ജസ്റ്റീസ് ഏബ്രഹാം മാത്യു ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാൻ ശ്രമിച്ചതും വിധിയിൽ മൂന്നാം പ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റ് ചെയ്യുന്നതിനു തൊട്ടുമുന്പ് (2008-ൽ) അവർ കന്യാചർമം വച്ചുപിടിപ്പിച്ചതായി തെളിവിൽ തെളിഞ്ഞുനിൽക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോൾ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം.ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാൻ ഉതകും? ഉതകില്ല. അധാർമികം മൂന്നാം പ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാർമികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു.അതു ചെയ്തത് ആലപ്പുഴ മെഡിക്കൽ കോളജിലെ അന്നത്തെ ഫോറൻസിക് സയൻസ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും…
Read MoreTag: abhaya case
അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണ് കോടതിയിൽ പറഞ്ഞത് ? സാക്ഷി തെറ്റിച്ചാൽ നമ്മൾ ശരിയാക്കും !
ജസ്റ്റീസ് ഏബ്രഹാം മാത്യു അടയ്ക്കാ രാജു എന്തു കണ്ടുവെന്നാണു കോടതിയിൽ പറഞ്ഞത്? പ്രോസിക്യൂട്ടറുടെ വിസ്താരത്തിൽ (ചീഫ്) സാക്ഷി പറഞ്ഞു. ഒന്നാം പ്രതിയും മറ്റൊരാളും “ടോർച്ചടിച്ച് സ്റ്റെയർകേസിലേക്കു വരുന്നതാണു കണ്ടത്’’ (പേജ് 3). ഈ മൊഴി പല പ്രാവശ്യം ആവർത്തിച്ചു. ഇതു സിബിഐയുടെ കേസിനു വിരുദ്ധമാണെന്നു പ്രോസിക്യൂട്ടർക്കു മനസിലായില്ലേ? മനസിലായത് ക്രോസ് വിസ്താരത്തിനുശേഷം (മൂന്നാം ദിവസം) ആണെന്നു തോന്നുന്നു. അതുകൊണ്ടാണ് അതിനുശേഷം നേരത്തെപറഞ്ഞ നിയമവിരുദ്ധമായ ചോദ്യം അദ്ദേഹം ചോദിച്ചത്. “രണ്ടുപേർ ടെറസിൽ നിൽക്കുന്നതു ഞാൻ കണ്ടില്ല’’ എന്നുറപ്പിച്ചു പറഞ്ഞ (പേജ് 12) സാക്ഷി മൂന്നു വിസ്താരത്തിലും പറഞ്ഞതു രണ്ടുപേർ ഗോവണി കയറിപ്പോകുന്നതാണു കണ്ടതെന്നാണ്. എന്നിട്ടും കോടതി കണ്ടെത്തിയത് “രണ്ടുപേർ ടെറസിൽനിന്നു ടോർച്ച് അടിച്ചു പരിസരം വീക്ഷിക്കുന്നതു കണ്ടെന്ന് അടയ്ക്കാ രാജു കോടതിയിലും അതിനുമുന്പ് നടത്തിയ പ്രസ്താവനയിലും മാറ്റംകൂടാതെ പറഞ്ഞിട്ടുള്ളതാണെ”ന്നാണ് (വിധി- ഖണ്ഡിക 126). സാക്ഷി പല പ്രാവശ്യം…
Read More