ക്ഷമിക്കണം ചെയ്തത് തെറ്റാണെന്നു ബോധ്യമായി ! ജൈസണ്‍ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ മാപ്പപേക്ഷിക്കുന്നുവെന്ന് ആഷിക്കും റിമയും

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പയെ അതിജീവിക്കാന്‍ നാട്ടുകാരോടൊപ്പം ഡോക്ടര്‍മാരും ആരോഗ്യവകുപ്പും കൈകോര്‍ത്തതോടെ നാം വിജയം കണ്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് വൈറസ് . ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും വളരെ റിയലിസ്റ്റിക്ക് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാലിപ്പോള്‍, ചിത്രത്തില്‍ കടപ്പാട് വെയ്ക്കാതെ കോഴിക്കോട് ജില്ലയുടെ ഭൂപടം ഉപയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് സംവിധായകന്‍ ആഷിക്ക് അബുവും നിര്‍മ്മാതാവ് റിമ കല്ലിങ്കലും രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആഷിഖ് അബുവും റിമയും മാപ്പ് പറഞ്ഞത്. കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്ന ജൈസണ്‍ നെടുമ്പാല നിര്‍മ്മിച്ച് വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ ജില്ലയുടെ ഭൂപടം സിനിമയില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ കടപ്പാടാണ് ഇവര്‍ ചിത്രത്തില്‍ വെക്കാതിരുന്നത്. തുടര്‍ന്ന് മാപ്പു പറഞ്ഞു രംഗത്തെത്തുകയായിരുന്നു .…

Read More