മീശമാധവൻ’ എന്ന സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും വേദനയോടെയുള്ള നടപ്പും എല്ലാവരും ഓർക്കുന്നുണ്ടാവും. ആണിരോഗം ധാരാളം ആൾക്കാരെ വിട്ടുമാറാതെ ഉപദ്രവിക്കാറുണ്ട്.സാധാരണയായി മർദ്ദം കൂടുതൽ ഏൽക്കുന്ന സ്ഥലങ്ങളിലാണ് ആണിരോഗം കാണപ്പെടുന്നത്. ചില നാട്ടിൽ കാലിന്റെ അടിയിലെ തഴന്പിനല്ല , വേദനയോടെ നടുക്ക് ഒരു കുഴിയുമായ് ഉണ്ടാകുന്ന കല്ലിപ്പിനാണു ആണിരോഗമെന്നു പറയാറുള്ളത്. ആണിരോഗം വിവിധതരം പൊതുവേ രണ്ടുതരം ആണിരോഗങ്ങളുണ്ട് – കട്ടിയുള്ളതും( heloma durum), മൃദുലമായതും (heloma molle) .കട്ടിയുള്ള തരം ആണിരോഗത്തിന്റെ നടുക്കായി കണ്ണു പോലെ ഭാഗമുണ്ടാവും. ഏറ്റവും കൂടുതൽ മർദമനുഭവപ്പെടുന്ന ഭാഗത്താണു സാധാരണ ഇതു കാണാറുള്ളത്. കാലിന്റെ വിവിധ ഭാഗങ്ങളിൽ ഇതു വരാറുണ്ട്. മൃദുവായത് സാധാരണയായി കാൽ വിരലുകൾക്കിടയിലാണു കാണാറുള്ളത്. പ്രധാനമായും നാലാമത്തെയും അഞ്ചാമത്തെയും വിരലുകൾ ക്കിടയിൽ.കാൽ വിരലിന്റെ അഗ്രത്തിൽ വരുന്നത് (heloma Apical), നഖത്തിനോടു ചേർന്നു വരുന്നത് (heloma ungum), വിരലുകളുടെ പുറം ഭാഗത്തുവരുന്നത് (heloma…
Read More