ന്യൂഡല്‍ഹി: റെയില്‍വേ അറ്റകുറ്റപണിക്ക് ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡ് കഴുത്തില്‍ കുത്തിക്കയറി ട്രെയിന്‍ യാത്രക്കാരന് ദാരുണാന്ത്യം. ഡല്‍ഹിയില്‍ നിന്ന് കാന്‍പൂരിലേക്കുള്ള നിളനാചല്‍ എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരനായ ഹരീഷ് കുമാര്‍ ദുബെ ആണ് മരിച്ചത്. ഇന്ന് രാവിലെ 8.45നാണ് സംഭവം. റെയില്‍വേ പണിക്കുവേണ്ടി സൂക്ഷിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ട്രെയിനിന്റെ ജനല്‍ചില്ല് തകര്‍ത്ത് അകത്തുകയറുകയായിരുന്നു. ഇത് കഴുത്തില്‍ തുളഞ്ഞുകയറിയാണ് ദുബെ മരിച്ചത്. യുപിയിലെ ധന്‍വാര്‍- സോംന സ്റ്റേഷനുകള്‍ക്കിടയില്‍വച്ചാണ് അപകടം. പിന്നീട് ട്രെയിന്‍ അലിഗഢ് സ്റ്റേഷനില്‍ നിര്‍ത്തി മൃതദേഹം റെയില്‍വേ പോലീസിനു കൈമാറി.
Read MoreTag: accident
മദ്യപിച്ചെന്നു കരുതി മാത്രം ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കാനാവില്ല ! നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി…
വാഹനാപകടത്തില്‍ പെടുന്ന ആള്‍ക്ക് മദ്യപിച്ചതിന്റെ പേരില്‍ മാത്രം ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കുന്നത് നീതിരഹിതമെന്ന് ഹൈക്കോടതി. അമിത അളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. അപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസി പ്രകാരം അര്‍ഹമായ ഏഴു ലക്ഷം രൂപ നല്‍കാനുള്ള ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് ഉത്തരവിനെതിരെ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. 2009ല്‍ ദേശീയപാതയിലൂടെ ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു ഇറിഗേഷന്‍ വകുപ്പില്‍ ജീവനക്കാരനായിരുന്ന യുവാവ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് വന്ന ടൂറിസ്റ്റ് ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ ലൊക്കേഷന്‍ സ്കെച്ചില്‍ ബൈക്ക് യാത്രക്കാരന് ശരിയായ വശത്തുകൂടെയാണ് പോയതെന്ന് വ്യക്തമാക്കിയിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍…
Read Moreസച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ ഇടിച്ച് സ്കൂട്ടര്‍ യാത്രികരായ അച്ഛനും മകള്‍ക്കും പരിക്ക്…
കെ എം സച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ തട്ടി സ്കൂട്ടര്‍ യാത്രികരായ അച്ഛനും മകള്‍ക്കും പരിക്ക്. വെള്ളിയാഴ്ച രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ സ്കൂട്ടറില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുവരും സ്കൂട്ടറിനു അടിയിലായിപ്പോവുകയായിരുന്നു. ആബിത്തിനു ഇടതു കൈക്കും മകള്‍ക്ക് ഇടതു കാലിനുമാണ് പരിക്ക്. എംഎല്‍എയെ കൂട്ടാനായി വീട്ടിലേക്കു പോകുകയായിരുന്നു കാര്‍. പരിക്കേറ്റ പിതാവിനെയും മകളെയും എംഎല്‍എ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
Read Moreകാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞത് 50 അടി താഴ്ചയിലേക്ക് ! നടി അനുനായരും കൂട്ടുകാരിയും അദ്ഭുതകരമായി രക്ഷപ്പെട്ടു…
മലയാളി സീരിയല്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് അനു നായര്‍. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്വന്തം സുജാതയിലെ ജൂഹി എന്ന കഥാപാത്രത്തിലൂടെയാണ് അനു നായര്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. നടി വാഹനാപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ നിറഞ്ഞത്. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. അപകടം നടന്നത് ആനമല പാതയില്‍ പത്തടിപ്പാലത്തിനു സമീപത്ത് വെച്ചായിരുന്നു. അനു നായരും കൂട്ടുകാരിയും സഞ്ചരിച്ച കാര്‍ 50 അടി താഴ്ചയിലേക്കു മറിയുകയായിരുന്നു. കാര്‍ പലവട്ടം തലകീഴായി മറിഞ്ഞതായാണ് അനു നായരും കൂട്ടുകാരിയും പറയുന്നത്. താഴ്ചയിലേക്ക് പതിച്ച കാറില്‍ നിന്നും ഇരുവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മലക്കപ്പാറ ഭാഗത്തു നിന്നു ചാലക്കുടി ഭാഗത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചിട്ടിരിക്കുകയുമായിരുന്നു. കല്ലില്‍ തട്ടിയാണ് നടിയും കൂട്ടുകാരിയും സഞ്ചരിച്ച കാറിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍…
Read Moreമഹാദ്ഭുതം എന്നു മാത്രമേ പറയാനുള്ളു ! ബൈക്ക് യാത്രികന് തെറിച്ചു വീണത് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക്; വീഡിയോ വൈറല്‍…
പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഹെല്‍മറ്റ് വയ്ക്കുന്നവരെ ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബംഗളൂരു പോലീസാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് തെറിച്ചു വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ. ‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന് രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന് 19കാരനായ അലക്സ് സില്‍വ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടയിലേക്ക് അലക്സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം. ബസിന്റെ ടയറുകള്‍ക്കടയില്‍ അലക്സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാല്‍ ഹെല്‍മറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെല്‍മറ്റ് ചക്രത്തിനടിയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബംഗളൂരു…
Read Moreവിഷ്ണു ഉണ്ണികൃഷ്ണന് ആശുപത്രിയില്‍…നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍
മലയാളികളുടെ ഇഷ്ടതാരങ്ങളിലൊരാളാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്. അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ സുഹൃത്ത് ബിബിന്‍ ജോര്‍ജ്ജിന് ഒപ്പമായിരുന്നു ഈ സിനിമയുടെ തിരക്കഥ ഒരുക്കിയത്. നാദിര്‍ഷ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. നാദിര്‍ഷ സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമ ആയിരുന്നു കട്ടപ്പനയിലെ ഋതിക് റോഷന്. ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും വിഷ്ണു ആയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇദ്ദേഹവുമായി ബന്ധപ്പെട്ട് വളരെ ദുഃഖകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന് ഇപ്പോള്‍ തന്റെ ആദ്യ സംവിധാന സംരംഭമായ സിനിമയുടെ ചിത്രീകരണത്തിലാണ്. ഈ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പുരോഗമിച്ചു വരികയായിരുന്നു. ഇതിനിടയില്‍ ഒരു അപകടം സംഭവിച്ചു എന്ന വിവരമാണ് പുറത്തു…
Read Moreവാഹനാപകടത്തില്‍ നിര്‍ത്താതെ വണ്ടിവിട്ടു പോയ നടിയെയും സുഹൃത്തിനെയും തടഞ്ഞ് നാട്ടുകാര്‍ ! ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി രംഗത്ത്…
പ്രമുഖ നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്. കാക്കനാടിന് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരില്‍ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാര്‍ കോപാകുലരാവുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് നടി വാഹനം നിര്‍ത്താതെ പോയി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഗായത്രി വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. തങ്ങള്‍ ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ…
Read Moreതന്റെ ബൈക്കിനെ സ്കൂട്ടറില്‍ ഓവര്‍ടേക്ക് ചെയ്ത ‘പെണ്ണി’നെ പിന്നാലെയെത്തി പിടിച്ചു തള്ളി ! ഒടുവില്‍ രണ്ടു പേരും വീണു;തിരുവല്ലയില്‍ നടന്ന അപകടം ഇങ്ങനെ…
തങ്ങളുടെ വാഹനത്തെ ആരും ഓവര്‍ടേക്ക് ചെയ്യുന്നത് ഇഷ്ടമില്ലാത്ത ധാരാളം ആളുകള്‍ ഈ സമൂഹത്തിലുണ്ട്. ഒരു പെണ്ണ് തന്റെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്താല്‍ അഭിമാനം ഇടിഞ്ഞു പോകുമെന്നു കരുതുന്ന പുരുഷ കേസരികളും നമ്മുടെ നാട്ടില്‍ ധാരാളമുണ്ട്. ഈ ദുരഭിമാനമാണ് കഴിഞ്ഞ ദിവസം തിരുവല്ലയില്‍ നടന്ന അപകടത്തിനു കാരണം. തന്റെ ബൈക്കിനെ പിന്നാലെ സ്കൂട്ടറിലെത്തിയ യുവതി ഓവര്‍ടേക്ക് ചെയ്തതോടെ ആത്മനിയന്ത്രണം നഷ്ടമായ യുവാവിന്റെ പ്രവൃത്തി നാടിനെയാകെ ഞെട്ടിക്കുകയാണ്. തന്നെ മറികടന്നു പോയ യുവതിയെ പിന്നാലെ ചെന്ന് കമന്റടിച്ച ഇയാള്‍ അതു കൊണ്ടും അരിശം തീരാതെ യുവതിയെ തള്ളി വീഴ്ത്താനും ശ്രമിച്ചു. ഇതിനിടെ ബാലന്‍സ് തെറ്റി വീണ യുവാവിന്റെ ബൈക്ക് ചെന്നിടിച്ച് സ്കൂട്ടര്‍ മറിഞ്ഞ് യുവതിക്കും ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. കുന്നന്താനം പാമല വേങ്ങമൂട്ടില്‍ മിനി (സാം 47), കുന്നന്താനം കോട്ടപ്പടി സരിത ഭവനം ജയകൃഷ്ണന് (18) എന്നിവര്‍ക്കാണ് പരുക്ക്. ഇന്നലെ വൈകിട്ട്…
Read Moreകനത്തമഴയില്‍ റോഡില്‍ രൂപപ്പെട്ടത് അഗാധ ഗര്‍ത്തം ! കുഴിയിലേക്ക് വീണ കാറില്‍ നിന്നും അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്;വീഡിയോ കാണാം…
കനത്ത മഴയില്‍ റോഡില്‍ രൂപപ്പെട്ട അഗാധഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് പോലീസുകാരന്. കനത്തമഴയെ തുടര്‍ന്ന് റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ വീണ കാറില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഡല്‍ഹി ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കനത്തമഴയാണ് അനുഭവപ്പെട്ടത്. റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനിടെയാണ് വൈറ്റ് എസ്യുവി കാറില്‍ വന്ന പൊലീസ് ഉദ്യോഗസ്ഥന് അപകടത്തില്‍പ്പെട്ടത്. റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട ഗര്‍ത്തത്തിലാണ് കാര്‍ വീണത്. കാര്‍ പൂര്‍ണമായും കുഴിയിലാവുകയും ചെയ്തു. കാറിന്റെ ബോണറ്റ് ഉള്‍പ്പെടുന്ന മുന്‍ഭാഗമാണ് ആദ്യം കുഴിയിലേക്ക് വീണത്. ഉടന്‍ തന്നെ കാറില്‍ നിന്ന് പുറത്ത് കടന്ന പൊലീസ് കോണ്‍സ്റ്റബിള്‍ അശ്വിനി പരിക്കുകളില്ലാതെ രക്ഷപ്പെടുകയായിരുന്നു. കാര്‍ പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് മുകളിലേക്ക് ഉയര്‍ത്തി. ഗര്‍ത്തം രൂപപ്പെട്ട ഭാഗത്തിന് ചുറ്റും കല്ലുകള്‍ കൂട്ടിവച്ച് അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍…
Read Moreബിയറുമായി പോയ ലോറി മറിഞ്ഞ സംഭവമറിഞ്ഞ് പറന്നെത്തിയത് നൂറുകണക്കിന് ആളുകള്‍; പിന്നെ നടന്ന പൂരം പറഞ്ഞറിയിക്കണോ…ആളുകളെ ഓടിക്കാന്‍ അറ്റകൈ പ്രയോഗവുമായി പോലീസും…
ബിയറുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞപ്പോള്‍ പ്രദേശത്ത് എത്തിയത് നൂറുകണക്കിന് ആളുകള്‍. മദ്യം ലക്ഷ്യമിട്ട് എത്തിയവരെ ഓടിക്കാന്‍ പോലീസിന് ഒടുവില്‍ ലാത്തിവീശേണ്ടി വന്നു ചൊവ്വാഴ്ച ചിക്കമഗളൂരു തരിക്കരെ എംസി ഹള്ളിക്കു സമീപമാണു സംഭവം. ബിയറുമായി പോയ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറി മറിഞ്ഞപ്പോള്‍ ബിയര്‍ കുപ്പികള്‍ റോഡില്‍ ചിതറി. മിനിറ്റുകള്‍ക്കുള്ളില്‍ നൂറുകണക്കിനാളുകളാണ് മറിഞ്ഞ ലോറിയില്‍ നിന്നു ബിയര്‍ എടുത്തുകൊണ്ടുപോകാന്‍ തടിച്ചെത്തിയത്. റോഡില്‍ തെറിച്ചു വീണവയും ലോറിക്കുള്ളില്‍ കുഴപ്പമൊന്നും സംഭവിക്കാതെ ഇരുന്ന ബോട്ടിലുകളും ആളുകള്‍ കടത്തി. ഇങ്ങനെ കെയ്സ് കണക്കിനു ബിയറാണു നഷ്ടമായത്. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. സ്ഥലത്ത് ആളു കൂടിയ വിവരം അറിഞ്ഞു പൊലീസ് എത്തി. പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു ലാത്തി വീശിയത്.
Read More