അനുമോൾ ജോയ്ആയിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു തുടക്കം മുതലുള്ള അന്വേഷണം. ഈ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ശാസ്ത്രീയമായ തെളിവുകളും പ്രതിയെ പിടികൂടാൻ പോലീസിന് സഹായകമായി. തുടർന്ന് അന്വേഷണ സംഘം ആസാമിലെത്തി ഒന്നാം പ്രതി മൊയിബുൾ ഹക്കിനെ പിടികൂടുകയായിരുന്നു. ഒന്നാം പ്രതി പിടിയിലായതോടെ രണ്ടാം പ്രതിയായ വാർപേട്ട ജില്ലയിലെ ബംഗാളിപ്പാറയിൽ ഗോറൈ മറി ഗ്രാമത്തിലെ നസറുൾ ഇസ്ലാം ഒളിവിൽ പോയിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ പോലീസിന്റെ പിടിയിലാവുന്നത്. സ്വർണം വിറ്റത് 54,000 രൂപയ്ക്ക്മോഷ്ടിച്ച സ്വർണത്തിന്റെ കുറച്ച് ഭാഗം ഹക് നസറുള്ളിനെ ഏൽപ്പിച്ചിരുന്നു. പാന്റ്സിന്റെ പോക്കറ്റിലിട്ട സ്വർണം പിന്നീട് തളിപ്പറന്പ് കുറുമാത്തൂരിലേക്ക് പോകുന്ന വഴി വീണുപോയെന്നാണ് നസ്റുൾ പോലീസിനോട് പറഞ്ഞത്. ആ സ്വർണം കണ്ടെടുക്കാനായില്ല. എന്നാൽ, സ്വർണത്തിന്റെ ബാക്കി ഭാഗം മൊയിബുൾ ഹക്ക് കണ്ണൂർ ഫോർട്ട്…
Read MoreTag: aaisha crime
പുലർച്ചവരെ അവർ പുറത്ത് കാത്തിരുന്നു; ടാപ്പു പൂട്ടിവച്ചു; വെള്ളത്തിനായി ആയിഷ കിണറിന് സമീപത്തേക്ക് വരുമെന്ന പ്രതീക്ഷയോടെ…
അനുമോൾ ജോയ്സെപ്റ്റംബർ 22 ന് രാത്രി പതിനൊന്നോടെ ആയിഷയുടെ വീടിനടുത്ത് വന്ന് പ്രതികൾ ഓട്ടോയിറങ്ങി. ഓട്ടോഡ്രൈവർ പോയെന്ന് ഉറപ്പിച്ച് ഇരുവരും ആയിഷയുടെ വീട് ലക്ഷ്യമാക്കി നടന്നു. അവിടെ എത്തുന്പോൾ വീടിനു മുന്നിലുള്ള ബൾബ് തെളിഞ്ഞു കിടന്നിരുന്നു. ആയിഷ ഉറങ്ങിയില്ലെന്ന് പ്രതികൾക്ക് മനസിലായി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം ബൾബ് അണഞ്ഞു. ആയിഷ ഉറങ്ങിയെന്ന് ഉറപ്പായതോടെ ഒന്നാം പ്രതി മൊയിബുൾ ഹക് പോയി ബൾബ് ഊരിമാറ്റി. രാവിലെ ആയിഷ ഉണർന്ന് പുറത്ത് വരുമ്പോൾ തെളിയാതിരിക്കാനായിരുന്നു ഇത്. ടാപ്പ് പുറത്ത് നിന്ന് പൂട്ടിഅകത്തെ മുറിയിൽ വെള്ളം കിട്ടുന്ന ടാപ്പ് പ്രതികൾ പുറത്ത് നിന്ന് പൂട്ടി. പുലർച്ചെ നിസ്കാരത്തിനുമുമ്പ് ദേഹ ശുദ്ധിക്ക് വെള്ളം കിട്ടാതെ ആയിഷ പുറത്തിറങ്ങുമെന്ന് പ്രതികൾക്ക് ഉറപ്പായിരുന്നു. വീടിനടുത്തുള്ള കിണറിനു സമീപം ഒന്നാം പ്രതി മൊയിബുൾ ഹക് മറഞ്ഞു നിന്നു. രണ്ടാം പ്രതി നസറുൾ ഇസ്ലാമിനെ സമീപത്തെ…
Read More