പണമില്ലാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങുന്ന പെണ്‍കുട്ടികളെ സഹായിക്കാന്‍ ആങ്ങളക്കൂട്ടായ്മ; കോഴിക്കോട്ടുകാരായ 14 യുവാക്കള്‍ ചേര്‍ന്ന കൂട്ടായ്മയുടെ സമൂഹത്തിന് ഉത്തമ മാതൃക…

കോഴിക്കോട്: വിവാഹച്ചെലവു താങ്ങാന്‍ കഴിയാത്തതുമൂലം പെണ്‍മക്കളെ വിവാഹം കഴിച്ചയയ്ക്കാന്‍ പാടുപെടുന്ന അനേകം മാതാപിതാക്കള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ആങ്ങളമാര്‍ സഹായവുമായെത്തുന്നത്. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് ഒറു കൈ സഹായം എന്ന ലക്ഷ്യത്തോടെയാണ് ആങ്ങളക്കൂട്ടായ്മയുടെ പ്രവര്‍ത്തനം. ഈ വരുന്ന ഞായറാഴ്ച മണ്ണാര്‍ക്കാട് കക്കുപ്പടി മഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന ഒരു വിവാഹത്തിന് നേതൃത്വം നല്‍കുന്നത് ഇവരാണ്. രാവിലെ 9.30നും 10 നും ഇടയ്ക്കാണ് വിവാഹം. ബന്ധുക്കളല്ലാത്ത ഏതാനും ആങ്ങളമാര്‍ യഥാസമയം ഇടപെട്ടതുകൊണ്ടാണ് വിവാഹം നടക്കുന്നത്. മണ്ണാര്‍ക്കാട് മുക്കാലിയിലെ കാട്ടുശ്ശേരി നരിയന്‍പറമ്പില്‍ പരേതനായ അളകേശന്റെയും ശാരദയുടെയും മകള്‍ പ്രിയയും കപ്രാട്ടില്‍ വീട്ടില്‍ പരേതനായ നാരായണന്റെയും ശാരദയുടെയും മകന്‍ കൃഷ്ണകുമാറുമാണ് വിവാഹിതരാവുന്നത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളും ഏറ്റെടുത്ത് നടത്തുന്ന ഈ ആങ്ങളമാരുടെ നേതൃത്വത്തിലുള്ള ആദ്യവിവാഹമാണ് ഫെബ്രുവരി 11ന് മണ്ണാര്‍ക്കാട്ട് നടക്കുന്നത്. വിവാഹഭാഗ്യം കൈവരാതെ ജീവിതം തള്ളിനീക്കുന്ന നിരാശ്രയരായ സഹോദരിമാര്‍ നിങ്ങളുടെ അറിവിലോ…

Read More