കൊല്ലം: ഓയൂർ ഓട്ടു മലയിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് ഇന്ന് എഴുത്തു പരീക്ഷ. പ്രതികൾ മൂന്നുപേരുടെയും കൈയക്ഷരം ഇന്ന് അന്വേഷണ സംഘം എഴുതി വാങ്ങും. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് വേണ്ടിയാണിത്. പ്രതികളുടെ ചാത്തന്നൂർ മാമ്പള്ളിക്കുന്നത്തെ വീട്ടിൽ നടത്തിയ പരിശോധന നടത്തി കണ്ടെടുത്ത ഡയറിയിലും നോട്ടുബുക്കുകളിലും ഇവരുടെ കൈയക്ഷരം ഉണ്ട്. ഇന്ന് എഴുതി വാങ്ങുന്ന കൈയക്ഷരവും ബുക്കുകളിലെ കൈയക്ഷരവും ഒന്നു തന്നെ എന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനായി രണ്ട് കൈയക്ഷരങ്ങളും ശാസ്ത്രീയമായി പരിശോധിക്കണം. കോടതിയുടെ അനുമതിയോടെ ഇവ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയയ്ക്കുമെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം. ജോസ് പറഞ്ഞു. പ്രതികളെ പുറത്ത് കൊണ്ടുപോയുള്ള തെളിവെടുപ്പുകൾ ഇന്നലെ പൂർത്തിയായി. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പ്രതികളെ നാളെ രാവിലെ 11 -ന് കൊട്ടാരക്കര ഒന്നാം…
Read MoreTag: abi girl missing
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പദ്മകുമാറിന്റെ 10 ലക്ഷത്തിന്റെ അടിയന്തര ബാധ്യത കൊല്ലത്തെ സ്വകാര്യബാങ്കിലേത്
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി കെ.ആർ.പദ്മകുമാറിന്റെ 10 ലക്ഷം രൂപയുടെ അടിയന്തര ബാധ്യത കൊല്ലം കടപ്പാക്കടയിലെ സ്വകാര്യ ബാങ്കിന്റെ ശാഖയിലേതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇവിടുന്ന് പദ്മകുമാർ ലോൺ എടുത്ത തുക പലിശ സഹിതം 10 ലക്ഷം കടന്നതിനാലും തിരിച്ചടവ് മുടങ്ങിയതിനാലും ബാങ്ക് അധികൃതർ നിയമ നടപടികളിലേയ്ക്ക് നീങ്ങിയിരുന്നു. ബാങ്ക് അയച്ച നിയമപരമായ ജപ്തി നോട്ടീസ് പദ്മകുമാറിന് ലഭിക്കുകയുമുണ്ടായി. മാത്രമല്ല ബാങ്കിന്റെ നടപടി അതിവേഗം ഉണ്ടാകുമെന്ന് പദ്മകുമാറും കുടുംബവും ഭയക്കുകയും ചെയ്തു. ഈ പത്ത് ലക്ഷം രൂപ അടിയന്തിരമായി തിരിച്ചടക്കേണ്ടതിനാലാണ് പണത്തിനായി കുട്ടിയെ തട്ടിക്കൊണ്ട് പോകൽ പദ്ധതി കുടുംബം വളരെ വേഗം നടപ്പിലാക്കിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. പദ്മകുമാർ പിടിയിലായപ്പോൾ മുതൽ പത്ത് ലക്ഷം രൂപയുടെ അത്യാവശ്യം സംബന്ധിച്ച് പോലീസിനോടും പറഞ്ഞിരുന്നു. എന്നാൽ എന്തായിരുന്നു ബാധ്യത എന്ന് വ്യക്തമായി വെളിപ്പെടുത്തിയിരുന്നുമില്ല. പ്രതികളുടെ…
Read Moreമറഞ്ഞിരിക്കുന്ന സഹായികൾ; പദ്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും ബന്ധുവിനും നേരേ ആക്രമണം; ഒരാളുടെ നില ഗുരുതരം
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പദ്മകുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനെയും ഭര്‍ത്തൃസഹോദരനെയും ഒരു കൂട്ടം ആളുകൾ ആക്രമിച്ചതായി പരാതി. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭര്‍ത്താവ് ഷാജിക്കും സഹോദരന് ബിജുവിനുമാണ് മര്‍ദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്കൂളിനുസമീപത്തുവെച്ച് ഓട്ടോയില്‍ എത്തിയവര്‍ മര്‍ദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്ത്തി മര്‍ദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം ഇരുവരേയും ഉപേക്ഷിച്ച് സംഘം മടങ്ങി. പിന്നീട് അതുവഴി സ്കൂട്ടറില്‍ പോയ ഒരു സ്ത്രീയാണ് പ്രദേശത്തെ വാര്‍ഡ് മെന്പറെ വിവരമറിയിച്ചത്. വാര്‍ഡ് മെന്പര് എത്തിയശേഷം ഇരുവരേയും നെടുങ്ങോലം ഗവ. രാമറാവു മെമ്മോറിയല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരവൂര്‍ പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും…
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; ഫാം ഹൗസ് ജീവനക്കാരിക്ക് വധഭീഷണി; പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലെ ഒന്നാം പ്രതി കെ.ആർ.പദ്മകുമാറിന്റെ ഉടമസ്ഥതയിലെ ഫാം ഹൗസിലെ ജീവനക്കാരിക്ക് വധഭീഷണി വന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോളച്ചിറയിലെ ഫാം ഹൗസ് ജീവനക്കാരി ഷീബയ്ക്ക് നേരേയാണ് വധ ഭീഷണി ഉയർന്നിട്ടുള്ളത്. ഇവരുടെ ഭർത്താവ് ഷാജിയെ ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. വിളി വന്ന ഫോൺ നമ്പർ സഹിതം ഷാജി പരവൂർ പോലീസിൽ പരാതി നൽകി. പദ്മകുമാറിന്റെ സുഹൃത്താണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ പേരും പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. പദ്മകുമാറും കുടുംബവും അറസ്റ്റിലായ ശേഷം ഷീബ ഫാംഹൗസ് പ്രവർത്തനവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പോലീസിനോടും മാധ്യമങ്ങളോടും പറഞ്ഞിരുന്നു. ഇതിലുള്ള വിരോധമാണ് ഭീഷണിക്ക് കാരണമെന്ന് കരുതുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് ഇക്കാര്യം അന്വേഷിക്കുന്നത്. കേസ് എടുത്തിട്ടില്ല. അതേ സമയം കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ…
Read Moreതത്തമ്മേ പൂച്ച പൂച്ച… കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് എന്തൊക്കെയോ ഒളിപ്പിക്കുന്നു; പോലീസ് പ്രതികൾ പറഞ്ഞത് അതേപടി ആവർത്തിക്കുകമാത്രം
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് എന്തൊക്കെയോ ഒളിപ്പിക്കുന്നു എന്ന സംശയം ബലപ്പെടുന്നു. പിടിയിലായവർ പറയുന്നത് അതേപടി ആവർത്തിക്കുക മാത്രമാണ് പോലീസ് ചെയ്യുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം. മൂക്കിനു താഴെത്തന്നെ ഉണ്ടായിരുന്ന പ്രതികൾ വീടും പൂട്ടി തെങ്കാശിക്ക് പോകേണ്ടി വന്ന സാഹചര്യമെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുണ്ട്. പോലീസ് പിന്തുടരുന്നത് ഇവർ എങ്ങനെ അറിഞ്ഞു എന്നതും ഗൗരവമേറിയ ചോദ്യമാണ്. കൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവർ കൊല്ലം ജില്ല വിട്ടുപോയിട്ടില്ലെന്നും അവർ നഗരത്തിൽ തന്നെ ഉണ്ടെന്നുമായിരുന്നു ആവർത്തിച്ചുള്ള ഭാഷ്യം. ഒടുവിൽ അവർ അന്യ സംസ്ഥാനത്തേക്കും കടന്നു. കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം അനിതകുമാരിയും പദ്മകുമാറും രണ്ട് ഓട്ടോറിക്ഷകളിൽ കയറിയിട്ടുണ്ട്. ഇവ കണ്ടെത്താനും സാധിച്ചില്ല. പ്രതികളെ തിരിച്ചറിഞ്ഞ് ഓട്ടോ ഡ്രൈവർമാരാരും രംഗത്തു വന്നിട്ടുമില്ല. പദ്മകുമാർ കാറിന് രണ്ട് വ്യാജ നമ്പർ പ്ലേറ്റുകൾ സംഘടിപ്പിച്ചിരുന്നു.…
Read Moreപദ്ധതി തുടങ്ങിയിട്ട് ഒരു വർഷം, തട്ടിയെടുക്കാൻ കുട്ടിയെ അന്വേഷിച്ച് നടന്നത് ഒന്നരമാസം; നിർണായകമായത് ആദ്യ ദിവസം ലഭിച്ച ശബ്ദരേഖ
കൊല്ലം; ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഔദ്യോഗിക വിശദീകരണവുമായി പോലീസ്. കേസില്‍ വഴിത്തിരിവായത് ആറുവയസുകാരി പ്രതികളെ കുറിച്ച് നല്കിയ കൃത്യമായ വിവരണവും സഹോദരന്റെ ഇടപെടലുമാണെന്നും എഡിജിപി എം. ആർ അജിത് കുമാർ വ്യക്തമാക്കി. തട്ടിക്കൊണ്ടു പോയതിന് പിന്നിൽ ഒരു വർഷം നീണ്ട ആസൂത്രണമാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ പത്മകുമാറും കുടുംബവും രണ്ട് തവണ ശ്രമിച്ചിരുന്നു. മറ്റ് പല സ്ഥലങ്ങളിലും കിഡ്നാപ്പ് ചെയ്യാൻ ഇവർ കുട്ടികളെ അന്വേഷിച്ചിരുന്നുവെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ. പത്മകുമാർ (52), ഭാര്യ എം.ആർ. അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ പത്മകുമാർ കേബിൾ ടിവി ബിസിനസ് നടത്തിയിരുന്നു. കോവിഡിന് പിന്നാലെ കടുത്ത സാമ്പത്തിക ബാധ്യതയുണ്ടായ പത്മകുമാർ ഒരുവർഷമായി എങ്ങനെ പണമുണ്ടാക്കാമെന്ന ആലോചനയിലായിരുന്നു. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ്…
Read Moreആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; വ്യാജനമ്പർ പ്ലേറ്റ് തയാറാക്കിയയാൾ കസ്റ്റഡിയിൽ, കുട്ടിയുടെ അച്ഛന്റെ മൊഴി വീണ്ടുമെടുക്കും
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് സുപ്രധാന വഴിത്തിരിവിലേക്ക്. പ്രതികളിൽ ഒരു യുവതി നേഴ്സിംഗ് കെയർ ടേക്കറായി ജോലി ചെയ്തിരുന്ന വ്യക്തിയാണെന്നു പോലീസ് സംശയിക്കുന്നു. നേരത്തേ പാലായിലും പത്തനംതിട്ടയിലും ജോലി ചെയ്തിട്ടുള്ള ഇവർ റിക്രൂട്ട്മെന്റ് തട്ടിപ്പിന് ഇരയായിട്ടുണ്ടന്നും സൂചനയുണ്ട്. യുവതി നിലവിൽ കോഴിക്കോട്ടാണുള്ളതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. രേഖാചിത്രത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിവരമായതിനാൽ ഇതിന്റെ ആധികാരിക പരിശോധിക്കേണ്ടതുണ്ട്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങൾക്ക് ഓയൂരിലെ തട്ടിക്കൊണ്ട് പോകലിന് ബന്ധമുണ്ടോ എന്ന വിവരവും പോലീസിന്റെ അന്വേഷണ പരിധിയിൽ ഉണ്ട്. അതേസമയം പ്രതികളിലേക്ക് പോലീസ് അടുക്കുന്നുവെന്നും പ്രതികളുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. പ്രതികളിൽ ചിലരെ വ്യക്തമായി തിരിച്ചറിഞ്ഞ് കഴിഞ്ഞതായും സൂചനയുണ്ട്. എല്ലാറ്റിനും ഇന്ന് വൈകുന്നേരത്തോടെ ഉത്തരം ലഭിക്കും എന്ന ശുഭപ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഘം സഞ്ചരിച്ച കാറിൽ വ്യാജ നമ്പർ പ്ലേറ്റ് പതിപ്പിച്ച…
Read Moreസഞ്ചരിച്ചത് കാറിലും ഓട്ടോയിലും, കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; പാർക്കിലിരുത്തിയത് പപ്പ വരുമെന്ന് പറഞ്ഞ്; ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി പുറത്ത്
കൊല്ലം: തട്ടിക്കൊണ്ട് പോയ ദിവസം ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി. കാറിൽ പോകുന്ന വഴി പല സ്ഥലത്ത് വച്ചും തല പ്രതികൾ ബലം പ്രയോഗിച്ച് താഴ്ത്തി. കരഞ്ഞപ്പോൾ ബലമായി വായ പൊത്തിപ്പിടിച്ചെന്നും കുട്ടി പോലീസിന് മൊഴി നൽകി. തട്ടിക്കൊണ്ട് പോയതിന്റെ പിറ്റേന്ന് കാറിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത്. സംഘത്തിൽ ആദ്യമുണ്ടായിരുന്നവരേക്കാൾ കൂടുതൽ ആളുകളുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിക്കുന്ന സൂചന. പപ്പ വരുമെന്നാണ് തന്നെ പാർക്കിൽ കൊണ്ടുവിട്ടപ്പോൾ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. ഇയാളുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി കുട്ടിയുടെ പിതാവ് ജോലി…
Read Moreആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകല്‍; അന്വേഷണം കുട്ടിയുടെ പിതാവിലേക്കും; പിന്നില്‍ നഴ്സിംഗ് റിക്രൂട്ടിംഗ് തട്ടിപ്പിനിരയായ യുവതി?
കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഘത്തിലുള്ള ഒരു യുവതി നഴ്സിംഗ് കെയര്ടേക്കറെന്ന് പോലീസ് സംശയിക്കുന്നു. കഴിഞ്ഞദിവസം കുട്ടിയുടെ മൊഴിപ്രകാരം മൂന്ന് രേഖാചിത്രങ്ങള്‍ തയാറാക്കിയിരുന്നു. അതില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ ഒരാളുടെ ചിത്രം റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയുടേതെന്നാണ് പോലീസ് കരുതുന്നത്. നിലവില്‍ അന്വേഷണം കുട്ടിയുടെ പിതാവിലേക്കും നഴ്സിംഗ് മേഖലയിലേക്കും കേന്ദ്രീകരിക്കുകയാണ്. യുവതിയുമായി കുട്ടിയുടെ അച്ഛന് എന്തെങ്കിലും ബന്ധമുണ്ടൊ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. കുട്ടിയുടെ അച്ഛന്റെ പശ്ചാത്തലം സംബന്ധിച്ച് പോലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. നഴ്സുമാരെ വിദേശത്തേക്ക് കയറ്റിവിടുന്ന ചില ബന്ധങ്ങള്‍ ഇയാള്‍ക്കുള്ളതായി പോലീസ് സംശയിക്കുന്നു. തട്ടിപ്പിനിരയായി പണം നഷ്ടമായ വിരോധത്തില്‍ യുവതിയും മറ്റുചിലരും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാം എന്ന് പോലീസ് അനുമാനിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായി അന്വേഷണസംഘം കുട്ടിയുടെ അച്ഛനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തേക്കും. ഇതോടെ കേസിന്റെ…
Read Moreനാലാം ദിവസവും കാണാമറയത്ത്… കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികളെക്കുറിച്ച് ഒരു തുമ്പും ഇല്ല; സ്വിഫ്റ്റ് ഡിസയർ കാറുകളുടെ വിവരങ്ങൾ ശേഖരിക്കുന്നു
കൊല്ലം: ഓയൂരിൽനിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്ന് നാല് ദിവസമാകുമ്പോഴും പ്രതികളെ ക്കുറിച്ച് ഒരു തുമ്പും ലഭിക്കാതെ പോലീസ്. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം വിപുലപ്പെടുത്തിയിട്ടും പ്രതികളിലേക്ക് എത്താൻ കഴിയാതെ ഇരുട്ടിൽ തപ്പുകയാണ് പോലീസ്. തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടുകിട്ടിയിട്ടും പ്രതികൾ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും ഇതുവരെ കണ്ടെത്താൻ കഴിയാത്തത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടായിരിക്കുകയാണ്. സംഘം കുട്ടിയുമായി തങ്ങിയ വലിയ വീട് എവിടെയാണെന്നുപോലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം ഓട്ടോറിക്ഷയുടെ മോഡൽ സംബന്ധിച്ച് ചില സൂചനകൾ പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. വീടുകൾ കേന്ദ്രീകരിച്ച് തെരച്ചിൽകുട്ടിയെ തട്ടിയെടുത്തശേഷം കല്ലുവാതുക്കലിൽ എത്തിയ സംഘം പിന്നീട് പോയത് ചിറക്കരയിലേക്കാണ്. അവിടെനിന്ന് സംഘത്തിലെ സ്ത്രീയും പുരുഷനും പാരിപ്പള്ളി കുളമടയിലെ കടയിൽ എത്തിയത് ഓട്ടോറിക്ഷയിലാണ്. ഇവർ അവിടെ ഏഴ് മിനിറ്റ് ചെലവഴിക്കുകയും ചെയ്തു. സംഘം വരുന്നതും കാത്ത് ചിറക്കരയിൽ ഓട്ടോറിക്ഷ തയാറാക്കി നിർത്തിയിരുന്നു…
Read More