മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുമ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്കറിന് ബോധമുണ്ടായിരുന്നതായി ഡോക്ടറുടെ വെളിപ്പെടുത്തല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ അന്ന് ജോലി ചെയ്തിരുന്ന ഡോ ഫൈസലാണ് വെളിപ്പെടുത്തലുമായി എത്തിയത്. കാറില്‍ കിടന്ന് ഉറങ്ങുകയായിരുന്നു എന്നും അപകടത്തില്‍പ്പെട്ട് തെറിച്ച് വീണതായുമാണ് ബാലഭാസ്കര്‍ പറഞ്ഞതെന്നും ഡോ ഫൈസല്‍ പറയുന്നു. ബാലഭാസ്കറിനേയും ഭാര്യ ലക്ഷ്മിയേയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചത്. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്ന് ബാലഭാസ്കര്‍ പറഞ്ഞു. ലക്ഷ്മിയിടെ ആരോഗ്യ സ്ഥിതിയും ബാലഭാസ്കര്‍ തിരക്കിയെന്ന് ഡോക്ടര്‍ പറയുന്നു. മെഡിക്കല്‍ കോളെജില്‍ എത്തിച്ച് പത്ത് മിനിറ്റിന് ശേഷം തന്നെ ബന്ധുക്കളെത്തി ഇരുവരേയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ഫൈസല്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത്. 2018 സെപ്തംബര്‍ 25നാണ് ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്ത വാഹനാപകടമുണ്ടായത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേ ദേശിയ പാതയില്‍ പള്ളിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്. മകള്‍ തേജസ്വിനി ബാല അപകട സ്ഥലത്ത്…
Read MoreTag: accident death
ഭാര്യയെ നഷ്ടപ്പെട്ട് ഹൃദയം തകര്‍ന്നിരിക്കുന്ന ഒരാളോട് ഇങ്ങനെയൊന്നും ചെയ്യരുത് ! യുഎഇയില്‍ മലയാളി യുവതി അപകടത്തില്‍ മരിച്ചതിനെച്ചൊല്ലി പരക്കുന്ന വ്യാജവാര്‍ത്തകള്‍ക്കെതിരേ സുഹൃത്ത് രംഗത്ത്…
യുഎഇയില്‍ മലയാളിയായ ദിവ്യ പ്രവീണ്‍ എന്ന യുവതി വാഹനാപകടത്തില്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന വ്യാജവാര്ത്തകള്ക്കതിരേ തുറന്നടിച്ച് യുവാവ് രംഗത്ത്. അപകടത്തെക്കുറിച്ചു കൂടുതല്‍ വ്യക്തത നല്കുന്ന കുറിപ്പിലൂടെ വ്യാജവാര്‍ത്തകളുടെ മുനയൊടിക്കുകയാണ് ഇദ്ദേഹം. സംഭവത്തെക്കുറിച്ച് നിരവധി വ്യാജവാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണു രാജീവ് രംഗത്തെത്തിയത്. ഷാര്‍ജയില്‍ തിരുവാതിര ആഘോഷം കഴിഞ്ഞു മടങ്ങുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഭര്‍ത്താവ് പ്രവീണും മകനും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടുവെങ്കിലും ദിവ്യ മരണമടയുകയായിരുന്നു. ഇതിനുശേഷമാണു വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങി. പ്രവീണിനെതിരെയുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളും മറ്റൊരു അപകടത്തിന്റെ ദൃശ്യങ്ങളുമായിരുന്നു ഇത്തരത്തില്‍ പ്രചരിപ്പിച്ചത്. രാജീവ് രാജശേഖറിന്റെ കുറിപ്പ് പ്രിയ സുഹൃത്തും സോദരിയുമായ Divya Sankaran ന്റെ മരണത്തെപ്പറ്റി ഒന്നും എഴുതേണ്ട വിചാരിച്ചിരുന്നത് ആണ്… വളരെയേറെ അടുത്തറിയുന്ന കുടുംബം .. എത്ര സന്തോഷത്തില്‍ ആയിരുന്നു അവര്‍ ജീവിച്ചത്. ദിവ്യയുടെ അപകട മരണത്തെ ചുറ്റിപറ്റി പലതരം വ്യാജവാര്‍ത്തകള്‍…
Read Moreവാന്‍ മറിയുമെന്ന് ഉറപ്പായപ്പോള്‍ പിഞ്ചു മകനെ ദൂരേക്ക് എറിഞ്ഞു; നിമിഷങ്ങള്‍ക്കകം പിതാവ് വാനിനടിയില്‍പ്പെട്ട് മരിച്ചു; പാലോട് നടന്ന ദാരുണ സംഭവം ഇങ്ങനെ…
പാലോട്: നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ മറിയുമെന്നായപ്പോള്‍ രാജേഷിനു മുമ്പിലുണ്ടായിരുന്ന ഏക പോംവഴി തന്റെ പിഞ്ചു മകനെ പുറത്തേക്ക് എറിയുക എന്നതായിരുന്നു. ഒടുവില്‍ മകനെ രക്ഷിച്ചശേഷം പിതാവിന് മൃത്യു സംഭവിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി മടത്തറ കലയപുരം ശ്രീഹരി ഭവനില്‍ രാജേഷ്(34) ആണ് ഏക മകന് ശ്രീഹരിയേ അപകടത്തില്‍ നിന്നു രക്ഷപെടുത്തിയ ശേഷം മരണത്തിനു കീഴടങ്ങിയത്. കുളത്തുപ്പുഴ റോഡില്‍ മടത്തറയ്ക്കു സമീപം ചന്തവളയിലാണു സംഭവം. അരിപ്പ ഓയില്‍ പാം ഓഫീസില്‍ നിന്നു വിരമിക്കുന്ന അമ്മ, ആനന്ദഭാവിയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നു സാധനങ്ങള്‍ വാങ്ങി കൊണ്ടു വരനാണു രാജേഷും മകനും പിക് അപ്പ്വാനുമായി പോയത്. റോഡരികില്‍ മണ്ണൊലിപ്പു മൂലം രൂപം കൊണ്ടകുഴിയില്‍ വീണ വാന്‍ നിയന്ത്രണം വിടുകയായിരുന്നു. വാനിന്റെ പിന്നില്‍ സാധനങ്ങള്‍ കയറ്റുന്ന ഭാഗത്ത് അച്ഛനൊപ്പമായിരുന്നു ശ്രീഹരി. നിയന്ത്രണം വിട്ടു വാന്‍ ആടിയുലഞ്ഞപ്പോള്‍ രാജേഷ് മകനെ…
Read More