പെണ്മക്കളെക്കുറിച്ച് മനസ്സു തുറന്ന് മഹാ സംഗീതജ്ഞന് എ ആര് റഹ്മാന്. ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു റഹ്മാന്റെ തുറന്നു പറച്ചില്. ഖദീജയും റഹീമയും പക്വതയുള്ളവരും സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ളവരുമാണെന്നും റഹ്മാന് പറയുന്നു. റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ ഖദീജയും റഹീമയും പക്വതയാര്‍ന്ന മനസ്ഥിതി ഉള്ളവരാണ്. അവര്‍ക്കു ശരിയെന്നും മികച്ചതെന്നും തോന്നുന്ന കാര്യങ്ങള്‍ മാത്രമേ അവര്‍ ചെയ്യാറുള്ളു. എന്തൊക്കയാണു ചെയ്യേണ്ടതെന്നുള്ള വ്യക്തമായ ധാരണ എപ്പോഴും അവരുടെ മനസ്സിലുണ്ട്. ഒന്നിനെക്കുറിച്ചും ആശങ്കപ്പെടുകയോ ഭയപ്പെടുകയോ വേണ്ടെന്നാണ് ഞാന്‍ ഖദീജയ്ക്കും റഹീമയ്ക്കും നല്കുന്ന ഉപദേശം. എന്താണോ മനസ്സില്‍ തോന്നുന്നത് അത് ചെയ്യണമെന്നു ഞാന്‍ പറഞ്ഞു കൊടുക്കാറുണ്ട്. ആ രീതിയില്‍ മുന്നോട്ടു നീങ്ങുമ്പോള്‍ അവര്‍ക്കു സ്വന്തമായൊരു വ്യക്തിത്വം കാത്തുസൂക്ഷിക്കാന്‍ സാധിക്കും. ആരും അവരെ തമ്മില്‍ താരതമ്യം ചെയ്യില്ല. ദൈവം എന്റെ മക്കളെ അനുഗ്രഹിക്കട്ടെ’, എ.ആര്.റഹ്മാന് പറഞ്ഞു. പെണ്മക്കളെക്കുറിച്ചുള്ള എ.ആര്.റഹ്മാന്റെ തുറന്നുപറച്ചില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഖദീജയെയും റഹീമയെയും…
Read More