ബംഗളൂരു: നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ നീങ്ങിത്തുടങ്ങിയാൽ എന്താവും അവസ്ഥ. ഒന്നും ആലോചിക്കാനില്ല, മരണം ഉറപ്പ് ! പക്ഷേ, കർണാടകയിലെ രാജൻകുണ്ടെ റെയിൽവേ സ്റ്റേഷനു സമീപം ഇത്തരമൊരു സംഭവം ഉണ്ടായെങ്കിലും ട്രാക്കിൽ കുടുങ്ങിയയാൾ പോറൽപോലുമില്ലാതെ രക്ഷപ്പെട്ടു. അതും ഒരു യുവതി. നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിനടിയില്‍ കൂടിയാണ് സാരിയുടുത്ത യുവതി റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചത്. ട്രാക്കിനു നടുവിലെത്തിയപ്പോൾ ട്രെയിന്‍ ചലിച്ച് തുടങ്ങി. ട്രാക്ക് മറികടക്കാനുള്ള സമയം യുവതിക്കു കിട്ടിയില്ല. നിരവധിപ്പേർ നോക്കിനിൽക്കേയായിരുന്നു സംഭവം. ഓടിത്തുടങ്ങിയ ട്രെയിനിന് അടിയിലേക്കു നോക്കിയവർക്ക് യുവതി പാളത്തിൽ കിടക്കുന്നതു കാണാമായിരുന്നു. മരിച്ചെന്നാണ് ഏവരും കരുതിയത്. പക്ഷേ, ട്രെയിൻ പോയതിന് പിന്നാലെ ഓടിയെത്തിയവർ കണ്ടത് യുവതി കൂളായി എഴുന്നേറ്റു വരുന്നതാണ്. ട്രെയിൻ ചലിച്ചു തുടങ്ങിയപ്പോൾ ട്രാക്കിനു സമാന്തരമായി അനങ്ങാതെ കിടന്നതാണു രക്ഷയായത്. ദൃക്സാക്ഷിയായ ആരോ പകർത്തിയ ഇതിന്റെ…
Read MoreTag: accident
ബഹറിനില്‍ വാഹനാപകടത്തില്‍ 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: ബഹറിനിലെ ആലിയില്‍ ബിന്‍ സല്മാന് ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ അടക്കം അഞ്ചുപേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ശുചീകരണ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, പെരിന്തല്‍മണ്ണ സ്വദേശി ജഗത് വാസുദേവന്‍, തൃശൂര്‍ ചാലക്കുടി സ്വദേശി ഗൈദര്‍ ജോര്‍ജ്, തലശേരി സ്വദേശി അഖില്‍ രഘു എന്നിവരാണ് മരിച്ച മലയാളികള്‍. തെലങ്കാനയിലെ സുമന് രാമണ്ണയാണ് മരിച്ച അഞ്ചാമന്. സല്മാബാദില്നിന്ന് മുഹറഖിലേക്ക് സഞ്ചരിക്കുകയായിരുന്നു ഇവര്‍. കാര്‍ ശുചീകരണ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അഞ്ചുപേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം. മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreസ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് 31 പേർക്കു പരിക്ക്; അഞ്ചു പേർക്കു ഗുരുതരം
ഹരിപ്പാട്: സ്വിഫ്റ്റ് ബസ് ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചു 31 പേർക്ക് പരിക്ക്, അഞ്ചുപേരുടെ പരിക്ക് ഗുരുതരം.ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ജംഗ്ഷന് സമീപം ഇന്നലെ രാത്രി 10:30നാണ് അപകടം നടന്നത്. കോഴിക്കോടുനിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മംഗലാപുരത്തുനിന്നു തിരുനെൽവേലിക്ക് ടാറുമായി പോയ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിൽ 36 യാത്രക്കാരുണ്ടായിരുന്നു. ഇതിൽ 31 പേർക്ക് പരിക്കേറ്റു. പലർക്കും നിസാര പരിക്കുകളാണുള്ളത്. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ഗുരുതര പരിക്കേറ്റവരെ വിവിധ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളായ ലത(44), മകൾ ജാനകി(19), തിരുവനന്തപുരം സ്വദേശി സാജൻ (23), കുന്നംകുളം സ്വദേശി സാറ(23), കല്ലമ്പലം സ്വദേശി കാർത്തികേയൻ(45) എന്നിവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബാലരാമപുരം സ്വദേശി രാജൻ(55), തിരുവനന്തപുരം സ്വദേശികളായ സന്തോഷ് (55), വിനയൻ (55)എന്നിവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം സ്വദേശികളായ ഫൗസിയ (30), മകൾ…
Read Moreസ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു ! എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചു
സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ പട്ടണത്തിലെ സിഗ്നലില്‍ വെച്ചാണ് അപകടം ഉണ്ടായത്. സ്പീക്കര്‍ സഞ്ചരിച്ച കാര്‍ എതിര്‍ദിശയില്‍ എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സ്പീക്കര്‍ അതേ വാഹനത്തില്‍ തന്നെ യാത്ര തുടര്‍ന്നു. സ്പീക്കറുടെ വാഹനം തലശേരിയില്‍ നിന്നും കല്ലിക്കണ്ടി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് വാഹനം കടന്ന് പോയ ഉടനെ തെറ്റായ ദിശയില്‍ നിന്നെത്തിയ കാര്‍ സ്പീക്കറുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. കാറുകാരനോട് വാഹനമെടുക്കരുതെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ആംഗ്യം കാട്ടിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ കാര്‍ മുന്നോട്ട് എടുത്തതോടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് പാനൂര്‍ പട്ടണത്തിലെ സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നില്ല. സ്പീക്കറുടെ വാഹനത്തിന്റെ ബോണറ്റിലാണ് കാറിടിച്ചത്. കാറിന് ചെറിയ രീതിയിലുള്ള കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്പീക്കറുടെ വിവാദ പ്രസംഗവും തുടര്‍ന്നുള്ള യുവമോര്‍ച്ച-പി. ജയരാജന് വെല്ലുവിളി പ്രസംഗങ്ങളും ചര്‍ച്ചയായ…
Read Moreകലയപുരത്ത് അപകടത്തില്‍ വീട്ടമ്മ മരിച്ചു ! അപകടം ബലിതര്‍പ്പണത്തിനു പോകവെ
കൊല്ലം: കൊട്ടാരക്കരയ്ക്ക് സമീപം കലയപുരത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഉഷ (50) ആണ് മരിച്ചത്. മകൻ രാജേഷുമൊത്ത് ബലിതർപ്പണം നടത്താൻ സ്കൂട്ടറിൽ പോകവേ ഇവരെ കാർ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറിനായിരുന്നു അപകടം. അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ പിന്നാലെയെത്തിയ കാർ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ ഉഷ തൽക്ഷണം മരിച്ചു. ഉഷയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.ഗുരുതരമായി പരിക്കേറ്റ രാജേഷിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപതിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുളക്കടയിൽ കല്ലടയാറിന്റെ തീരത്ത് ബലിതർപ്പണത്തിനു പോവുകയായിരുന്നു ഇരുവരും. തിരുമുല്ലവാരത്ത് ബലിതർപ്പണം കഴിഞ്ഞു മടങ്ങിയ പത്തനംതിട്ട സ്വദേശികളുടേതാണ് ഇടിച്ചകാർ. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പുത്തൂർ പോലീസ് പിന്തുടർന്ന് പിടികൂടി.
Read Moreമുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറിന് അപകടം ! പിന്നില്‍ ട്രക്ക് ഇടിച്ച് കാര്‍ തകര്‍ന്നു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. ചൊവ്വാഴ്ച രാത്രി മീററ്റില്‍വച്ച് ഇവര്‍ സഞ്ചരിച്ച എസ്യുവിയില് ട്രെയിലര്‍ ട്രക്ക് വന്നിടിച്ചാണ് അപകടമുണ്ടായത്. കുടുംബത്തോടൊപ്പം മീററ്റിലാണ് പ്രവീണ്‍ കുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്. രാത്രി 9.30ഓടെ കാറിനു പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നെന്ന് പ്രവീണ്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു പറഞ്ഞു. പ്രവീണ്‍ കുമാറും മകനും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ”ദൈവാനുഗ്രഹം കൊണ്ടാണ് ഞങ്ങള്‍ പരുക്കേല്‍ക്കാതെ രക്ഷപെട്ടതും, ഇപ്പോള്‍ നിങ്ങളോടു സംസാരിക്കുന്നതും. ബന്ധുവിനെ യാത്രയാക്കിയ ശേഷം തിരികെ വരുമ്പോള്‍ ഞങ്ങളുടെ വാഹനത്തിനു പിന്നില്‍ വലിയൊരു ട്രക്ക് ഇടിച്ചു. ഞങ്ങളുടേതു വലിയ വാഹനം അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ പരുക്കേല്ക്കേല്ക്കുമായിരുന്നു.” പ്രവീണ്‍ കുമാര്‍ പറഞ്ഞു. അപകടത്തില്‍ കാര്‍ തകര്‍ന്നതായും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ഒരു കാലത്ത് സ്വിംഗ് ബൗളിങിലൂടെ ഇന്ത്യന്‍ ബൗളിംഗ് നിരയുടെ കുന്തമുനയായിരുന്ന പ്രവീണ്‍കുമാര്‍ ഇന്ത്യയ്ക്കായി ആറ് ടെസ്റ്റ്, 68…
Read Moreകടവന്ത്ര ഇന്‍സ്പെക്ടറുടെ വാഹനം യുവാവിനെ ഇടിച്ചുതെറിപ്പിച്ച സംഭവം ! സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കടവന്ത്ര പോലീസ് ഇന്‍സ്പെക്ടറും വനിതാ ഡോക്ടറും സഞ്ചരിച്ചിരുന്ന കാര്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. 18ന് രാത്രി 9.30 ഓടെ ഹാര്‍ബര്‍ പാലത്തില്‍ വച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചുള്ളിക്കല്‍ സ്വദേശി വിമല്‍(28) സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് ഇടിച്ചു തെറിപ്പിച്ചത്. സംഭവശേഷം ഇന്‍സ്പെക്ടറുടെ കാര്‍ നിര്‍ത്താതെ പോയി. അപകടത്തില്‍ സാരമായി പരിക്കേറ്റ വിമല്‍ തോപ്പുംപടി പോലീസില്‍ പരാതിപ്പെട്ടിട്ടും പോലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. സംഭവം വിവാദമായതോടെ ഇന്നലെ രാത്രി തോപ്പുംപടി പോലീസിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവന്നു.അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതിരുന്നത് സ്ഥലത്ത് ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാനായിരുന്നു എന്നാണ് പോലീസ് നല്കുന്ന വിശദീകരണം. വിമലിന്റെ വലതുകൈയുടെ കൈക്കുഴ തെന്നിമാറിയിട്ടുണ്ട്. വയറിലും പരിക്കുപറ്റിയിട്ടുണ്ട്. എസ്എച്ച്ഒ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് വിമല്‍ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍…
Read Moreമണിമലയില്‍ ബൈക്ക് യാത്രികരായ സഹോദരങ്ങളുടെ ജീവനെടുത്തത് കെ എം മാണി ജൂനിയര്‍ ഓടിച്ച കാര്‍ ! ഇല്ലാതായത് ഒരു കുടുംബത്തിന്റെ ആശ്രയം…
കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചത് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിയുടെ മകന് കെ എം മാണി ജൂനിയര്‍. അറസ്റ്റു ചെയ്യപ്പെട്ട കെ എം മാണി ജൂനിയറിനെ സ്റ്റേഷന് ജാമ്യം നല്കി വിട്ടയയ്ക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രക്കാരായ മണിമല പതാലിപ്ളാവ് കുന്നുംപുറത്ത് താഴെ യോഹന്നാന് മാത്യുവിന്റെ മകന് ജിന്‍സ് ജോണ്‍, സഹോദരന് ജിസ് എന്നിവരാണ് മരിച്ചത്. കെഎല്‍ 7 സിസി 1711 എന്ന നമ്പരിലുള്ള ഇന്നോവ ക്രിസ്റ്റയാണ് അപകടമുണ്ടാക്കിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്. അപകടത്തെ കുറിച്ച് വസ്തുതാപരമായി തന്നെ എഫ് ഐ ആറില്‍ വിശദീകരിക്കുന്നു. മൂവാറ്റുപുഴ പുനലൂര്‍ റോഡില്‍ മണിമല ഭാഗത്ത് നിന്നും കരിക്കാട്ടൂര്‍ ഭാഗത്തേക്ക് ഓടിച്ച് പോയ ഇന്നോവാ കാറിന്റെ ഭാഗത്താണ് തെറ്റെന്ന് എഫ്ഐ ആര് പറയുന്നു. ഉദാസീനമായും മനുഷ്യ ജീവന് അപകടം വരത്തക്കവിധം ഓടിച്ചെന്നും വിശദീകരിക്കുന്നു. എട്ടാം തീയതി…
Read Moreഉറങ്ങിപ്പോയപ്പോള്‍ വണ്ടി ഡിവൈഡറില്‍ ഇടിച്ചു തീപിടിച്ചു; ഋഷഭ് പന്ത് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്; വീഡിയോ കാണാം…
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ ഡെറാഡൂണിലെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അറിയിച്ചു. വിദഗ്ധ ചികിത്സയ്ക്കായി പന്തിനെ എയര്‍ ആംബുലന്‍സില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. പന്ത് അപകടനില തരണം ചെയ്തതായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവന്‍ വിവി എസ് ലക്ഷ്മണ് അറിയിച്ചു. ഉത്തരാഖണ്ഡില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. പന്തിന്റെ ബിഎംഡബ്ല്യു കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. പന്ത് തന്നെ ആയിരുന്നു വാഹനം ഓടിച്ചത്. ഡിവൈഡറില്‍ ഇടിച്ചു തകര്‍ന്ന കാറിന് ഉടന്‍തന്നെ തീപിടിക്കുകയായിരുന്നു. ഋഷഭ് പന്തിന്റെ രക്ഷപ്പെടലിനെ അദ്ഭുതം എന്നേ വിശേഷിപ്പിക്കാനാവൂ. പന്തിന്റെ നെറ്റിയിലും തലയിലും മുതുകത്തും കാലിനും പരിക്കേറ്റു. അപകടത്തില്‍ പന്തിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. പന്തിനെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കിയതായാണ് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഋഷഭ് പന്ത് പറഞ്ഞതായി ഉത്തരാഖണ്ഡ് ഡിജിപി…
Read Moreസണ്‍റൂഫിലൂടെ തല പുറത്തിടുന്നത് അത്ര നല്ലതല്ല ! വീഡിയോ ചര്‍ച്ചയാകുന്നു…
ഇപ്പോഴത്തെ കാറുകളിലെ പ്രധാന ഫീച്ചറുകളിലൊന്നായാണ് സണ്‍റൂഫ് കരുതപ്പെടുന്നത്. കാറ്റും വെളിച്ചവും വാഹനത്തിനുള്ളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഇത് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ ആളുകളും ഈ സൗകര്യം തല പുറത്തേക്കിട്ട് കാഴ്ചകള്‍ കാണാനായാണ് ഉപയോഗിക്കുന്നത്. കുട്ടികളും മറ്റും സണ്‍റൂഫിലൂടെ തല പുറത്തിട്ട് യാത്ര ചെയ്യുന്ന കാഴ്ച നിരത്തുകളില്‍ നിത്യ സംഭവമാണ്. എന്നാല്‍ ഇത്തരം യാത്രകള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചു വരുത്തുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കിയ കാര്‍ണിവല്‍ വാഹനമാണ് വീഡിയോയില്‍ കാണുന്നത്. വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ സണ്‍റൂഫ് തുറന്ന് അതിലൂടെ തല പുറത്തിട്ടാണ് ഇരിക്കുന്നത്. ഭയങ്കരമായി ആഘോഷിച്ചാണ് യാത്രയെന്ന് വീഡിയോയില്‍ നിന്ന് മനസിലാകും. എന്നാല്‍, വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ഈ രണ്ടുപേരില്‍ ഒരാള്‍ മുന്നിലേക്ക് മറിയുകയും അയാളുടെ മൂക്ക് വാഹനത്തിന്റെ റൂഫില്‍ ശക്തമായി ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അപകടത്തില്‍…
Read More