ഇടതുപക്ഷത്തിന്റെ കോട്ടകളില്‍ ഒന്നായി കരുതപ്പെട്ടിരുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് നേടിയ അട്ടിമറി വിജയം സിപിഎമ്മിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. 15,8968 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ചത്. ഈ അവസരത്തില്‍ എ വിജയരാഘവനെ പരിഹസിച്ചു കൊണ്ട് എന്‍ എസ് മാധവന്‍ രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. ‘എ വിജയരാഘവന്‍ ഈ വീടിന്റെ ഐശ്വര്യം. ആലത്തൂരില്‍ ഒരു വീട്ടില്‍ പ്രത്യക്ഷപ്പെടാവുന്ന ബോര്‍ഡ്’- എന്നാണ് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചത്. നിരവധി ആളുകളാണ് എന്‍ എസ് മാധവന്റെ ട്വീറ്റിന് താഴെ കമന്റുകളുമായി സജീവമായത്. രമ്യ ഹരിദാസിനെതിരെ എ വിജയരാഘവന്റെ പരാമര്‍ശം സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നിരവധി പ്രമുഖര്‍ രമ്യയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. "എ വിജയരാഘവൻ ഈ വീടിന്റെ ഐശ്വര്യം" ആലത്തൂരിൽ ഒരു…
Read More