സര്‍ക്കാര്‍ ഡാറ്റ ഉപയോഗിച്ച് ആധാറും പാനുമുള്പ്പെടെ വന്‍ വ്യാജരേഖാ നിര്‍മാണം. രണ്ടു ലക്ഷത്തോളം ആധാര്‍ കാര്‍ഡുകളും പാന്‍ കാര്‍ഡുകളും വോട്ടേഴ്സ് ഐഡിയും നിര്‍മിച്ച രണ്ടു പേര് ഗുജറാത്തില്‍ അറസ്റ്റിലായി. രാജ്യസുരക്ഷയ്ക്ക് വലിയ ഭീഷണിയായി സംഭവമെന്ന് ഗുജറാത്ത് പോലീസ് പ്രതികരിച്ചു. 15 മുതല്‍ 200 രൂപയ്ക്കു വരെയാണ് ഇവ വില്‍പ്പന നടത്തിയത്. രണ്ടു ലക്ഷത്തോളം വ്യാജരേഖകള്‍ നിര്‍മിച്ച് രാജ്യത്താകമാനം വിതരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ വെബ്സൈറ്റുകളിലൂടെ നുഴഞ്ഞു കയറിയാണ് ഈ വ്യാജനിര്‍മാണം. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന. വ്യാജരേഖാ നിര്‍മാണവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ രാജസ്ഥാന്, ഉത്തര്‍പ്രദേശ് സ്വദേശികളാണ്. പരംവീര്‍ സിങ് താക്കൂര്‍ എന്നയാളുടെ പേരിലാണ് വെബ്സൈറ്റ് രജിസ്റ്റര്‍ ചെയ്തത്. മൂന്നു വര്‍ഷത്തോളമായി വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചത്. പ്രതികളിലൊരാളായ സോംനാഥിന് അഞ്ചാംക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ, സാങ്കേതിക സഹായത്തിനു മറ്റാരെയെങ്കിലും ആശ്രയിച്ചിരിക്കാമെന്നും ഗുജറാത്ത് പോലീസ് പറയുന്നു.
Read MoreTag: aadhaar
അഞ്ഞൂറ് രൂപയും പത്തു മിനിറ്റ് സമയവുമുണ്ടെങ്കില്‍ പുഷ്പം പോലെ ആധാര്‍ ചോര്‍ത്താം ? ഇന്ത്യക്കാരെ മുഴുവന്‍ ആശങ്കയിലാക്കുന്ന വാര്‍ത്തയില്‍ പറയുന്നത്; പിന്നിലുള്ളത്..
ഇന്ത്യക്കാരെ മുഴുവന്‍ ആശങ്കയിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. പേടിഎമ്മിലൂടെ തങ്ങള്‍ 500 രൂപ അടച്ചപ്പോള്‍ പത്തു മിനിറ്റിനുള്ളില്‍ ആധാര്‍ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ന്നു കിട്ടി എന്നാണ് ദി ട്രിബ്യൂണ്‍ എന്ന പത്രം വാദിക്കുന്നത്. ആര്‍ക്കും ഇതു ചെയ്യാം എന്നും അവര്‍ പറയുന്നു. വാട്‌സാപ്പിലൂടെ ഇത്തരം ഡേറ്റാ കച്ചവടം നടത്തുന്ന ഒരു അജ്ഞാതമായ (anonymous) ഗ്രൂപ്പുകളില്‍ ഒന്നാണ് തങ്ങള്‍ക്ക് ഈ മായക്കാഴ്ച സമ്മാനിച്ചതെന്നാണ് അവര്‍ പറയുന്നത്. ഇതു ശരിയാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത ഡേറ്റാ ചോര്‍ച്ചയായിരിക്കും നടന്നിരിക്കുന്നത്. ഏത് ആധാര്‍ നമ്പര്‍ അടിച്ചു കൊടുത്താലും പേര്, അഡ്രസ്, പോസ്റ്റല്‍ കോഡ് (PIN), ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയ്ല്‍ എന്നിവയടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ തെളിഞ്ഞു കിട്ടി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീര്‍ന്നില്ല, ഒരു 300 രൂപയും കൂടെ കൊടുത്തപ്പോള്‍ ആരുടെ പേരിലുമുള്ള ആധാര്‍കാര്‍ഡ് പ്രിന്റു ചെയ്തെടുക്കാനുള്ള സോഫ്റ്റ്വെയര്‍…
Read More