വേതനവും ആനുകൂല്യങ്ങളുമെല്ലാമുള്‍പ്പെടെ പ്രതിമാസം ചെലവ് 1,10,000 രൂപ ! സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതിനു പിന്നാലെ അഡ്വ:വേലപ്പന്‍ നായരെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറാക്കിയ തീരുമാനവും ഖജനാവ് ചോര്‍ത്തും…

ആറ്റിങ്ങലിലെ തോറ്റ എംപി സമ്പത്തിനെ ഡല്‍ഹിയിലെ ലെയ്‌സണ്‍ ഓഫീസറാക്കിയതിന്റെ വിവാദങ്ങള്‍ തീരുംമുമ്പേ ഖജനാവ് ചോര്‍ത്തുന്ന അടുത്ത നിയമനവുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ കക്ഷിയാവുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ഹൈക്കോടതി അഭിഭാഷകന്‍ എ. വേലപ്പന്‍നായരെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചതാണ് ഇപ്പോള്‍ വിവാദത്തില്‍ കലാശിച്ചിരിക്കുന്നത്. നിലവില്‍ കേസ് നടത്താനും നിരീക്ഷിക്കാന്‍ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടര്‍മാരും. എന്നിട്ടും പ്രത്യേക അഭിഭാഷകന്‍ ലെയ്സണ്‍ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകള്‍ വേറേയും. ആറ്റിങ്ങലില്‍ തോറ്റ മുന്‍ എംപി സമ്പത്തിനെ ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറാക്കിയ അതേ മാതൃകയിലാണ് പുതിയ നിയമനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുക. അവിടെ പ്രത്യേക…

Read More