മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമായ ഒരിടം നേടിയ താരമാണ് സൈജു കുറുപ്പ്. ഏതു തരത്തില്‍പ്പെട്ട കഥാപാത്രങ്ങളും കയ്യടക്കത്തോടെ ചെയ്യുമെന്നതാണ് സൈജുവിന്റെ മികവ്. എന്നാല്‍ ഇപ്പോള്‍ തന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു സംഭവത്തെപ്പറ്റി തുറന്നു പറയുകയാണ് സൈജു. ആട് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അതിയായ ആഗ്രഹമുണ്ടായപ്പോഴാണ് ചാന്‍സ് ചോദിച്ച് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനെ വിളിക്കുന്നത്. അപ്പോള്‍ മിഥുന്‍ പറഞ്ഞ രണ്ട് മറുപടികളില്‍ ഒന്ന് തന്നെ വിഷമിപ്പിക്കുന്നതും, മറ്റൊന്ന് സന്തോഷിപ്പിക്കുന്നതുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ”നിങ്ങള്‍ മലയാള സിനിമയില്‍ നിന്ന് പുറത്തായ നടനാണ് എന്നാണ് ഞാന്‍ കരുതിയത്, പക്ഷേ നിങ്ങളുടെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ‘ആട്’ എന്ന സിനിമയില്‍ എല്ലാം ഗ്രാമീണരായിട്ടുള്ള കഥാപാത്രങ്ങളാണ്, അതില്‍ താങ്കളുടെ അപ്പീയറന്‍സിന് പറ്റിയ വേഷമില്ല”. മിഥുന്‍ തിരിച്ചു വരവിനെക്കുറിച്ച് പറഞ്ഞ കാര്യത്തില്‍ തനിക്ക് സന്തോഷം തോന്നിയെങ്കിലും പക്ഷെ ‘ആട്’ എന്ന സിനിമയില്‍…
Read MoreTag: AADU
ഷാജി പാപ്പനെ വട്ടം ചുറ്റിച്ച കൊച്ചു സുന്ദരി പിങ്കി ഇന്ന് വളര്‍ന്ന് വലിയൊരു ആളായി(ആടായി); പിങ്കി ഇപ്പോള്‍ ഇവിടെയാണ്
മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ 2015 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രം മലയാളികള്‍ നെഞ്ചേറ്റിയ ഒരു ഹാസ്യ ചിത്രമാണ്. കേരളത്തിലെ ഒരു മലയോര ഗ്രാമത്തിലുള്ള വടംവലി ടീമിലെ വിഡ്ഢികളായ 7 ചെറുപ്പക്കാരുടെയും, സമ്മാനമായി ഒരു ആട് ലഭിച്ചശേഷം അവര്‍ക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും കഥ പറഞ്ഞ ഈ ചിത്രത്തില്‍ ആടിന് ഒരു പ്രധാന വേഷമാണ് ഉള്ളത്. നായകന്‍ ഷാജി പാപ്പനെ വലച്ച ആടിനെ ആരും മറക്കില്ല. ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ പ്രിയങ്കരിയായ പിങ്കി എന്ന ആട്ടിന്‍കുട്ടി. ചിത്രത്തിന്റെ രണ്ടാംഭാഗത്തിലും പിങ്കിയുണ്ട്. എന്നാല്‍ പിങ്കി പഴയ കുട്ടിയല്ല. അവള്‍ ഇന്ന് വളര്‍ന്ന് സുന്ദരിയായിരിക്കുന്നു. അതുമാത്രമല്ല അവള്‍ ഇന്ന് ആറുകുട്ടികളുടെ അമ്മയുംകൂടിയാണ്. പിങ്കിയെ രണ്ടുവര്‍ഷത്തിനുശേഷം സംവിധായകന്‍ നേരിട്ട് കണ്ടിരുന്നു. അവളോടൊപ്പം ഒരു സെല്‍ഫി എടുക്കാനും മറന്നില്ല. അത് ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതോടെ ചിത്രം…
Read More