ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞടുപ്പില്‍ ചരിത്രം കുറിച്ച് ബോബി കിന്നാര്‍.ഏക ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയും ആംആദ്മി പാര്‍ട്ടി നേതാവുമായ ബോബി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വരുണ ധാക്കയെ 6,714 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സുല്‍ത്താന്‍പുരി എ വാര്‍ഡില്‍ നിന്ന് വിജയിച്ചു കയറിയത്. കഴിഞ്ഞ തവണയും ഈ വാര്‍ഡ് ആംആദ്മിക്ക് ഒപ്പമായിരുന്നു. 2017ല്‍ സഞ്ജീവ് കുമാറാണ് വിജയിച്ചത്. ആദ്യമായാണ് ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞടുപ്പില്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍ മത്സരിക്കുന്നത്. വിജയിച്ചതോടെ കൗണ്‍സിലില്‍ എത്തുന്ന ആദ്യട്രാന്സ്ജന്ഡര് അംഗവും ബോബിയാകും. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ബോബി സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടായിരുന്നെങ്കിലും ജയിക്കാനായിരുന്നില്ല. സുല്‍ത്താന്‍പുരിയില്‍ ‘ബോബി ഡാര്‍ലിങ്’ എന്നറിയപ്പെടുന്ന ബോബി ഹിന്ദു യുവ സമാജ് ഏകതാ അവാം തീവ്രവാദ വിരുദ്ധ സമിതിയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ്. ട്രാന്‍സ്ജെന്‍ഡറായതിനാല്‍ താന്‍ നേരിട്ട ദുരനുഭവങ്ങള്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ 38 വയസുള്ള അവര്‍ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ അഴിമതി തുടച്ചുനീക്കാന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍…
Read MoreTag: AAM AADMI
പാവങ്ങളുടെ സര്‍ക്കാര്‍ പരസ്യത്തിനായി ചിലവിട്ടത് 526 കോടി രൂപ; ആം ആദ്മി സര്‍ക്കാരിനോട് 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഉത്തരവ്
ന്യൂഡല്‍ഹി:ആം ആദ്മി സര്‍ക്കാര്‍ പരസ്യത്തിനായി ചിലവിട്ട 526 കോടി രൂപയില്‍ 97 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി ലഫ്. ഗവര്‍ണര്‍. സുപ്രീം കോടതിയുടെ നിര്‍ദേശം മറികടന്ന് സര്‍ക്കാര്‍ ഖജനാവ് മുഖ്യമന്ത്രിയുടെയും, ആംആദ്മിയുടെയും പരസ്യത്തിനായ് ഉപയോഗിച്ചതിനാലാണ് ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഈ തുക തിരിച്ചടയ്ക്കാനായി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിനും ഗവര്‍ണര്‍ ഉത്തരവിട്ടിട്ടുണ്ട്. എത്രയും പെട്ടെന്നു തന്നെ 97 കോടി രൂപ ആംആദ്മിയില്‍ നിന്നും ഈടാക്കാന്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. പബ്ലിസിറ്റിക്കായി പണം ചിലവാക്കിയതിനെതിരേ പ്രതിപക്ഷത്തിനൊപ്പം സ്വന്തം പാര്‍ട്ടിയില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ പരസ്യത്തിനായി 24 കോടി രൂപ ചിലവാക്കിയപ്പോഴാണ് ആംആദ്മി സര്‍ക്കാര്‍ 526 കോടി മുടക്കിയത്. ഇത് അഴിമതിയാണെന്നാണ്…
Read More