കൊച്ചി: മിമിക്രിയുടെ ലോകത്ത് അബി ആരായിരുന്നു എന്നു വ്യക്തമാക്കുന്നതാണ് മരണത്തോടെ അബി അവശേഷിപ്പിച്ച ഈ ശൂന്യത. മിമിക്രിയെന്ന കലാരൂപത്തിന് പുതിയ മാനങ്ങള്‍ പകര്‍ന്ന വ്യക്തിയായിരുന്നു കലാഭവന്‍ അബി. ട്രിയന്‍ ഓടലും പൂര ശബ്ദവുമെല്ലാം ശബ്ദാനുകരണത്തിന്റെ പുതിയ തലത്തിലേക്ക് വഴി മാറി. സ്ത്രീ വേഷം കെട്ടി ആമിന താത്തയായി വേദികളിലെത്തിയാണ് അബി മിമിക്രിയെ പുതിയ തലത്തിലേക്ക് എത്തിച്ചത്. ശബ്ദാനുകരണത്തിന്റെ പുതുവഴി വെട്ടിയ ദേ മാവേലിക്കൊമ്പത്തിന്റെ പാരഡി അനുകരണത്തിലും ശ്രദ്ധേയനായി. ദിലീപും നാദിര്‍ഷായും കലാഭവന്‍ അബിയും അങ്ങനെ പുതു വഴിയിലൂടെ മിമിക്രിയെ മുന്നോട്ട് നയിച്ചു. പിന്നീട് പുതിയ ഭാവവും തലവും ഈ കലാരൂപത്തിനെത്തി. മിമിക്രിയെ അഭിനയകലയുടെ സാധ്യതയാക്കി മാറ്റുകയായിരുന്നു അബി ചെയ്ത്. ഹബീബീ അഹമ്മദ് എന്ന അബിയുടെ ചലച്ചിത്ര ജീവിതം 50ലേറെ സിനിമകളില്‍ വ്യാപിച്ചു കിടക്കുന്നു. മിമിക്രി കാസറ്റുകള്‍ക്ക് മലയാളിയ്ക്കിടയില്‍ സ്വീകാര്യത നല്‍കിയതില്‍ അബി വഹിച്ച പങ്ക് ചെറുതല്ല. അമിതാഭ്…
Read More