സ്വന്തം ലേഖകൻ കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടിയും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണം വൈറലാകുന്നു. സുരേന്ദ്രൻ നടത്തിയ യാത്രയ്ക്കിടെ തെക്കൻ മേഖലകളിലെ ജില്ലകളിൽ നടത്തിയ പര്യടനത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിന് മുന്‍പാണ് അബ്ദുള്ളക്കുട്ടിയും കെ.സുരേന്ദ്രനും തമ്മിൽ സംസാരിച്ചത്. പത്രസമ്മേളനം ലൈവ് ആയി അബ്ദുള്ളക്കുട്ടിയുടെ ഫേ സ്ബുക്ക് പേജിൽ വന്നിരുന്നു. ഒപ്പം പത്രസമ്മേളനത്തിനു മുൻപ് ഇവർ വേദിയിലിരുന്ന നടത്തിയ സംഭാഷണവും. സംഭാഷണം ഇങ്ങനെയാണ് – ഷാൾ ഇടാൻ ഇത്രയും ആളുകൾ വരുന്നത് കൊണ്ട് എനിക്ക് നില്ക്കാൻ പറ്റത്തില്ലെന്നും…പുറം വേദന ഭയങ്കരമാണെന്നും..ഒരു മണിക്കൂർ ഒക്കെയാണ് ഷാൾ ഇടുന്നതെന്നും.. അതിന്റെ ആവശ്യമില്ലെന്നും കെ.സുരേന്ദ്രൻ അബ്ദുള്ളക്കുട്ടിയോട് പറയുന്നുണ്ട്. ഇതിനിടയിൽ സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ നടത്തിയ യാത്രയെക്കുറിച്ചും കെ. സുരേന്ദ്രൻ പറയുന്നുണ്ട്. വിജയരാഘവന്റെ യാത്ര ഡെഡ് ബോഡി കൊണ്ടു പോകുന്നതു പോലെയാണെന്നാണ് വിശേഷിപ്പിച്ചത്. എന്തായാലും ഈ സംഭാഷണങ്ങളിപ്പോൾ…
Read MoreTag: a p abdullakkutty
അബ്ദുള്ളക്കുട്ടി അദ്ഭുതക്കുട്ടിയാവുമോ ? എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷനാകുമോയെന്ന ആശങ്കയില്‍ നേതാക്കള്‍; ബിജെപി അധ്യക്ഷനെ കണ്ടെത്താനുള്ള പുതിയ നീക്കങ്ങള്‍ ഇങ്ങനെ…
പല പാര്‍ട്ടികള്‍ ചാടി അടുത്തിടെ ബിജെപിയിലെത്തിയ എ.പി അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷ സ്ഥാനം കൊണ്ടുപോകുമോയെന്ന ആശങ്കയില്‍ പ്രമുഖ നേതാക്കള്‍. മുന്‍ അധ്യക്ഷന്‍ ശ്രീധരന് പിള്ള മിസോറാം ഗവര്‍ണറായിട്ട് രണ്ടു മാസം കഴിഞ്ഞെങ്കിലും പുതിയ അധ്യക്ഷനെ കണ്ടെത്താനാവാതെ വലയുകയാണ് ബിജെപി. ഗ്രൂപ്പ പോരാണ് പാര്‍ട്ടിയെ വലയ്ക്കുന്നത്. കുമ്മനത്തിന്റെയും കെ.സുരേന്ദ്രന്റെയും പേരുകളാണ് പ്രധാനമായും ഉയര്‍ന്നതെങ്കിലും ശോഭ സുരേന്ദ്രന്റെയും എംടി രമേശിന്റെയുമെല്ലാം പേരുകള്‍ ചിലര്‍ ഉയര്‍ത്തിക്കൊണ്ടു വന്നതോടെ ഗ്രൂപ്പുപോര് പരസ്യമായ രഹസ്യമായി. ഇതിനാല്‍ തന്നെ പ്രത്യേകിച്ച് ഗ്രൂപ്പുകളിലൊന്നുമില്ലാത്ത നിലവിലെ ഉപാധ്യക്ഷന്‍ അബ്ദുള്ളക്കുട്ടിക്ക് നറുക്ക് വീഴാന്‍ സാധ്യതയുണ്ടെന്നാണ് ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പൗരത്വബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളെ നഖശിഖാന്തം എതിര്‍ത്ത വ്യക്തികൂടിയാണ് അബ്ദുള്ളക്കുട്ടി.മാത്രമല്ല ന്യൂനപക്ഷക്കാരനെ അധ്യക്ഷനാക്കിയാല്‍ അതും ഗുണം ചെയ്യുമെന്ന് ഒരു കൂട്ടര് കരുതുന്നു. മുമ്പ് കെ. സുരേന്ദ്രനുമായി മുരളീധര പക്ഷവും എം ടി രമേശിനായി കൃഷ്ണദാസ് പക്ഷവും നീക്കം നടത്തുന്നുണ്ട്. ഗ്രൂപ്പുകള്‍ക്കതീതമായി ശോഭ…
Read More