രാജ്യം സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാനിരിക്കുമ്പോള്‍ സ്വന്തം മകള്‍ക്കായി രാജ്യതലസ്ഥാനത്ത് സമരമിരിക്കുകയാണ് ഒരമ്മ. ജര്‍മനിയില്‍ അധികൃതര്‍ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയ മകള്‍ക്ക് ഇന്ത്യന്‍ വംശജര്‍ക്കൊപ്പം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാണ് ഈ അമ്മയുടെ ആവശ്യം. ജന്തര്‍മന്തറില്‍ ചില സാമൂഹിക പ്രവര്‍ത്തകരാണ് ഇവര്‍ക്ക് പിന്തുണ നല്‍കുന്നത്. മകള്‍ക്കായി കഴിഞ്ഞ 20 മാസത്തിലേറെയായി ധാര ഷാ എന്ന അമ്മ കാത്തിരിക്കുകയാണ്. ജോലിയുടെ ഭാഗമായി 2018ലാണ് ധാരയും ഭര്‍ത്താവ് ഭാവേഷും ജര്‍മ്മനിയിലെത്തുന്നത്. 2021ലാണ് മകളുടെ ജനനം. ഏഴു മാസം പ്രായമുളളപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മുറിവ് ലൈംഗിക അതിക്രമത്തിന്റെ സൂചനയാണെന്ന് കാട്ടി ഡോക്ടര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് ദമ്പതികള്‍ക്കെതിരേ കേസെടുത്ത് കുട്ടിയുടെ സംരക്ഷണം ജര്‍മ്മന്‍ അധികൃതര്‍ ഏറ്റെടുത്തു. എന്നാല്‍ ലൈംഗികാതിക്രമം നടന്നെന്ന് യാതൊരു തെളിവുമില്ലായിരുന്നു. മകളെ വിട്ടുകിട്ടാന്‍ അന്നുമുതല്‍ ശ്രമിക്കുകയാണ് ഇവര്‍. ഇന്ത്യന്‍ പൗരന് എന്ന നിലയിലുളള…
Read More