പൃഥിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ ജോര്‍ദാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി. നായകന് പൃഥ്വിരാജാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്. സിനിമ സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജിനൊപ്പമാണ് പാക്കപ്പ് വിവരം താരം അറിയിച്ചത്. ഇതോടെ സിനിമസംഘത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉള്‍പ്പടെയുള്ള 58 അംഗ സംഘം ജോര്‍ദാന്‍ മരുഭൂമിയില്‍ എത്തിയത്. എന്നാല്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ കൊറോണ പടര്‍ന്നു പിടിക്കുകയും ഷൂട്ടിംഗ് നിര്‍ത്തി വെക്കേണ്ടിവരികയുമായിരുന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോര്‍ദാനിലെ ഷൂട്ട്. മാര്‍ച്ച് 16നാണ് ജോര്‍ദാനിലെ ഷൂട്ടിംഗ് തുടങ്ങിയത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനിടയില്‍ പ്രത്യേക അനുമതിയോടെ ഷൂട്ടിംഗ് തുടര്‍ന്നെങ്കിലും ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്ക്ഡൗണ്‍…
Read MoreTag: aadujeevitham
കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് ആടുജീവിതം ! ജോര്‍ദാനില്‍ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ അനുവാദം ലഭിച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന്…
കോവിഡ് 19 ബാധയെത്തുടര്‍ന്ന് നിര്‍ത്തിവച്ച പൃഥിരാജ് ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോര്‍ദ്ദാനില്‍ പുനരാരംഭിച്ചു. പൃഥിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണെന്നു കരുതപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലസിയാണ്. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആടുജീവിതത്തിന്റെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. കോവിഡ് ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ഷൂട്ടിംഗ്. ജോര്‍ദാന്‍ ഗവണ്മെന്റിന്റെ അനുമതിയോടെ വാദിറം മരുഭൂമിയില്‍ ആയിരുന്നു ചിത്രീകരണം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇതോടെ സംഘത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. അതോടെ സംവിധായകന് ബ്ലെസി ആന്റോ ആന്റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നുവെന്നാണ് വാര്‍ത്ത. അടുത്തമാസം 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുമുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയായാലും…
Read More