നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓര്‍ത്താണ് വിഷമം ! ‘നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു;രമ്യ ഹരിദാസിനെതിരേ അശ്ലീല പരാമര്‍ശം നടത്തിയ എ.വിജയരാഘവനെതിരേ ആഞ്ഞടിച്ച് ശാരദക്കുട്ടി…

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെതിരേ ജനരോഷം ഉയരുകയാണ്. മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ രമ്യ കണ്ടതിനെ കുറിച്ചായിരുന്നു വിജയരാഘവന്റെ അശ്ലീല പരാമര്‍ശം. വിവാദ പരാമര്‍ശത്തില്‍ വിജയരാഘവനെ വിമര്‍ശിച്ച് പലരും മുമ്പോട്ടു വന്നിരുന്നു. ഇടതു ബുദ്ധിജീവി സുനില്‍ പി ഇളയിടമുള്‍പ്പെടെയുള്ളവര്‍ നിശിതമായ ഭാഷയില്‍ വിജയരാഘവനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരി ശാരദക്കുട്ടിയും വിജയരാഘവനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയാണ്.സ.വിജയരാഘവന്‍ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികള്‍ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓര്‍ത്താണ്. നിങ്ങള്‍ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോര്‍ജ്ജിനെ ഓര്‍മ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല. ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം; സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങള്‍ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണ് ഗതികേട്. ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല. സ.വിജയരാഘവന്‍…

Read More