ചാരുംമൂട് : വള്ളികുന്നം പടയണിവെട്ടം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന വള്ളികുന്നം പുത്തൻചന്ത അമ്പിളി ഭവനത്തിൽ അമ്പിളി കുമാറിന്റെയും പരേതയായ ബീനയുടേയും മകൻ അഭിമന്യു (15)നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിലായ പ്രധാന പ്രതി ഉൾപ്പടെ രണ്ടു പേരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരുന്നു. പ്രധാന പ്രതി ആർ എസ് എസ് പ്രവർത്തകനായ പടയണിവെട്ടം പുത്തൻപുരക്കൽ സജയ് ജിത്ത് (21 ) വള്ളികുന്നം സ്വദേശി ജിഷ്ണു തമ്പി എന്നിവരെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇന്ന്ചോദ്യം ചെയ്യുന്നത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലായതായി സൂചനയുണ്ട്. പ്രധാന പ്രതി സജയ് ജിത്ത് ഇന്നലെ രാവിലെ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ജിഷ്ണു വിനെ വള്ളികുന്നം പോലീസ് പിടികൂടുകയായിരുന്നു. കീഴടങ്ങിയ സജയ് ജിത്തിനെ പാലാരിവട്ടം പോലീസ് രാത്രിയോടെ അരൂർ പൊലീസിന്…
Read MoreTag: abhimanyu
മുൻവൈരാഗ്യം പകയായപ്പോൾ; പ്രതികൾ ലക്ഷ്യമിട്ടത് സഹോദരനെ, കുത്തി വീഴ്ത്തിയത് പാവമായിരുന്ന അഭിമന്യുവിനെയും
ആലപ്പുഴ: വള്ളികുന്നത്തെ അഭിമന്യു വധക്കേസിലെ പ്രതികൾ ലക്ഷ്യമിട്ടത് സഹോദരൻ അനന്തുവിനെ.ഇക്കാര്യം അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴിനൽകി. അനന്ദുവിനോട് മുൻവൈരാഗ്യമുണ്ടായിരുന്നുവെന്നും പ്രതികൾ സമ്മതിച്ചു. അതേസമയം, കേസിൽ പിടിയിലായ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതിയും ആർഎസ്എസ് പ്രവർത്തകനുമായ സജയ് ജിത്ത്, ജിഷ്ണു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റുണ്ടായേക്കുമെന്നും സൂചനയുണ്ട്.
Read More19 കന്നുകാലികളെ കൊന്നൊടുക്കിയ കടുവ അഭിമന്യുവിന്റെ മുമ്പില്‍ മുട്ടുമടക്കി ! നാലു വയസുകാരന് കടുവയെ പിടികൂടിയത് ഏറെ പ്രയത്നത്തിനു ശേഷം; വീഡിയോ വൈറലാകുന്നു…
കര്‍ഷകര്‍ക്ക് ഭീതി വിതച്ചു കൊണ്ട് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 19 കന്നുകാലികളെ കൊന്നു തിന്ന നാലു വയസുകാരന് കടുവയെ ഒടുവില്‍ കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പിടികൂടി. കടുവയ്ക്ക് ചെറിയ പരുക്കുകളുണ്ട്. പരുക്ക് പൂര്‍ണമായും ഭേദമായശേഷം കാട്ടിലേക്ക് വിടുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്തരത്തില്‍ പിടികൂടുന്ന കടുവകളെ കാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് അപൂര്‍വമാണ്. കടുവകളെ പിടികൂടിയ ശേഷം മൃഗശാലയിലേക്കും മറ്റുമാണ് സാധാരണ അയച്ചു കൊണ്ടിരുന്നത്. മൈസൂരു മൃഗശാലയിലാണ് കടുവയെ ചികിത്സിക്കുന്നത്. കടുവയുടെ ആരോഗ്യനില വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. കടുവയെ പിടികൂടാനായി അഭിമന്യു എന്ന പേരിലുളള ആന നയിക്കുന്ന നാലു ആനകളെ കൊണ്ടുവന്നിരുന്നു. കടുവയെ പിടികൂടിയതോടെ കഴിഞ്ഞ ഒരുമാസമായി ഭയചകിതരായി കഴിഞ്ഞിരുന്ന ഗ്രാമവാസികള്‍ക്കും അത് ആശ്വാസമായിരിക്കുകയാണ്. View this post on Instagram Tiger Capturing Operation :Cattle Hunter Tiger Captured in Bandipur Karnataka Abhimanyu Elephant led team…
Read More