കൂ​ട്ടു​കാ​ര​നെ​ക്കാ​ണാ​ന്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ കൗ​മാ​ര​ക്കാ​ര​ന്റെ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ ! പോ​ക്‌​സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തു…

സു​ഹൃ​ത്തി​നെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത് അ​ന്വേ​ഷി​ക്കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​യ കൗമാരക്കാരന്‍ പോ​ക്‌​സോ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി. പ​ത്തൊ​ന്‍​പ​തു​കാ​ര​നാ​യ പെ​രി​യ​മ്പ​ലം ചേ​ലാ​ട്ട് മ​ണി​ക​ണ്ഠ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ അ​ശ്ലീ​ല​വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും മൊ​ബൈ​ലി​ല്‍ സൂ​ക്ഷി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. സു​ഹൃ​ത്തി​ന്റെ അ​റ​സ്റ്റ് അ​ന്വേ​ഷി​ക്കാ​ന്‍ ബൈ​ക്കി​ലെ​ത്തി​യ മ​ണി​ക​ണ്ഠ​നെ ഹെ​ല്‍​മെ​റ്റ് ഇ​ല്ലാ​ത്ത​തി​നാ​ല്‍ പോ​ലീ​സ് അ​ക​ത്തേ​ക്ക് വി​ളി​ച്ച് ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്ത് വി​വി​ധ കേ​സു​ക​ളി​ല്‍ ഉ​ള്ള​തി​നാ​ല്‍ മ​ണി​ക​ണ്ഠ​ന്റെ ഫോ​ണും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. അ​പ്പോ​ഴാ​ണ് ഫോ​ണി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യു​ള്ള അ​ശ്ലീ​ല​വീ​ഡി​യോ​യും ചി​ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

Read More