കൊല്ലം: ഓയൂരിൽ നിന്നും ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്ന സംഘത്തിലെ സ്ത്രീയുടെ രേഖാ ചിത്രം പുറത്തുവിട്ടു. കൊല്ലം കണ്ണനല്ലൂരിൽ ഒരു വീട്ടിലെ കുട്ടി നൽകി വിവരം അനുസരിച്ചാണ് രേഖാചിത്രം തയാറാക്കിയത്. കൂടാതെ, അബിഗേലിനെ കണ്ടെത്തിയ മൂന്ന് വിദ്യാർഥിനികൾ പ്രതിയെന്ന് സംശയിക്കുന്ന യുവതിയെ കണ്ടിരുന്നു. ഈ വിദ്യാർഥിനികളുടെ മൊഴി പ്രകാരം പുതിയ രേഖാചിത്രം തയാറാക്കും. അതേസമയം, പ്രതികൾ ജില്ല വിട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികൾക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പ്രതികളുടെ ലക്ഷ്യം സാമ്പത്തികം മാത്രമായിരുന്നില്ല. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ ഒരു പ്രൊഫഷണൽ സംഘമല്ലെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്യുന്നു.
Read MoreTag: abi girl missing
കുഞ്ഞ് ആരോഗ്യവതിയാണ്; ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നുണ്ട്; ഒരു ഉമ്മയും തന്നു; കെ.ബി. ഗണേഷ് കുമാർ
കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളക്കര ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിശദമായ പരിശോധന നടത്തേണ്ടതായുണ്ടെന്ന് കെ.ബി. ഗണേഷ് കുമാർ എംഎൽഎ. കുഞ്ഞിന്റെ പിതാവ് കൂടെയുണ്ട്. കുട്ടിയെ കണ്ടിരുന്നു. ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നു. ഉമ്മ നൽകിയെന്നും കെ.ബി. ഗണേഷ് കുമാർ. ഇന്നലെ ഉറങ്ങാത്ത ക്ഷീണം നന്നായി കുഞ്ഞിനുണ്ട്. നല്ല ആരോഗ്യവതിയായി കുഞ്ഞിരിക്കുന്നുണ്ട്. ലഘു ഭക്ഷണം കഴിക്കാൻ കുഞ്ഞിനു നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പു സംഘം കൊല്ലം ജില്ല വിട്ടു പോയിട്ടില്ലെന്നും ഇന്നലെ രാത്രി ജില്ലയിലെ ഒരു ഉദ്യോഗസ്ഥർ പോലും ഉറങ്ങാതെ കുഞ്ഞിനായി തെരച്ചിലിനായി പായുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ കണ്ടെത്തുന്നതിനു ഹൃദയം പൊട്ടി നാട് മുഴുവൻ കാത്തിരിക്കുമ്പോൾ പൂയപ്പള്ളി പോലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തിയതിനു…
Read Moreകേരളക്കര കാത്തിരുന്ന വാർത്തയെത്തി; തട്ടിക്കൊണ്ടുപോയ അബിഗേലിനെ കൊല്ലത്തുനിന്ന് കണ്ടെത്തി
കൊല്ലം: അബിഗേൽ സാറാ റെജിയെ കണ്ടെത്തി. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. പ്രതികൾ കടന്നു കളഞ്ഞതായി പൊലീസ് സ്ഥിരീകരിച്ചു. പൊലീസുകാര്‍ കൊല്ലം കമ്മീഷണര്‍ ഓഫീസിലേക്ക് കുട്ടിയെ കൊണ്ടുപോയി. വിദഗ്ധ പരിശോധനക്കായി കുട്ടിയെ വിധേയമാക്കും. ഇന്നലെ വൈകീട്ട് 4.45നാണ് അബിഗേൽ സാറ റെജിയെന്ന ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകുന്നത്. വെള്ള നിറത്തിലുള്ള ഹോണ്ട അമേയ്സ് കാറിലാണ് കുട്ടിയെ തട്ടിപ്പ് സംഘം കൊണ്ടു പോയത്. സഹോദരൻ ജൊനാഥനൊപ്പം ട്യൂഷൻ കഴിഞ്ഞ് മടങ്ങവെയാണ് അബിഗേലിനെ തട്ടികൊണ്ട് പോയത്. ഇന്നലെ രാത്രി മുതൽ ഈ നിമിഷം വരെ കേരളം ഉറങ്ങാതെ കുട്ടിക്ക് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു. പ്രതികൾ യാതൊരു കാരണവശാലും രക്ഷപെടാൻ അനുവദിക്കുകയില്ലെന്ന് പോലീസ് പറഞ്ഞു.
Read Moreആരാണ് ആ ബോസ്? മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്തത് സ്ത്രീ; കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത് ഒരാള്‍ നോക്കി നില്ക്കുന്നു; സിസിടിവിയിൽ കണ്ടയാളെ തേടി പോലീസ്
കൊല്ലം/തിരുവനന്തപുരം: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയശേഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണ്‍ ചെയ്ത സ്ത്രീ സൂചിപ്പിച്ച ബോസ് ആരെന്ന അന്വേഷണത്തിലാണ് പോലീസ്. ഇന്നലെ വൈകിട്ട് അബിഗേലും സഹോദരനും വീടിനടുത്തുള്ള ട്യൂഷൻ ക്ലാസിലേക്ക് പോകുന്പോഴാണ് കാറിലെത്തിയ സംഘം അബിഗേലിനെ തട്ടിക്കൊണ്ടുപോയത്. സഹോദരനേയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും കുട്ടി കുതറിയോടിയതിനാൽ രക്ഷപ്പെട്ടു. സംഭവത്തിനുശേഷം ഇന്നലെ രാത്രിയോടെ ഒരു സ്ത്രീയാണ് കുട്ടിയുടെ ബന്ധുക്കളെ രണ്ടുതവണ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. ആദ്യം അഞ്ചുലക്ഷം ആവശ്യപ്പെട്ടെങ്കിലും പിന്നീട് പത്തുലക്ഷം വേണമെന്ന് ആവശ്യപ്പെട്ടു. പണം കിട്ടിയാൽ ഇന്ന് രാവിലെ 10ന് കുട്ടിയെ വിട്ടുതരാമെന്നാണ് അവർ പറഞ്ഞത്. പണം തരാമെന്നും സ്ഥലം പറഞ്ഞാൽ എത്തിക്കാമെന്നും ബന്ധു പറഞ്ഞപ്പോൾ നിങ്ങൾ പണം അറേഞ്ച് ചെയ്താൽ മതി കുട്ടിയെ വീട്ടിൽ എത്തിച്ചോളാമെന്നും ഞങ്ങളുടെ ബോസ് പറഞ്ഞിരിക്കുന്നത് രാവിലെ 10നു കൊടുക്കണമെന്നുമാണെന്ന് സ്ത്രീ ബന്ധുവിനോട് പറഞ്ഞു. പോലീസിനെ അറിയിക്കരുതെന്ന് താക്കീത് നൽകിയ ശേഷം ഫോൺ കട്ടായി. മോചനദ്രവ്യം…
Read Moreഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയിട്ട് 16 മണിക്കൂര്‍ പിന്നിട്ടു; തിരച്ചില്‍ ഊര്‍ജിതമായി തുടരുന്നു; പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്
കൊല്ലം: ഓയൂരില്‍ നിന്ന് ആറ് വയസുകാരി അബിഗേലിനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു. സമീപ ജില്ലകളില്‍നിന്ന് അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രാവിലെ പൂയപ്പള്ളിയില്‍ എത്തിയിട്ടുണ്ട്. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. തിരുവനന്തപുരം റേഞ്ച് ഐജി ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പൂയപ്പള്ളി സ്റ്റേഷനില്‍ ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. പ്രധാനപ്പെട്ട പല ദൃശ്യങ്ങളും വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയി എന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്. ഈ സംഘം സാധനം വാങ്ങാന്‍ കയറിയ കടയുടെ ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിത്രം തയാറാക്കിയത്. ഇത് എല്ലാ പോലീസ് സ്റ്റേഷനുകളിലും എത്തിക്കും. രണ്ട് പേരാണ് കടയില്‍ സാധനം വാങ്ങാന്‍ വന്നത്. കുട്ടിയെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതിനായി രാത്രി തന്നെ പ്രത്യേക കണ്ട്രോള് റൂം…
Read More