവരുടെ താത്പര്യമാണ്. അവരുടെ സന്തോഷത്തിന് വേണ്ടി ചെയ്തതായിരിക്കും. അല്ലാതെമറ്റേതെങ്കിലും തരത്തിലൊരു ഉദ്ദേശം അതിലില്ല. ആനയുടെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്’ മന്ത്രി പറഞ്ഞു.
Read MoreTag: a k saseendran
തച്ചങ്കരിയെ പുറത്താക്കാന്‍ ചരടുവലി നടത്തിയത് വിയര്‍പ്പിന്റെ അസുഖമുള്ള യൂണിയന്കാര് മാത്രമല്ല ലോലഹൃദയനായ മന്ത്രി ശശീന്ദ്രനും ; അഴിമതി ശ്രമം തച്ചങ്കരി എതിര്‍ത്തതോടെ ശശീന്ദ്രന് കളി തുടങ്ങിയതിങ്ങനെ…
കൊച്ചി: വിവാദങ്ങള്‍ നിറഞ്ഞ പോലീസ് ജീവിതത്തില്‍ നിന്നാണ് തച്ചങ്കരി കണ്‍സ്യൂമര്‍ ഫെഡിന്റെ എംഡിയായത്. കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലാക്കിയതോടെ പാപഭാരങ്ങള്‍ തച്ചങ്കരിയെ വിട്ടൊഴിയാന്‍ തുടങ്ങി. പിന്നീട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായപ്പോഴും നേരിന്റെ പാതയിലൂടെത്തന്നെയായിരുന്നു സഞ്ചാരം. എന്നാല്‍ ജന്മദിനാഘോഷ വിവാദത്തിന്റെ പേരില്‍ എകെ ശശീന്ദ്രന് തച്ചങ്കരിയെ അവിടെ നിന്നും പറപ്പിച്ചു. കെഎസ്ആര്‍ടിസിയില്‍ എംജി രാജമാണിക്യം പോയ ഒഴിവിലേക്ക് അപ്രതീക്ഷിതമായായിരുന്നു സിഎംഡിയായി തച്ചങ്കരി എത്തുന്നത്. വലിയ മാറ്റമാണ് തച്ചങ്കരി അവിടെ നടപ്പാക്കിയത്. യൂണിയനുകളെ വെട്ടിയൊതുക്കി എല്ലാം ഭംഗിയാക്കി. സ്വന്തം കാലില്‍ നില്ക്കാന് കെഎസ്ആര്‍ടിസിക്ക് കഴിയുമെന്നും തെളിയിച്ചു. അവിടെയും പേരെടുത്ത തച്ചങ്കരിയെ സര്‍ക്കാര്‍ വെട്ടിമാറ്റി. ഇതിന് കാരണം ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ പരാതി പറച്ചിലാണ്. അഴിമതി മോഹം പൊളിഞ്ഞതാണ് ഇതിന് കാരണമെന്നാണ് പുറത്തു വരുന്ന വിവരം. യൂണിയന്‍കാരുടെ സമ്മര്‍ദ്ദത്തിനു പുറമേ വകുപ്പ് മന്ത്രി ശശീന്ദ്രന്റെ ചരടുവലിയാണ് തച്ചങ്കരിയെ തെറിപ്പിച്ചത്. കളിച്ചതാകട്ടെ സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ…
Read More