ആണായിപ്പിറന്നവരെല്ലാം ആടുതോമയുടെ ആരാധകരായിരിക്കും. സ്ഫടികം ജോര്‍ജിനു മുന്നിലൂടെ മുണ്ടും മടക്കിക്കുത്തി റെയ്ബാന്‍ ഗ്ലാസുംവച്ച് പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുന്ന ആടുതോമയുടെ രംഗം ഓര്‍ക്കുമ്പോള്‍ തന്നെ രോമാഞ്ചം അടിക്കുമെന്ന് ഉറപ്പ്. അതേരംഗം ഒരു പെണ്‍കുട്ടി അനുകരിച്ചാല്‍ എങ്ങനെയുണ്ടാകും. നവാഗതനായ എ.ആര്. അമല്‍കണ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നീര്‍മാതളം പൂത്തകാലം’ എന്ന സിനിമയുടെ ടീസര്‍ ആകര്ഷമാകുന്നത് ആടുതോമയായുള്ള നായികയുടെ വേഷപ്പകര്‍ച്ചയിലൂടെയാണ്. സ്ഫടികം സിനിമയിലേതു പോലെ തന്നെ പൊലീസുകാരനായ സ്ഫടികം ജോര്‍ജിനു മുന്നിലൂടെ മുണ്ടും പറിച്ച് ഇറങ്ങിപ്പോകുന്ന നായിക. പ്രീതി ജിനോ എന്ന പുതുമുഖമാണ് ഈ രംഗത്തില്‍ തിളങ്ങുന്നത്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടത്തിലുള്ള പ്രണയമാണ് ചിത്രം പറയുന്നത്. ഒരുപാടു പേരെ പ്രണയിക്കുന്ന നായകന്റെ കഥാഗതികള്‍ മലയാള സിനിമയില്‍ ഏറെ പരിചിതമാണ്. എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി ഒരു പെണ്‍കുട്ടിയുടെ വിവിധ പ്രണയങ്ങളിലൂടെ ചിത്രം കടന്നുപോകുന്നു. പ്രീതി ജിനോ, ഡോണ, അരുണ്‍…
Read More