അഭിഷേക്-ഐശ്വര്യ റായ് വിവാഹം മുതല്‍ ഒപ്പമുള്ളതാണ് അഭ്യൂഹങ്ങള്‍. ഇരുവരും തമ്മില്‍ വഴക്കാണെന്നും ഉടന്‍ വേര്‍പിരിയുമെന്നും വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാലിപ്പോള്‍ മറ്റൊരു വാര്‍ത്തയാണ് ബോളിവുഡില്‍ നിറഞ്ഞോടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറെ ഐശ്വര്യ ആലിംഗനം ചെയ്തതില്‍ ഭര്‍ത്താവായ അഭിഷേക് ബച്ചാന് കലിപ്പിലാണെന്നാണ് വാര്‍ത്ത. സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന് എ ബില്യണ്‍ ഡ്രീംസ് എന്ന സിനിമയുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ബച്ചന് കുടുംബം പങ്കെടുത്തത്. സച്ചിനോട് സൗഹൃദം പങ്കുവെക്കുന്നതിനായിട്ടാണ് ഐശ്വര്യ സച്ചിനെ കെട്ടിപിടിച്ചത്. ആ സമയത്ത് സച്ചിന്റെ ഭാര്യ അഞ്ജലി, അമിതാഭ് ബച്ചന്,അഭിഷേക് ബച്ചന് എന്നിവര്‍ അടുത്ത് തന്നെയുണ്ടായിരുന്നു. ഐശ്വര്യ പെട്ടെന്ന് സച്ചിന്റെ അടുത്ത് ചെല്ലുകയും സൗഹൃദ സംഭാഷണങ്ങള്‍ക്കിടയില്‍ ഹസ്തദാനത്തിന് പകരമായി കെട്ടിപിടിക്കുകയും ചെയ്യുകയായിരുന്നു. എന്നാല്‍ ചിരിച്ചു കൊണ്ട് അടുത്ത് നിന്നിരുന്ന അഭിഷേകിന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. അഭിഷേക് പ്രതീക്ഷിക്കാതിരുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ സ്നേഹ…
Read More