വയസ്സ് 45 ആയെങ്കിലും അവിവാഹിതനായി തുടരുകയാണ് തമിഴ് സൂപ്പര്‍താരം വിശാല്‍. കുറച്ചു നാള് മുമ്പ് അനീഷ അല്ലാ എന്ന നടിയുമായി വിശാലിന്റെ വിവാഹനിശ്ചയം നടത്തിയെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കോളിവുഡിലെ ഹോട്ട് ടോപ്പിക്ക്. നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വര്‍ഷം വിവാഹം ഉണ്ടായേക്കുമെന്നുമാണ് വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ താരം പ്രതികരണം നടത്തിയിട്ടില്ല. അതേസമയം വിശാല്‍ ഇരട്ടവേഷത്തിലെത്തുന്ന മാര്‍ക്ക് ആന്റണിയാണ് അഭിനയയുടെ പുതിയ ചിത്രം. നെനിത്തെ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച അഭിനയ നാടോടികള്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. നിരവധി അവാര്‍ഡുകള്‍ ഈ കഥാപാത്രത്തിലൂടെ അഭിനയ സ്വന്തമാക്കിയിരുന്നു. സിനിമ രംഗത്തെത്തിയ അഭിനയയ്ക്ക് സംസാരിക്കാനോ ചെവി കേള്‍ക്കാനോ കഴിയില്ല. ഈ ദുര്‍വിധിയെ മറികടന്ന് സ്വന്തം പ്രയത്നത്താല്‍ ജീവിതവിജയം നേടിയ അഭിനയ കന്നട, തമിഴ്,തെലുങ്ക്,ഹിന്ദി…
Read More