മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് ഗായിക അമൃത സുരേഷും അനുജത്തി അഭിരാമിയും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ സമീപകാലത്ത് ഇവരെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്ന ചില സൈബര്‍ വെട്ടുകിളികളുണ്ട്. സൈബര്‍ ആക്രമണം കടുത്തതോടെ നിയമത്തിന്റെ വഴിയെ നീങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് അമൃതയും അഭിരാമിയും. മോശമായ കമന്റിടുന്നവരെ നോട്ട് ചെയ്യുന്നുണ്ടെന്നും വൈകാതെ പോലീസ് കോണ്ടാക്ട് ചെയ്തോളുമെന്നുമാണ് അമൃതയും അഭിരാമിയും അറിയിച്ചത്. പിന്നാലെ,തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിംഗ് കമന്റുകളോടും അഭിരാമി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ താടി എല്ലിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നെന്ന് അഭിരാമി പറഞ്ഞിരുന്നു. ഇക്കാര്യം അതുകൊണ്ടു തന്നെ തനിക്ക് ശീലമാണെന്നും ഇപ്പോള്‍ ചേച്ചിയുടെയും ചേട്ടന്റെയും ബന്ധത്തിന് ശേഷം സൈബര്‍ അറ്റാക്ക് കൂടി. ഫേസ്ബുക്കില്‍ ഞങ്ങളുടെ പോസ്റ്റിന് താഴെ വരുന്ന മോശം കമന്റുകള്‍ എല്ലാം കണ്ട് അമ്മ കരയും,മെസേജുകള്‍ എടുത്ത് ഞങ്ങള്‍ക്കും അയച്ചു തരുമെന്നും…
Read MoreTag: abhirami
അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ ! നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്ന് അമ്മ…
പേവിഷ ബാധയെത്തുടര്‍ന്ന് 12കാരി മരിച്ച സംഭവത്തില്‍ വില്ലനായത് വളര്‍ത്തു നായ. അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വളര്‍ത്തുനായയെന്ന് അമ്മ രജനി പറഞ്ഞു. നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നുവെന്നാണ് കുട്ടി പറഞ്ഞത്. കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടിയുടെ മുറിവ് കഴുകാന്‍ നഴ്സ് ആവശ്യപ്പെട്ടു. സോപ്പു വാങ്ങിക്കൊണ്ടുവന്ന് മുറിവ് കഴുകിയത് അച്ഛനാണ്. മുറിവിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞില്ലെന്നും അമ്മ കുറ്റപ്പെടുത്തി. നാലു മണിക്കൂറിനകം തങ്ങള്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നാണ് ഡോക്ടര്‍ പറയുന്നത്. കണ്ണിന് സമീപം ഇത്രയും വലിയ മുറിവുണ്ടായപ്പോള്‍ ഇന്‍ഫെക്ഷനുണ്ടാകുമെന്ന് കണക്കുകൂട്ടി വേറെ ആശുപത്രിയിലേക്ക് വിടുകയെങ്കിലും ചെയ്യേണ്ടതല്ലേയെന്ന് രജനി ചോദിക്കുന്നു. ആരുടെയോ വീട്ടില്‍ വളര്‍ത്തിയ നായയെ പേ വിഷബാധ സംശയിച്ച് ഇറക്കി വിട്ടതായിരിക്കാമെന്ന് രജനി പറഞ്ഞു. അല്ലാതെ ജെര്‍മന്‍ ഷെപ്പേഡ് നായ…
Read Moreഅഭിരാമിക്ക് മനസ്സു നിറയുന്ന വിഷുക്കൈനീട്ടം നല്കി കൃഷ്ണകുമാര്‍ ! ഇനി ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങില്ല…
മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി സ്മാര്‍ട്ട്ഫോണ്‍ നല്കി നടന് കൃഷ്ണകുമാര്‍. തിരുവല്ലം എസ്പി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അഭിരാമിയുടെ ദുരിതം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മനസിലാക്കിയതെന്നും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ശ്രീവരാഹം പറമ്പില്‍ ലെയ്നിലെ ഒറ്റമുറി വാടകവീട്ടില്‍ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതല്‍ ലതയ്ക്കൊപ്പമാണ് അഭിരാമി. കോവിഡിനെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ, ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ…
Read Moreകാമുകനുമായുള്ള സല്ലാപത്തിനിടയില്‍ തടസ്സം സൃഷ്ടിച്ചപ്പോഴൊക്കെ മക്കളെ ഉപദ്രവിച്ചിരുന്നു ! വീഡിയോ കോളിംഗിലൂടെ എല്ലാം പങ്കുവെച്ചു;ബിരിയാണിക്കടക്കാരനു വേണ്ടി മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായം…
ചെന്നൈ: ബിരിയാണിക്കടക്കാരനായ കാമുകനൊപ്പം ജീവിക്കുന്നതിനായി മക്കളെ വിഷം കൊടുത്തു കൊന്ന അഭിരാമി ക്രൂരതയുടെ പര്യായം. മക്കളെ കൊന്ന ശേഷം കാമുകനൊപ്പം ഒളിച്ചോടിയ അഭിരാമി കാമുകനുമായി സല്ലപിക്കാന്‍ സിനിമാ രംഗങ്ങളും ഉപയോഗിച്ചിരുന്നു. അഭിരാമിയുടെ സിനിമ ഡയലോഗുകളില്‍ പലതും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറുകയാണ്. എന്തിന് ഒരു അഡാര്‍ലവിലെ പ്രിയാ വാര്യരായി വരെ അഭിരാമി കാമുകനു മുമ്പില്‍ പകര്‍ന്നാടി. പോലീസിന്റെ കൈകളില്‍ നിന്ന് ചോര്‍ന്ന ക്ലിപ്പുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കത്തിക്കയറുന്നത്. കേസന്വേഷണത്തിനിടയിലാണ് അഭിരാമി കാമുകനുമായി നടത്തുന്ന സംഭാഷണത്തിന്റെ വീഡിയോ പോലീസിന് കിട്ടിയത്. ഇവയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നത്. ഭര്‍ത്താവ് വീടിന് പുറത്ത് പോകുമ്പോള്‍ കാമുകനെ വീഡിയോകോള്‍ ഉപയോഗിച്ചായിരുന്നു അഭിരാമി വിളിച്ചിരുന്നത്. ഇരുവരുടെയും സംഭാഷണങ്ങള്‍ അവര്‍ റെക്കോഡും ചെയ്തിരുന്നു. ഇവര്‍ക്ക് മാനസികമായി വല്ല പ്രശ്നവുമുണ്ടോയെന്നു പോലും പലരും സംശയിക്കുന്നുണ്ട്. വീഡിയോ കോള്‍ വഴി കാമുകനുമായി സല്ലപിച്ചു കൊണ്ടിരിക്കുമ്പോള്‍…
Read Moreകമല്‍ഹാസനും അഭിരാമിയും കടുത്ത പ്രണയത്തില്‍, ഉടന്‍ വിവാഹിതരാകുന്നു, ഗൗതമിയുമായി പിരിഞ്ഞത് പുതിയ ബന്ധം മൂലമെന്ന് തമിഴ് മാധ്യമങ്ങള്‍, മനസുതുറക്കാതെ താരങ്ങള്‍
ഉലകനായകന് കമല്ഹാസന് വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍. മലയാളത്തിലുള്‍പ്പെടെ നായികയായി തിളങ്ങിയ അഭിരാമിയെ വിവാഹം കഴിക്കാനാണ് ഗൗതമിയുമായി പിരിഞ്ഞതെന്നാണ് തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത കാട്ടുതീ പോലെ പടരുന്നത്. കമലിന്റെയും ഗൗതമിയുടെയും വേര്‍പിരിയലിനുശേഷം വാര്‍ത്ത പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് വാര്‍ത്തയ്ക്ക് വ്യാപക പ്രചരണം ലഭിച്ചത്. കമലും അഭിരാമിയും തമ്മില്‍ പ്രണയത്തിലാണെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നാണ് കമലുമായി അടുപ്പമുള്ളവര്‍ പറയുന്നത്. സവിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനില്‍ക്കുന്ന അഭിരാമി അമേരിക്കയിലാണ് സ്ഥിരതാമസം. അവസാനം അഭിനയിച്ചത് അപ്പോത്തിക്കിരി എന്ന ചിത്രത്തിലാണ്. കഴിഞ്ഞവര്‍ഷം ഒരു മലയാളം ചാനലിനായി റിയാലിറ്റി ഷോയുടെ അവതാരകയുമായി. കമലുമായി കൂട്ടിച്ചേര്‍ത്ത് അഭിരാമിയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം വീരുമാണ്ടി എന്ന ചിത്രമാണ്. ചിത്രത്തിലെ ഇരുവരുടയെും റൊമാന്റിക് രംഗങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. 2009ലാണ് അഭിരാമിയും രാഹുല്‍ പവനനും തമ്മിലുള്ള വിവാഹം നടന്നത്. കമലും അഭിരാമിയും…
Read More