നായ്ക്കളെ സ്നേഹിച്ചു വളര്‍ത്തിയ ശേഷം തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ നമ്മുടെ ഇടയില്‍ തന്നെയുണ്ട്. ഇത്തരക്കാര്‍ക്ക് മാതൃകയാക്കാവുന്നതാണ് ചന്ദാനി ഗ്രോവര്‍ എന്ന 14കാരിയുടെ ജീവിതം. പലരും ദിവസവും കാണുന്നതാണെങ്കിലും അജ്ഞാതവാഹനം ഇടിച്ചിട്ട ഒരു തെരുവുനായയെ അത്രവേഗം മറക്കാന്‍ ചന്ദാനിക്ക് കഴിഞ്ഞില്ല. അന്നു സ്കൂളില്‍നിന്ന് കരഞ്ഞുകൊണ്ടാണ് ചന്ദാനി തിരിച്ചുവന്നത്. നായകളോട് ഇഷ്ടമുണ്ടായിരുന്ന, തെരുവുനായകള്‍ക്കുള്‍പ്പെടെ ഭക്ഷണം കൊടുക്കാറുണ്ടായിരുന്ന ആ കുട്ടിക്ക് ഒരു നായ കടന്നുപോയ ദുരന്തവും വേദനയും താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഭോപ്പാലിലെ സന്‍സ്കാര്‍ വാലി സ്കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന ചന്ദാനി അന്നുതന്നെ ഒരു തീരുമാനമെടുത്തു. കഴിയുന്നത്ര നായകളെ സംരക്ഷിക്കുക. ആരും ഏറ്റെടുക്കാനില്ലാതെ, മുറിവേറ്റും ഭക്ഷണമില്ലാതെയും തന്റെ പ്രദേശത്തുള്ള നായകളെങ്കിലും ബുദ്ധിമുട്ടനുഭവിക്കരുത്. നായകള്‍ക്കുവേണ്ടി ഒരു അഭയകേന്ദ്രം ഒരുക്കാന്തന്നെ കുട്ടി തീരുമാനിച്ചു. പക്ഷേ, സൗകര്യമുള്ള സ്ഥലം കിട്ടാനില്ലായിരുന്നു എന്നതായിരുന്നു ആദ്യം നേരിട്ട പ്രശ്നം. നായകള്‍ക്ക് നാല് അഭയകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഭോപ്പാല്‍ മുന്‍സിപ്പല്‍ കോര്പറേഷന് പ്രഖ്യാപിച്ചിരുന്നെങ്കിലും…
Read More