കൊച്ചി: നടി പാര്വതിയ്ക്കെതിരേ സമീപകാലത്ത് നടന്നത് സംഘടിത ആക്രമണമെന്ന് സംവിധായകന് ആഷിക് അബു. പ്രമുഖ നടന്റെ സിനിമയില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പാര്വതിയ്ക്കെതിരേ സമൂഹ മാധ്യമങ്ങളിലില്‍ വ്യാപക ആക്രമണമുണ്ടായിരുന്നു. ഫാന്‍സുകാരെ ഉപയോഗിച്ച് പലരും ഗുണ്ടായിസമാണ് നടത്തുന്നതെന്നും ഫാന്‍സ് അസോസിയേഷന് എന്നു പറഞ്ഞ് നടക്കുന്ന ക്രിമിനല്‍ കൂട്ടങ്ങള്ക്കെതിരേ ഒരു നടപടിയും ആരും സ്വീകരിക്കുന്നില്ലെന്നും ആഷിഖ് അബു പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടനാണ് എല്ലാ കുറ്റകൃത്യങ്ങള്‍ക്കും പിന്നിലെന്നും മോഹന്‍ലാലിനെ മറയാക്കിയാണ് അയാള്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നതെന്നും ആഷിഖ് അബു പറഞ്ഞു.
Read MoreTag: aashiq abu
ആഷിഖ് അബുവും സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ നിര്‍മാതാവും തമ്മിലിടഞ്ഞു, തട്ടിപ്പുകാരുടെ രാജാവാണ് ലുക്സാം സദാനന്ദനെന്ന് ആഷിഖ്, പണം തട്ടിയ നിര്‍മാതാവിനെതിരേ പരാതിയുമായി ബംഗളൂരു സ്വദേശിയും
മമ്മൂട്ടി നായകനായെത്തിയ ഡാഡികൂള്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആഷിഖ് അബുവിന് ബ്രേക്ക് നല്കിയ ചിത്രമായിരുന്നു സാള്‍ട്ട് ആന്റ് പെപ്പര്‍. ബോക്സ് ഓഫീസില്‍ വന്‍ വിജയമായ ചിത്രത്തിന്റെ നിര്‍മാതാവിനെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പുമായി സംവിധായന് ആഷിഖ് അബു രംഗത്ത്. ചിത്രത്തിന്റെ നിര്നാതാവായ ലുക്സാം സദാനന്ദനെക്കുറിച്ചാണ് ആഷിഖിന്റെ മുന്നറിയിപ്പ്. സാള്‍ട് ആന്‍ഡ് പെപ്പര്‍ നിര്‍മാതാവെന്ന പേരില്‍ ഇയാള്‍ കുറെയധികം സിനിമാപ്രേമികളായ നിഷ്കളങ്കരെ ചതിച്ചതായി പലദിക്കില്‍ നിന്നും വാര്‍ത്തകള്‍ കേട്ടതാണ്. ഇയാളെ സൂക്ഷിക്കുക എന്നാണ് ആഷിഖ് പറയുന്നത്. ഒപ്പം സദാനന്ദന് വഞ്ചിച്ചതായി പറയുന്ന രതീഷ് കൃഷ്ണന് എന്ന ബംഗ്ലൂര് സ്വദേശിയുടെ പോസ്റ്റും ആഷിഖ് ഷെയര്‍ ചെയ്യുന്നു. രതീഷ് കൃഷ്ണന് പറയുന്നതിങ്ങനെ- ഞാനൊരു കഥ എഴുതുന്നു. ആര്‍ക്കു വേണമെങ്കിലും സംവിധാനം ചെയ്യാം. പക്ഷെ പ്രൊഡ്യൂസര്‍ അത് മറ്റാരുമല്ല. ലുക്സാം സദാനന്ദന്… എല്ലാവര്ക്കും അറിയാന്‍ സാധ്യത ഉണ്ട്. സാള്‍ട്ട് ആന്‍ഡ് പേപ്പര്‍…
Read Moreപിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, ജിഷ്ണുവിന്റെ പോസ്റ്റ് വൈറലാകുന്നു, മുഖ്യമന്ത്രി പിണറായിക്ക് സോഷ്യല്‍മീഡിയില്‍ പൊങ്കാല, ആഷിഖ് അബുവും സര്‍ക്കാരിനെതിരേ
നെഹ്റു കോളജ് അധികൃതരുടെ മാനസിക പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ജിഷ്ണു മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അര്‍പ്പിച്ച് ഫേസ്ബുക്കില്‍ ുപോസ്റ്റിട്ടിരുന്നു. അതാണ് എതിരാളികളും അനുകുലിക്കുന്നവരും ഷെയര്‍ ചെയ്യുന്നത്. കോളജ് പഠനകാലത്ത് സജീവ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു ജിഷ്ണു. അമ്മ മഹിജയും സിപിഎം അനുഭാവിയും സജീവ പ്രവര്‍ത്തകയുമാണ്. കഴിഞ്ഞ വര്‍ഷം പിണറായി വിജയന് ഭരണം ഏറ്റെടുക്കുമ്പോള്‍ ജിഷ്ണു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത പോസ്റ്റുകളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.‘പിണറായിയെന്നു കേള്‍ക്കുമ്പോള്‍ അഭിമാനിക്കും, ചിലര്‍ ഭയക്കും, ചിലര്‍ കിടന്നു മോങ്ങും, അഭിമാനം കൊള്ളുന്നു ഇരട്ടച്ചങ്കുള്ള ഈ ജനനേതാവിനെ ഓര്‍ത്ത്, ലാല്‍സലാം’–ഇതാണു നിയമസഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയത്തിനു ശേഷം ജിഷ്ണു ഫേസ്ബുക്കിലിട്ട പോസ്റ്റ്. ഇതിനിടെ സോഷ്യല്‍മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പോലീസിനുമെതിരേ പ്രതിഷേധം കത്തിപ്പടരുകയാണ്. മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ സര്‍ക്കാരിനെതിരേ ചീത്തവിളി ഉയരുകയാണ്.…
Read More