പാകിസ്ഥാന്റെ പിടിയില്‍ നിന്നും മോചിതനായി മടങ്ങിയെത്തിയ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് ഉടന്‍തന്നെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) പരിശോധനാ റിപ്പോര്‍ട്ട് നല്കി. പാക്കിസ്ഥാനില്‍നിന്ന് മടങ്ങിയെത്തിയ അഭിനന്ദന് ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കും. പാക് കസ്റ്റഡിയില്‍ 60 മണിക്കൂര്‍ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകള്‍ക്കാണ് അഭിനന്ദന് വിധേയനായത്. തിരിച്ചെത്തിയ ഉടന്‍ നടത്തിയ പരിശോധനയില്‍ അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. നിലവില്‍ ശ്രീനഗറിനുള്ള എയര്‍ഫോഴ് നമ്പര്‍ 51 സ്ക്വാര്ഡനിലാണ് അഭിനന്ദനുള്ളത്. വിമാനങ്ങള്‍ പറത്താന്‍ അനുവദിക്കുന്നതിന് 12 ആഴ്ചകള്‍ മുന്‍പു തന്നെ പരിശോധനകള്‍ പൂര്‍ത്തിയാക്കാറാണു പതിവ്. വിമാനത്തില്‍നിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് പൂര്‍ണ്ണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്. ആവശ്യമെങ്കില്‍ യുഎസ് വ്യോമസേനയില്‍നിന്നു വിദഗ്ധോപദേശം തേടുമെന്ന് മുന്‍…
Read MoreTag: abhinandan varthaman
അഭിനന്ദനെ ഇനി കാത്തിരിക്കുന്നത് പ്രയാസമേറിയ ദിനങ്ങള്‍ തന്നെ, സൈനിക വിമാനം പറത്താന്‍ ആറുമാസം കാത്തിരിക്കണം, ഇനി ചിലപ്പോള്‍ വലിയ ദൗത്യങ്ങളില്‍ പോലും ഒഴിവാക്കണം, ശത്രുരാജ്യത്തിന്റെ പിടിയിലായാല്‍ സൈനികര്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങള്‍ ഇങ്ങനെ
ഇന്ത്യയുടെ വീരപുത്രന് അഭിനന്ദന് വര്ധമാന് നാട്ടില്‍ മടങ്ങിയെത്തിയെന്നത് ഏവര്‍ക്കും ആവേശവും ആശ്വാസവുമാണ്. എന്നാല്‍ പാക്കിസ്ഥാനില്‍ അവരുടെ സൈന്യത്തിന്റെ തടവില്‍ മണിക്കൂറുകള്‍ ചിലവഴിച്ച അഭിനന്ദന് പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ലെന്നതാണ് സത്യം. ശത്രുരാജ്യത്തിന്റെ പിടിയിലായവര്‍ തിരിച്ചെത്തിയാല്‍ എത്രവലിയ ഉദ്യോഗസ്ഥനാണെങ്കില്‍ പോലും അയാള്‍ക്ക് പിന്നീട് കൂടുതല്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കാറില്ല. സൈന്യത്തിന് ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ശാരീരിക, മാനസിക പരിശോധനകളും സൈനിക ഇന്റലിജന്‍സ് വിഭാഗം ഉള്‍പ്പെടെ ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികളുടെ ദിവസങ്ങളോളം ദീര്‍ഘിക്കുന്ന വിശദമായ ചോദ്യംചെയ്യലും കഴിഞ്ഞു മാത്രമേ അഭിനന്ദന് വീട്ടിലേക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങാനാകൂകയുള്ളു. പാക് സൈന്യത്തിന്റെ പിടിയിലായിരുന്നതിനാല്‍ ബന്ദിയായിരുന്നയാളുടെ ശരീരത്തില്‍ സൈനിക രഹസ്യങ്ങളോ, സംഭാഷണങ്ങളോ ചോര്‍ത്താന്‍ ശേഷിയുള്ള സൂക്ഷ്മ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നതാകും ആദ്യ പരിശോധന. ശരീരാന്തര്‍ഭാഗത്ത് ഇത്തരം രഹസ്യ ഉപകരണങ്ങളുടെ സാന്നിധ്യം തിരിച്ചറിയാന്‍ പല വട്ടം സ്കാനിംഗിന് വിധേയനാകേണ്ടിവരും. ഒരു നിശ്ചിത കാലയളവില്‍ അഭിനന്ദന് സൈന്യത്തിന്റെ കീഴിലുള്ള…
Read More