ഡല്‍ഹിയിലെ എഎപി എംല്‍എയെ മര്‍ദ്ദിച്ച് ജനക്കൂട്ടം. മര്‍ദനത്തില്‍നിന്ന് എംഎല്‍എ ഗുലാബ് സിങ് യാദവ് ഓടി രക്ഷപ്പെടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മത്യാലയില്‍നിന്നുള്ള നിയമസഭാംഗമാണ് യാദവ്. രാത്രി എട്ടു മണിക്ക് യാദവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗം ശ്യാം വിഹാറില്‍ കൂടുകയായിരുന്നു. എന്നാല്‍ യോഗത്തില്‍ ഉടലെടുത്ത വാക്കേറ്റം കൈയ്യേറ്റത്തിലവസാനിക്കുകയായിരുന്നു. യാദവിന്റെ കോളറില്‍ പിടിച്ചു വലിക്കുകയും മര്‍ദിക്കുകയും ചെയ്തു. മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെട്ടോടിയ യാദവിനു പിന്നാലെ കുറേ പ്രവര്‍ത്തകര്‍ ഓടുന്നതും വീഡിയോയില്‍ ഉണ്ട്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന എംഎല്‍എയെ പിടിച്ചുനിര്‍ത്തിയും മര്‍ദ്ദിച്ചു. അതേസമയം, ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി എംഎല്‍എ രംഗത്തെത്തി. താനിപ്പോള്‍ ഛവ്ല സ്റ്റേഷനിലാണെന്നും ഇവിടെ ബിജെപിയുടെ കോര്പ്പറേഷന് അംഗവും ബിജെപി സ്ഥാനാര്‍ഥിയും തന്നെ ആക്രമിച്ചവരെ സ്റ്റേഷനില്‍നിന്ന് ഇറക്കാന്‍ നില്‍ക്കുകയാണെന്നും ഹിന്ദിയിലെ ട്വീറ്റില്‍ യാദവ് കൂട്ടിച്ചേര്‍ത്തു. ബിജെപിക്കാരാണ് ആക്രമണത്തിനു പിന്നിലെന്ന് ഇതില്‍പ്പരം തെളിവുവേണോയെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ തദ്ദേശതിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്.…
Read MoreTag: aap
2014 തൂത്തുവാരിയത് രണ്ടര ലക്ഷം; വീണ്ടും ചൂലുമായി ആം ആദ്മിയും അങ്കത്തട്ടിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും സ്ഥാനാർഥികൾ മത്സരിക്കും
കെ. ഷിന്റുലാല്‍ കോഴിക്കോട്: ലോകസ്ഭയിലേക്ക് 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷം വോട്ടുനേടിയ ആംആദ്മി പാർട്ടി ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൂലുമായി തെരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളുമായി “ചൂല്’ ചിഹ്നത്തില്‍ മത്സരിക്കാനാണ് ആംആദ്മി കേരള ഘടകം ലക്ഷ്യമിടുന്നത്. അതേസമയം ദേശീയ അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ കൗണ്‍സിലില്‍ കേരളത്തിന്റെ കാര്യം പരാമര്‍ശിച്ചിരുന്നില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ആം ആദ്മി മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചത്. സംഘടനാ സംവിധാനം പൂര്‍ണമായും ഇല്ലാതായ സംസ്ഥാനത്ത് പുതുതായി അംഗങ്ങളെ കണ്ടെത്തുകയും തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ അനുമതി തേടി മത്സരിക്കാനുമാണ് സംസ്ഥാന ഘടകം ലക്ഷ്യമിടുന്നത്. ഇതിനായി 20 അംഗ സമിതിയാണ് രംഗത്തുള്ളത്. മുന്തമിഴ്നാട് ചീഫ് സെക്രട്ടറിയും മലയാളിയുമായ പി.സി. സിറിയകിന്റെ നേതൃത്വത്തിലാണ് കോ-ഓര്‍ഡിനേറ്റര്‍മാരെ ചുമതലപ്പെടുത്തി ആംആദ്മി…
Read Moreവീണ്ടും പ്രശാന്ത് കിഷോര്‍ ! ഡല്‍ഹിയില്‍ ആപ്പിന്റെ ഹാട്രിക് വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ തല; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശാന്ത് കിഷോര്‍ നിര്‍ണായകമാവുന്നതിങ്ങനെ…
ഡല്‍ഹിയില്‍ ഹാട്രിക് വിജയം നേടിയ ആപ്പിന് അഭിനന്ദനവുമായി എത്തിയ ആദ്യത്തെ ആളുകളിലൊന്ന് മുന്‍ ജെ.ഡി.യു നേതാവ് പ്രശാന്ത് കിഷോര്‍ ആയിരുന്നു. ഇന്ത്യയുടെ ആത്മാവ് സംരക്ഷിച്ച ഡല്‍ഹിക്കാര്‍ക്ക് നന്ദി എന്നായിരുന്നു രാഷ്ട്രീയ നയതന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്. ട്വിറ്ററിലായിരുന്നു പ്രതികരണം. സി.എ.എ നിയമത്തോടുള്ള എതിര്‍പ്പ് മൂലം നിതീഷ് കുമാറുമായി പിരിഞ്ഞ പ്രശാന്ത് കിഷോറായിരുന്നു ഡല്‍ഹിയില്‍ ആപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. മുസ്ലിം ഭൂരിപക്ഷ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള അമുസ്ലിംകള്‍ക്ക് മാത്രം പൗരത്വം നല്കാന് സര്‍ക്കാരിനെ പ്രാപ്തരാക്കുന്ന പൗരത്വ നിയമത്തെ നിശിതമായി വിമര്‍ശിക്കുന്നവരില്‍ ഒരാളാണ് പ്രശാന്ത് കിഷോര്‍. നിര്‍ദ്ദിഷ്ട പൗരന്മാരുടെ രജിസ്റ്ററുമായി ചേര്‍ന്നുള്ള പൗരത്വ നിയമം മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആളുകളെ ഉപദ്രവിക്കാനുള്ള സാധ്യതയുണ്ടെന്ന് അടിവരയിട്ട ആദ്യകാല രാഷ്ട്രീയക്കാരില്‍ ഒരാളായിരുന്നു കിഷോര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്കെതിരായ ഈ നിലപാടിനോടുള്ള എതിര്‍പ്പാണ് നിതീഷ്…
Read More