ഇടുക്കി രാജകുമാരിയില്‍ ഇതരസംസ്ഥാനത്തൊഴിലാളിയായ യുവതിക്ക് നേരെ മലയാളി യുവാവിന്റെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ഇയാള്‍ക്കെതിരേയുള്ള പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരെ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു.…
Read MoreTag: abuse
എന്നെ വേദനിപ്പിക്കാനായി എന്റെ മകളുടെ വ്യാജചിത്രങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിച്ചു ! താന്‍ അനുഭവിക്കുന്ന വേദന ആര്‍ക്കും മനസ്സിലാകില്ലെന്ന് പ്രവീണ…
സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷമായി തന്നെയും കുടുംബത്തെയും യുവാവ് അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി പ്രവീണ. തന്റെ നൂറോളം വ്യാജ ഐഡികള്‍ നിര്‍മിച്ചാണ് ഇയാള്‍ പലര്‍ക്കും വ്യാജ ഫോട്ടോകള്‍ അയച്ചു കൊടുത്തതെന്നും തന്റെ മകളെപ്പോലും വെറുതെ വിട്ടില്ലെന്നും പ്രവീണ പറയുന്നു. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്പ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുന്‍പാണ് നടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനുമുന്‍പു വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണു പരാതി. മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകില്ലെന്നും തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തുവെന്നും. അവര്‍ പറഞ്ഞപ്പോഴാണ് ഇക്കാര്യം താനറിയുന്നതെന്നും പ്രവീണ പറയുന്നു. പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുവെന്നും പ്രവീണ പറയുന്നു. ഏതാനും വര്‍ഷം…
Read Moreപോലീസുകാരനെന്നു പറഞ്ഞ് പരിചയപ്പെട്ട ശേഷം നടുറോഡില്‍ വെച്ച് കയറിപ്പിടിച്ചു ! വെളിപ്പെടുത്തലുമായി യുവതി
പോലീസുകാരനെന്ന് പരിചയപ്പെടുത്തി ഒരാള്‍ നടുറോഡില്‍ വെച്ച് കടന്നു പിടിച്ചതായി പരാതിപ്പെട്ട് യുവതി. പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് മുമ്പില്‍ വെച്ചായിരുന്നു സംഭവം. വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ എതിര് ദിശയില്‍ നിന്നെത്തിയ ആള് പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചു. പിന്നീട് കടന്നു പിടിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ കാക്കി പാന്റാണ് ധരിച്ചിരുന്നതെന്ന് യുവതി പറഞ്ഞു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചു വരികയാണ്.
Read Moreപന്തല്പണിക്കിടെ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ! യൂത്ത് കോണ്‍ഗ്രസ് നേതാവ് ‘സുനീഷ്’ അറസ്റ്റില്‍
പന്തല്‍ പണിക്കിടയില്‍ പതിനൊന്നു വയസ്സുകാരനായ ആണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പയ്യന്നൂര്‍ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി സുനീഷ് തായത്തുവയലില് (കെ.സുനീഷ് (33) ആണ് അറസ്റ്റിലായത്. ഈ മാസം 22നായിരുന്നു സംഭവം. പീഡനത്തിനിരയായ വിവരം കുട്ടി വീട്ടില്‍ ചെന്നു മാതാപിതാക്കളോടു പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സുനീഷിനെ പോലീസ് കസ്റ്റിഡിയിലെടുത്തത്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.
Read Moreഡിവൈഎഫ്ഐ നേതാവ് പ്രതിയായ പോക്സോ കേസ് ! ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കടുത്ത അച്ചടക്ക നടപടി…
ഡിവൈഎഫ്ഐ നേതാവ് മുഖ്യപ്രതിയായ പോക്സോ കേസില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടിയുമാ നേതൃത്വം. വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മലയം ബിജു ഉള്‍പ്പടെയുള്ളവര്‍ക്കു നേരെയാണ് നടപടി. മലയം ബിജുവിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. കൂടാതെ അച്ചടക്കനടപടി പ്രകാരം താക്കീതും നല്കി. രണ്ടു ലോക്കല്‍ കമ്മറ്റി അംഗങ്ങളോടും സമാനമായ താക്കീത് നടപടി സ്വീകരിച്ചു. ലോക്കല്‍ കമ്മറ്റി അംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. പോക്സോ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവി് ജിനേഷിനെതിരെ മുമ്പും സമാനമായ പരാതികളുണ്ടായിട്ടും നടപടി എടുക്കാതെയിരുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ്…
Read Moreകരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി ! കേസെടുത്ത് പോലീസ്
കോഴിക്കോട്: കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി. പീഡന വിവരം യുവതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് പങ്കുവച്ചത്. യുവതിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മതിയായ രേഖകളില്ലാതെ സിഐഎസ്എഫ് സംഘം കൊറിയന്‍ യുവതിയെ പിടികൂടിയത്. തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിച്ചു. യുവതി കോഴിക്കോട് നഗരത്തില്‍ താമസിച്ചതിനാല്‍ ടൗണ്‍ പോലീസാണ് ഇവരെ വിമാനത്താവളത്തില്‍ നിന്നും കൂട്ടി വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ വച്ചാണ് ഇവര്‍ ഡോക്ടറോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ച ശേഷം ഇക്കാര്യം പോലീസിനെ അറിയിച്ചു. ഡോക്ടറുടെ കൂടി മൊഴി രേഖപ്പെടുത്തിയാണ് പീഡനത്തിന് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആര് എവിടെ വച്ച് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വച്ച് പീഡനം നടന്നു എന്നു മാത്രമാണ് യുവതി…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരേ ലൈംഗികാതിക്രമം ! യുവാവ് പിടിയില്‍…
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരേ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി കുറുമുള്ളൂര്‍ ആനിത്തോട്ടംകാലായില്‍ റോബിനെ (23) യാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞദിവസം കാണക്കാരി വെന്പള്ളി കനാല്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയുടെ സമീപം സ്കൂട്ടര്‍ നിര്‍ത്തി ഇയാള്‍ ലൈംഗിക അതിക്രമം കാണിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreഎട്ടുവയസുകാരിയെ പീഡനത്തിനിരയാക്കി ! രണ്ട് അതിഥിത്തൊഴിലാളികള്‍ പിടിയില്‍
കൊച്ചിയില്‍ എട്ടു വയസ്സുകാരിയെ അന്യസംസ്ഥാനത്തൊഴിലാളികള്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശി മാണിക് ലാല്‍ ദാസ്, ഒഡീഷ സ്വദേശി അക്ഷയ് കരുണ്‍ എന്നിവരാണ് പിടിയിലായത്. ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കള്‍ മരിച്ച കുട്ടി ബന്ധുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഏതാനും മാസം മുമ്പാണ് കുട്ടി ബന്ധുവിനൊപ്പം കൊച്ചിയിലെത്തുന്നത്. ബന്ധുവുമായി പരിചയമുണ്ടായിരുന്ന പ്രതികള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു.
Read Moreസ്റ്റേഷന് അടുക്കളയില്‍ വച്ച് താല്‍ക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച് എഎസ്ഐ ! പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം…
സ്റ്റേഷനിലെ അടുക്കളയില്‍ വെച്ച് താല്‍ക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പോലീസുകാരന് സസ്പെന്ഷന്. ആറന്മുള സ്റ്റേഷനിലെ എഎസ്ഐ സജീഫ് ഖാനെയാണ് ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സ്റ്റേഷനില്‍ പാര്‍ട്ട് ടൈം സ്വീപ്പറായ സ്ത്രീയെ ഇയാള്‍ സ്റ്റേഷന് അടുക്കളയില്‍വെച്ച് കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയിലുള്ളത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ജോലി സ്ഥലത്തെ ലൈംഗീകാതിക്രമം തുടങ്ങിയ വകുപ്പുകളാണ് സജീഫ് ഖാനെതിരേ ചുമുത്തിയത്. ഒരു മാസം മുമ്പും അടുക്കള മുറിയില്‍വെച്ച് ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. അതേസമയം പരാതിക്കാരിയെ സ്വാധീനിച്ച് പരാതി പിന്‍വലിക്കാന്‍ ശ്രമം നടത്തിയതായും ആക്ഷേപമുണ്ട്.
Read Moreട്രെയിനില്‍ യുവതിയെ കയറിപ്പിടിച്ച് യുവാവ് ! സംഭവം കമ്പാര്‍ട്ട്മെന്റില്‍ ആളൊഴിഞ്ഞ നേരത്ത്…
ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. തലശ്ശേരി പാനൂര്‍ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായത്. റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണു സംഭവം. ജനറല്‍ കംപാര്‍ട്ട്മെന്റില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഈ സമയം ഇയാള്‍ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. കോട്ടയം റെയില്‍വേ എസ്എച്ച്ഒ പി റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.
Read More