ചാറ്റിംഗില്‍ സുന്ദരികളായ സ്ത്രീകളുടെ ഫോട്ടോ കാണിച്ച് ‘ചൂണ്ടയിടും’ ! ഇര കൊത്തിയെന്നു തോന്നിയാല്‍ പിന്നെ വാട്‌സ് ആപ്പ് നമ്പരുകളിലൂടെയുള്ള കളി; ഒരു വര്‍ഷത്തിനിടെ അബ്ദു സമദ് സമ്പാദിച്ചത് 19 ലക്ഷം രൂപ…

ഓണ്‍ലൈനിലൂടെ സുന്ദരികളുടെ ഫോട്ടോ കാണിച്ച് അതി സമര്‍ഥമായി പണം തട്ടിയ യുവാവ് പിടിയില്‍. പെരിന്തല്‍മണ്ണ കുന്നക്കാവ് സ്വദേശി പാറക്കല്‍ വീട്ടില്‍ അബ്ദുസമദ് ആണ് അറസ്റ്റിലായത്. ഫോട്ടോ കാണിച്ച് യുവാക്കളെ പ്രലോഭിപ്പിച്ച ശേഷം വാട്‌സ് ആപ്പില്‍ ബന്ധപ്പെടുമ്പോള്‍ വീഡിയോ കോള്‍, വോയിസ് കോള്‍, ചാറ്റിങ്, ഡെമോ തുടങ്ങിയവക്ക് വിവിധ നിരക്കും ബാങ്ക് അക്കൗണ്ട് നമ്പറും ആവശ്യപ്പെടുന്നതായിരുന്നു ഇയാളുടെ പതിവ്. ലോക്കാന്‍ന്റോ എന്ന ഓണ്‍ലൈന്‍ സൈറ്റിലൂടെയാണ് സുന്ദരികളായ യുവതികളുടെ പേരില്‍ അശ്ലീല ചാറ്റിങ് നടത്തി പണത്തട്ടിപ്പ് നടന്നത്. ഫോട്ടോയും വോയ്‌സ് കോളുകളും വഴി യുവാക്കളെ പരമാവധി കൊതിപ്പിച്ച ശേഷം വീഡിയോ ചാറ്റിംഗ് നടത്താന്‍ എന്ന പേരില്‍ 1,500 രൂപാ മുതല്‍ 2,000 രൂപ വരെ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. പണം അക്കൗണ്ടില്‍ കയറിയാല്‍ ബ്ലോക്ക് ചെയ്ത് മുങ്ങും. സ്ത്രീകളുടെ പേരില്‍ അശ്ലീല ചാറ്റിംഗ് നടത്തി പണം തട്ടുന്ന യുവാവിനെ പൊലീസ്…

Read More