നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെയാണ് അപകടം. അതേസമയം, താന്‍ സുരക്ഷിതയാണെന്നും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു. ഒരു ട്രക്ക് കാറില്‍ ഇടിച്ചു കയറുകയറുകയായിരുന്നുവെന്ന് താരം പറയുന്നു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും ഖുശ്ബു അറിയിച്ചു. വേല്‍ മുരുകന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത് കരുതിക്കൂട്ടിയുള്ള അപകടമാണോയെന്ന സംശയവും ഖുശ്ബു പ്രകടിപ്പിച്ചു. താന്‍ സഞ്ചരിച്ച കാറില്‍ ഒരു ട്രക്ക് വന്നിടിക്കുകയായിന്നു. കാര്‍ ശരിയായ ദിശയിലൂടെ തന്നെയാണ് സഞ്ചരിച്ചിരുന്നത്. കരുതിക്കൂട്ടി വരുത്തിയ അപകടമാണോ എന്നറിയാന്‍ ട്രക്ക് ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണെന്നും ഖുശ്ബു പറഞ്ഞു.
Read MoreTag: accident
ഇന്ത്യന്‍-2ന്റെ സെറ്റില്‍ അപകടം ! സംവിധായകന്‍ ശങ്കറിന് ഗുരുതര പരിക്ക്; മൂന്ന് അസിസ്റ്റന്റ് സംവിധായകര്‍ മരിച്ചു
കമല്‍ഹാസന്‍ നായകനായ ഇന്ത്യന്‍-2ന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ സംവിധായകന്‍ ശങ്കറിന് ഗുരുതര പരിക്കെന്ന് റിപ്പോര്‍ട്ട്. സംവിധാന സഹായികളായ മൂന്നു പേര്‍ അപകടത്തില്‍ മരിച്ചു. മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം നടന്നത്.ഒരു ഗാനരംഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിന് മുന്നോടിയായി ഇന്നലെ വൈകിട്ടു മുതല്‍ സെറ്റ് ഇടുന്ന ജോലി നടന്നുവരികയായിരുന്നു. ഇതിനിടെ ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്. ക്രെയിനിന്റെ അടിയില്‍പ്പെട്ട സംവിധാന സഹായികള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. സംഭവ സമയത്ത് നടന്‍ കമല്‍ഹാസനും സെറ്റില്‍ ഉണ്ടായിരുന്നു. പൂനമല്ലി പൊലീസ് അപകടസ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംവിധായകന്‍ ശങ്കറിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍…
Read Moreഅമ്മയെ കാറിടിച്ചപ്പോള്‍ വാഹനത്തെ ദേഷ്യത്തോടെ തൊഴിച്ച് ബാലന്‍ ! ഡ്രൈവറെ ശകാരിക്കുന്ന ബാലന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍…
ഒരു കൊച്ചു ബാലനാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നത്. അമ്മയോടുള്ള ഇവന്റെ സ്‌നേഹത്തിനു മുമ്പില്‍ ലോകം ശിരസ്സ് കുനിയ്ക്കുകയാണ്. ചൈനയില്‍ നടന്ന ഒരു അപകടത്തിന്റെ വിഡിയോയിലൂടെയാണ് ബാലന്‍ താരമായത്. അമ്മയുടെ കൂടെ സീബ്രലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്നു നാലുവയസുപ്രായം വരുന്ന ഈ കുട്ടി. പെട്ടെന്നെത്തിയ ഒരു കാര്‍ അമ്മയെയും അവനെയും തട്ടിയിടുകയായിരുന്നു. നിലത്തു വീണ അമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ച ബാലന്റെ പിന്നീടുള്ള പ്രവര്‍ത്തിയാണ് ഏവരെയും ഞെട്ടിച്ചത്. അമ്മയ്ക്ക് കുഴപ്പങ്ങളൊന്നുമില്ല എന്നു കണ്ട് ആശ്വാസമായതോടെ തങ്ങളെ ഇടിച്ചിട്ട കാറിനെ ചവിട്ടുകയും ഡ്രൈവറെ ശകാരിക്കുകയും ചെയ്തു അവന്‍. തന്റെ അമ്മയെ ഇടിച്ച വാഹനത്തോട് അവന് അറിയാവുന്ന രീതിയിലൊക്കെ ആ ദേഷ്യം അവന്‍ പ്രകടമാക്കി. കാറിന്റെ ഡ്രൈവര്‍ പുറത്തിറങ്ങി അവനെ ആശ്വസിപ്പിക്കുകയും അതേ കാറില്‍ തന്നെ അവരെ കയറ്റി കൊണ്ടുപോവുകയും ചെയ്തു. അപകടത്തില്‍ ഇവരുവര്‍ക്കും കാര്യമായ പരുക്കുകളില്ല. ഈ വിഡീയോ പുറത്തുവന്നതോടെ…
Read Moreമണലുപോലെ എന്തോ ഒന്ന് പറന്നു വന്ന് കാറിന്റെ ചില്ലില്‍ പതിച്ചു ! അപ്പോള്‍ അസ്വഭാവികതയൊന്നും തോന്നിയില്ല; വേളാങ്കണ്ണി യാത്രയില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു…
വേളാങ്കണ്ണി യാത്രയ്ക്കിടെയുള്ള അപകടത്തിന്റെ വാര്‍ത്തകള്‍ പലതും നമ്മള്‍ കേട്ടിട്ടുണ്ട്. ഒട്ടുമിക്കതും സംഭവിച്ചിട്ടുള്ളത് രാത്രിയിലാണ്. ഇതുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്ടിലൂടെ രാത്രിയാത്ര ചെയ്യുന്ന മലയാളികള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തുന്ന ഇത്തരം അപകടങ്ങള്‍ പലപ്പോഴും സ്വഭാവിക അപകടങ്ങളായി വിലയിരുത്തപ്പെട്ട് ഒടുങ്ങുകയാണ് പതിവ്. എന്നാല്‍ അത്തരം യാത്രകളില്‍ പതിയിരിക്കുന്ന കെണികളും സുഹൃത്തുമൊപ്പമുള്ള വേളാങ്കണ്ണി യാത്രയില്‍ അകടത്തില്‍ നിന്നും രക്ഷപെട്ട അനുഭവവും പങ്കുവെച്ചിരിക്കുകയാണ് ആനി ജോണ്‍സണ്‍ എന്ന യുവതി. തന്റെ സ്പീഡും, ഉടനെ വൈപ്പര്‍ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ അപകടത്തില്‍ നിന്ന് രക്ഷപെട്ടതെന്ന് ആനി പറയുന്നു. ഇതോടൊപ്പം വേളാങ്കണ്ണി യാത്രികര്‍ക്കുള്ള മുന്നറിയിപ്പും ആനി നല്‍കുന്നു. ആനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ”തമിഴ് നാട്ടില്‍ രാത്രി സഞ്ചാരികള്‍ സൂക്ഷിക്കുക, എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാന്‍ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു…
Read Moreഏറെനാളത്തെ പ്രണയത്തിനു ശേഷം ബാല്യകാല സുഹൃത്തുക്കള്‍ വിവാഹിതരായി ! മിനിറ്റുകള്‍ക്കകം ബന്ധുക്കളുടെ മുമ്പില്‍വച്ച് ഇരുവര്‍ക്കും ദാരുണാന്ത്യം; ഇടനെഞ്ചു തകര്‍ക്കുന്ന സംഭവം ഇങ്ങനെ…
ഒരുമിച്ച് കളിച്ചുവളര്‍ന്ന ബാല്യകാല സുഹൃത്തുക്കള്‍ വിവാഹത്തിലൂടെ പ്രണയസാക്ഷാത്കാരം നടത്തിയപ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തോടെ അവരെ ആശിര്‍വദിച്ചു. എന്നാല്‍ ആ സന്തോഷത്തിന് മിനിറ്റുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ… യുഎസില്‍ ടെക്സാസിലാണ് ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ വിവാഹിതരായതിനു ശേഷം റിസപ്ഷനായി തിരിക്കുന്നതിനിടെ വരന്‍ ഓടിച്ച വാഹനത്തിലേക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് മുന്നിലാണ് അതിദാരുണ ദുരന്തം നടന്നത്. പത്തൊമ്പതുകാരിയായ ഹാര്‍ലി മോര്‍ഗനും-ഇരുപതുകാരനായ റിയാനന്‍ ബോട്രിക്സും തമ്മിലാണ് വെള്ളിയാഴ്ച ടെക്സാസിലെ ഓറഞ്ച് കൗണ്ടിയില്‍ വെച്ച് വിവാഹിതരായത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം റിസപ്ഷനു വേണ്ടി അഞ്ചുവരി പാതയായ ഹൈവേയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. വരനാണ് വാഹനം ഓടിച്ചിരുന്നത്. ഇവരുടെ വാഹനം നിരവധി തവണ മറിഞ്ഞതിനു ശേഷമാണ് നിന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വധുവിന്റെ അമ്മയും സഹോദരിയും ഉള്‍പ്പെടെയുള്ളവര്‍ തൊട്ടുപിന്നിലായി ദുരന്തം നേരില്‍ കാണേണ്ടിവന്നു. ‘എനിക്ക് അവിടെ ഇരുന്ന് എന്റെ രണ്ടു മക്കളുടെയും മരണം കാണേണ്ടി…
Read Moreമാധ്യമപ്രവര്‍ത്തകന്റെ മരണത്തിന്റെ നടുക്കം മാറും മുമ്പ് തലസ്ഥാനത്ത് വീണ്ടും വാഹനാപകടം ! ഇത്തവണ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചത് ഡോക്ടര്‍…
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഇടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തിന്റെ ചൂടാറുംമുമ്പ് തന്നെ തലസ്ഥാന നഗരിയില്‍ വീണ്ടും വാഹനാപകടം. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടമുണ്ടായത്. ശ്രീചിത്രയിലെ ഡോക്ടര്‍ ദേവ് പ്രകാശ് ശര്‍മ്മയാണ് ഇത്തരത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ച് ഡിവൈഡറില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്. വാഹനമോടിച്ചിരുന്ന ഡോക്ടറെ നിസ്സാര പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഡീസല്‍ ടാങ്ക് പൊട്ടിയൊഴുകുകയും ചെയ്തിരുന്നു. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വൃത്തിയാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിടരാമന്‍ മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സമാനമായ രീതിയില്‍ അമിതമായി മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടായത്.
Read Moreബഞ്ചി ജംപിംഗിനിടെ കയര്‍പൊട്ടി 39കാരന്‍ 100മീറ്റര്‍ താഴേക്ക് പതിച്ചു !ഒടുവില്‍ സംഭവിച്ചത്; വീഡിയോ വൈറലാകുന്നു…
അതിസാഹസികരുടെ ഹരമായ ബഞ്ചി ജംപിംഗ് ചെയ്യുന്നതിനിടെ യുവാവിന് ഗുരുതരപരിക്ക്. കാലില്‍ കെട്ടിയിരുന്ന കയര്‍ പൊട്ടി 100 മീറ്റര്‍ താഴേക്ക് പതിക്കുകയായിരുന്നു. പോളണ്ടിലെ ഒരു പാര്‍ക്കില്‍ വച്ചാണ് അപകടം നടന്നത്. വായുവില്‍ വച്ച് കയര്‍ പൊട്ടിയതിന് പിന്നാലെ കാഴ്ചക്കാരായി നിന്നവര്‍ നിലവിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. താഴെ വിരിച്ചുവച്ച കുഷ്യനിലേക്കാണ് അദ്ദേഹം വീണത്. ഞായറാഴ്ച റാഡി യൂറോപ് തീം പാര്‍ക്കിലാണ് അപകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 19 വര്‍ഷമായി പാര്‍ക്കില്‍ ബഞ്ചി ജംപിംഗ് നടത്തുന്ന കമ്പനി ഖേദം പ്രകടിപ്പിച്ചു. ഇത് ആദ്യമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. പോളണ്ടില്‍ മികച്ച രീതിയിലുളള സുരക്ഷയോടെ ബഞ്ചി ജംപിംഗ് സംഘടിപ്പിക്കുന്നത് തങ്ങളാണെന്ന് കമ്പനി അവകാശപ്പെട്ടു. സംഭവത്തില്‍ പൊലീസ് കമ്പനിയോട് വീശദീകരണം തേടി.
Read Moreഭീതി വിതച്ച് വല്ലകം വളവ് ! ഒരു വര്‍ഷത്തിനിടെ ഇവിടെയുണ്ടായത് 28 അപകടങ്ങള്‍; നാലു പേര്‍ മരണമടഞ്ഞപ്പോള്‍ പരിക്കേറ്റത് 29 പേര്‍ക്ക്…
വൈക്കം: ജനമനസ്സുകളില്‍ ഭീതിയായി വല്ലകം വളവ്. വ്യാഴാഴ്ച വെളുപ്പിനെ മൂന്നരക്ക് മണിക്ക് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. നിസാരപരിക്കോടെ ഡ്രൈവറെ വൈക്കത്തു ആശുപത്രിയില്‍ പ്രവേശിച്ചു. വൈക്കത്തെ ഫയര്‍ ഫോഴ്സ് വന്നെങ്കിലും വാഹനം മാറ്റാന്‍ സാധിച്ചില്ല. പ്രൈവറ്റ് ക്രൈന്‍ ഉപയോഗിച്ചാണ് വാഹനം റോഡില്‍ നിന്നും മാറ്റിത്തിയത്. നല്ല മഴയില്‍ വാഹനം പാളി പോയതെന്നാണു ഡ്രൈവര്‍ പറയുന്നു. വല്ലകത്തെ ഈ അപകട വളവിനെക്കുറിച്ചു നേരത്തെയും പരാതികള്‍ ഉയര്‍ന്നിയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെറുതും വലുതുമായ 28 ഓളം അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. വ്യത്യസ്ത അപകടങ്ങളില്‍ നാലു പേര്‍ മരിക്കുകയും 20ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം ഇവിടെയുണ്ടായ ബൈക്ക് അപകടത്തില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ഥി മരിച്ചിരുന്നു. ഗതാഗത തിരക്കേറിയ വൈക്കം – തലയോലപ്പറമ്പ് റോഡിലെ വല്ലകം വളവ് വാഹന യാത്രക്കാര്‍ക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ്. അപകടങ്ങള്‍…
Read Moreസ്വര്‍ണക്കള്ളക്കടത്തിനും കാറപകടത്തിനും തമ്മില്‍ ബന്ധമില്ല ! എന്നാല്‍ ബാലുവിന്റെ മരണശേഷവും കള്ളക്കടത്ത് തുടര്‍ന്നു; ബാലഭാസ്‌കര്‍ കൊല്ലപ്പെടാനിടയായ കാറപകടം സ്വഭാവികം ?
തിരുവനന്തപുരം:പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഉയര്‍ന്ന വിവാദങ്ങളുടെ പുക കെട്ടടങ്ങുന്നു. ബാലുവിന്റേത് അപകടമരണം തന്നെയെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുനാണെന്നും വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തലുകള്‍. ഇനി ഡിഎന്‍എ പരിശോധന അതീവ നിര്‍ണ്ണായകമാകും. കാറൊടിച്ചത് ബാലഭാസ്‌കറാണെന്ന് അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു. ഇനി ഇതിനു പിന്നിലെ കാരണം കണ്ടെത്താന്‍ പോലീസ് ശ്രമിക്കും. സ്വര്‍ണക്കടത്തിന് സഹായിച്ചിരുന്ന കസ്റ്റംസ് സൂപ്രണ്ടിനെ പ്രകാശന്‍ തമ്പി പരിചയപ്പെട്ടത് ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണെന്ന് മൊഴി ലഭിച്ചു. ഇതല്ലാതെ ബാലഭാസ്‌കറിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ല. ബാലഭാസ്‌കര്‍ ജീവിച്ചിരുന്നപ്പോള്‍ ഇവര്‍ സ്വര്‍ണം കടത്തിയതിന് തെളിവില്ലെന്നും ഡിആര്‍ഐ പറഞ്ഞു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളും ട്രൂപ്പിലെ അംഗങ്ങളുമായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവുമാണ് സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ കണ്ണികളെന്ന് റവന്യൂ ഇന്റലിജന്‍സ്. ഇവര്‍ 200 കിലോയിലേറെ സ്വര്‍ണം കടത്തിയിട്ടുണ്ട്. പ്രകാശന്‍ തമ്പിക്കു പിന്നാലെ…
Read Moreബാലഭാസ്‌കറിന് ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് അര്‍ജുനെ ഡ്രൈവറാക്കിയത് ! എടിഎം തട്ടിപ്പു മുതല്‍ നാഗമാണിക്യം തട്ടിപ്പുവരെ…പണമുണ്ടാക്കാനായി അര്‍ജ്ജുന്‍ എന്തും ചെയ്യും;പുതിയ വിവരങ്ങള്‍ ഞെട്ടിക്കുന്നത്…
ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തിയതായി വിവരം. അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ച ഡ്രൈവര്‍ അര്‍ജുന്‍ എടിഎം കൊള്ളയടിച്ച കേസ് മുതല്‍ നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വരെ പ്രതിയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്‌കറ്റ് വില്‍പന…എന്നിങ്ങനെ അര്‍ജ്ജുന്‍ കൈവയ്ക്കാത്ത തട്ടിപ്പുമേഖലകള്‍ ഒന്നുംതന്നെയില്ലെന്നാണ് വിവരം. പല കേസിലും അര്‍ജുന്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം. പാലക്കാട്ടെ പൂന്തോട്ടം ആയുവേദ ആശുപത്രി ഉടമ രവീന്ദ്രന്റെ ഭാര്യ ലതയുടെ സഹോദരന്റെ മകനാണ് അര്‍ജുന്‍. ഇവരാണ് അര്‍ജുനെ ബാലഭാസ്‌കറിന് പരിചയപ്പെടുത്തിയത്. ബാലുവിനോട് സ്നേഹമുള്ള ആരും അര്‍ജുന്‍ എന്ന ക്രിമിനലിനെ ഒപ്പം വിടില്ലെന്ന് ഏവരും സമ്മതിക്കുന്നു. ഇതുകൊണ്ടാണ് ബാലുവിന്റെ അച്ഛന്‍ ഉണ്ണിയുടെ സംശയങ്ങള്‍ക്ക് ബലം കൂടുന്നതും. മൂന്നു വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ രണ്ടു…
Read More