ഒരു സമയത്ത് പ്രണയനായകനായി മലയാളം, തമിഴ് സിനിമകളില്‍ വിലസിയിരുന്ന നടനായിരുന്നു അബ്ബാസ്. ചോക്ലേറ്റ് ലുക്കും മികച്ച അഭിനയശേഷിയുമുള്ള താരം തമിഴ് സിനിമയില്‍ സൂപ്പര്താരമാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഒരു സുപ്രഭാതത്തില്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം അപ്രത്യക്ഷനാകുകയായിരുന്നു. പിന്നീട് താരത്തെ കാണുന്നത് ന്യൂസിലാന്‍ഡിലാണ് അതും കുടുംബത്തോടൊപ്പം. ഇപ്പോഴിതാ തമിഴ് നടന് വിശാലുമായി ഒരു ബന്ധത്തിനും തനിക്ക് താത്പര്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് അബ്ബാസ്. തന്റെ തിരിച്ച് വരവിനെ കുറിച്ച് അഭിമുഖത്തില്‍ സംസാരിക്കവെ ആണ് താരത്തിന്റെ പരാമര്‍ശം. ഒരു സമയത്ത് വിശാല്‍ കാരണമാണ് അബ്ബാസ് സിനിമ വിട്ട് ഓടിയത് എന്ന വരെ ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അബ്ബാസിന്റെ വാക്കുകള്‍ ഇങ്ങനെ…സിസിഎല്ലിന്റെ സമയത്ത് ഞങ്ങളുടെ ടീമിന് സ്പോണ്‍സര്‍മാരെ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഞാനുള്‍പ്പടെയുള്ള സംഘമാണ് സൗത്ത് ഇന്ത്യന്‍ സിനിമയും നോര്‍ത്ത് ഇന്ത്യന്‍ സിനിമയും ഒരുമിപ്പിച്ചു കൊണ്ടുള്ള സിസിഎല്‍ പ്ലാന്‍ ചെയ്തത്. എല്ലാവരും അന്ന് ആവേശത്തിലായിരുന്നു. എന്നാല്‍ വിചാരിച്ചത് പോലെ…
Read More