നടന് ബാലയുടെ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. രണ്ട് ദിവസം മുമ്പായിരുന്നു ശസ്ത്രക്രിയ. നിലവില്‍ താരത്തെ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതിനിടെ താരത്തിന്റെ മുന്‍ഭാര്യ അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ബാല ചേട്ടന് പെട്ടെന്ന് സുഖം പ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നവരില്‍ തങ്ങളുമുണ്ടെന്നും ഇപ്പോഴത്തെ ഭാര്യ എലിസബത്ത് ചേച്ചിക്കൊപ്പമുള്ള വീഡിയോ കണ്ടപ്പോള്‍ സന്തോഷമായി എന്നാണ് അഭിരാമി പറയുന്നത്. അഭിരാമിയുടെ വാക്കുകള്‍ ഇങ്ങനെ…ബാല ചേട്ടന് ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞ സമയത്ത് തന്നെ അവിടെ എത്തിയിരുന്നു. ചേച്ചി അന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നും വന്നിട്ടെ ഉണ്ടായിരുന്നുള്ളൂ. ചേച്ചിയും പാപ്പുവും ചേട്ടനെ അകത്ത് കയറി കണ്ടു. കുറേ നേരം സംസാരിച്ചു. കൊച്ചിനെയും കൊണ്ട് ആശുപത്രിയില്‍ നില്‍ക്കണ്ടെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് പാപ്പുവിനെ തിരികെ കൊണ്ടുപോയത്. ചേച്ചിയും അമ്മയും ആശുപത്രിയില്‍ തന്നെ ഉണ്ടായിരുന്നു. ആര്‍ക്കും ഒരു പ്രശ്നവും ഉണ്ടാകണമെന്ന്…
Read MoreTag: abhirami suresh
എനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ! പല പെണ്‍കുട്ടികള്‍ക്കും ഞാന്‍ ഇങ്ക്ഫെക്റ്റഡ് സ്റ്റുഡിയോ ശിപാര്‍ശ ചെയ്തു; വെളിപ്പെടുത്തലുമായി അഭിരാമി സുരേഷ്…
ലൈംഗികാരോപണത്തെത്തുടര്‍ന്ന് അറസ്റ്റിലായ കൊച്ചിയിലെ ഇന്‍ക്ഫെക്റ്റഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആര്‍ട്ടിസ്റ്റ് സുജീഷ് തനിക്കും ടാറ്റൂ ചെയ്തു തന്നിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഗായിക അഭിരാമി സുരേഷ് രംഗത്ത്. സുജീഷിന്റെ മികവ് കണ്ട് പല പെണ്‍കുട്ടികള്‍ക്കും ഇന്‍ക്ഫക്റ്റഡ് സ്റ്റുഡിയോ താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി. അടുത്തിടെ തന്റെ കാലില്‍ സുജീഷ് ടാറ്റൂ ചെയ്യുന്നതിന്റെ വീഡിയോ അമൃത സുരേഷും പങ്കുവച്ചിരുന്നു. സുജീഷിനെതിരെയുണ്ടായ മീടൂ ആരോപണം വലിയ ഞെട്ടലോടെയാണു താന്‍ കേട്ടതെന്നും അതു വിശ്വസിക്കാന്‍ കുറച്ചു സമയം വേണ്ടി വന്നുവെന്നും അഭിരാമി പറയുന്നു. സുജീഷില്‍ നിന്നും തനിക്കു ദുരനുഭവങ്ങള്‍ നേരിട്ടിട്ടില്ലെന്നും വളരെ കാലമായി അറിയാവുന്ന ആളെക്കുറിച്ച് ഇത്തരം മോശമായ വാര്‍ത്ത കേള്‍ക്കേണ്ടി വന്നത് ഞെട്ടല്‍ ഉണ്ടാക്കിയെന്നും അഭിരാമി പറഞ്ഞു. സുജീഷിനെതിരെ പരാതി നല്കാന് ധൈര്യം കാണിച്ചു മുന്നോട്ടു വന്ന യുവതികളെ ഗായിക പ്രശംസിച്ചു. മീടൂ ആരോപണം നിസാരമായി കാണേണ്ടതല്ലെന്നും ഇത്തരം പരാതികള്‍ ഒരിക്കലും അവഗണിക്കരുതെന്നും…
Read Moreമൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്…കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ ! അമൃത-ബാല വിഷയത്തില്‍ പ്രതികരണവുമായി അഭിരാമി സുരേഷ്…
അമൃത-ബാല വിവാഹവും പിന്നീടുള്ള വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയങ്ങളാണ്. ഇടയ്ക്കിടെ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുകയെന്നത് സോഷ്യല്‍ മീഡിയയുടെ ഒരു ശീലമായിരിക്കുകയാണ്. അമൃത-ബാല വിഷയത്തില്‍ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീഡിയോ കോള്‍ വഴി തന്റെ മകളെ കാണാന്‍ അനുവദിക്കൂ എന്ന് ബാല പറയുന്ന ഓഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തനിക്ക് ഇപ്പോള്‍ മകളെ കാണാന്‍ സാധിക്കുമോ എന്ന് ബാല ചോദിക്കുമ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് അമൃത മറുപടിയുന്നതായിട്ടായിരുന്നു പ്രചരിച്ചത്. അതേ സമയം നടന് ബാല തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരേ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്നും കാണാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ബാലയുടെ ആരോപണം. അമൃതയുടെ വിശദീകരണങ്ങള്‍ക്ക് പിന്നാലെ മൗനത്തെ ചൂഷണം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരിയും നടിയുമായ…
Read Moreഹാന്‍സും ശംഭുവും ഒക്കെ അവിടെത്തന്നെ ഇരുന്നോട്ടെ ! ഇനി ഭാവിയില്‍ ഹാന്‍സിനോടുള്ള താല്പര്യം പോവുമോ എന്നുമറിയില്ല; അധിക്ഷേപിച്ചവരോടു കടുത്ത ഭാഷയില്‍ പ്രതികരിച്ച് അഭിരാമി…
സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവര്‍ക്ക് ചുട്ട മറുപടി നല്കി ഗായിക അഭിരാമി സുരേഷ്. താടിയെല്ല് അല്‍പ്പം മുന്നോട്ടിരിക്കുന്ന പ്രോഗ്നാത്തിസം എന്ന അവസ്ഥയുടെ പേരിലാണ് അഭിരാമിയെക്കുറിച്ച് ട്രോളുകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞാഴ്ച ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്കിയ അഭിമുഖത്തില്‍ തന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ച് അഭിരാമി തുറന്നു പറഞ്ഞിരുന്നു. തന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയാണ് ആളുകള്‍ തന്നെ ട്രോളിനിരയാക്കുന്നതെന്ന് ഗായിക അന്ന് പറഞ്ഞിരുന്നു. പതിനെട്ടു വയസു വരെ ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമിച്ചിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അതിനോടു പൊരുത്തപ്പെട്ടു എന്നും പറഞ്ഞ അഭിരാമി, താടിയെല്ലിന്റ പ്രശ്നം പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഗായികയ്ക്കു നേരെ ട്രോളെന്ന പേരില്‍ അധിക്ഷേപങ്ങളുടെ വര്‍ഷമാണുണ്ടായത്. ചുണ്ടിനടിയില്‍ ഹാന്‍സ് വയ്ക്കുന്നുണ്ടോയെന്നായിരുന്നു പലരുടെയും ചോദ്യം. ഇത്തരത്തില്‍ പരിഹസിച്ചവര്‍ക്കെല്ലാം ഇപ്പോള്‍ ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് അഭിരാമി. ഹാന്‍സ് ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരെയും ഉപദ്രവിക്കാതിരിക്കുന്നവരെ ദ്രോഹിക്കുമ്പോള്‍ ചിലര്‍ക്കൊക്കൊക്കെ പ്രത്യേക മനസുഖം കിട്ടുന്നു എന്നും…
Read More