ഏതമ്മയ്ക്കും സ്വന്തം കുഞ്ഞ് കണ്ണിലെ കൃഷ്ണമണിയേക്കാള്‍ വിലപ്പെട്ടതാണ്. ആരുടെയും കണ്ണുകളെ നിറയ്ക്കുന്ന ഒരു കാഴ്ചയാണ് ഫിലിപ്പീന്‍സിലെ തിരക്കേറിയ ഒരു റോഡില്‍ കഴിഞ്ഞ ദിവസം നടന്നത്. വാഹനമിടിച്ച് പരുക്കേറ്റ തന്റെ കുട്ടിയെ രക്ഷിക്കാന്‍ അതുവഴി പോയ വാഹനങ്ങളുടെ പിന്നാലെ നിലവിളിച്ച് ഓടുന്ന അമ്മ നായയുടെ വീഡിയോയാണ് പുറത്ത് വന്നത്. തെരുവില്‍ അലഞ്ഞ് നടന്നിരുന്ന നായയും നായ്കുട്ടിയും സ്ഥിരം കാഴ്ചയായിരുന്നു. കുട്ടിയ്ക്കും തനിക്കും ഭക്ഷണം കണ്ടെത്താന്‍ അമ്മ നായ പോയ സമയത്ത് നായ്ക്കുട്ടിയെ ഒരു വണ്ടി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. തിരികെയെത്തിയ അമ്മ നായ കാണുന്നത് തെരുവിന്റെ ഓരത്ത് ചോരയൊലിപ്പിച്ച് കിടക്കുന്ന നായ്ക്കുട്ടിയെയാണ്. കരഞ്ഞു കൊണ്ട് അതുവഴി പോയ വാഹനങ്ങള്‍ക്ക് പിന്നാലെ അമ്മ നായ ഓടിയെങ്കിലും ആരും വണ്ടി നിര്‍ത്തിയില്ല. അവസാനം തെരുവിന്റെ ഓരത്ത് കിടന്ന് നായ്ക്കുട്ടി ചത്തു. സമീപത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ…
Read MoreTag: accident
മദ്യലഹരിയില്‍ അമിതവേഗത്തില്‍ വണ്ടിയോടിക്കുന്നവര്‍ തീര്‍ച്ചയായും ഈ വീഡിയോ കണ്ടിരിക്കണം ! കണ്ണു തുറപ്പിക്കുന്ന അപകട വീഡിയോ കാണാം…
അതീവശ്രദ്ധയോടെ വാഹനമോടിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാം. ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോള്‍ നികത്താനാകാത്ത നഷ്ടമായിരിക്കാം ഉണ്ടാക്കുന്നത്. കൂടെ അമിതവേഗവും മദ്യലഹരിയുമുണ്ടെങ്കില്‍ പിന്നെ പറയുകയേ വേണ്ട. മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം പായിക്കുന്നവര്‍ കാണേണ്ടത് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചൈനയിലാണ് സംഭവം. യാത്രക്കിടെ ദമ്പതികള്‍ തമ്മില്‍ വഴക്കിട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡിവൈഡറില്‍ ഇടിച്ച് ഉയര്‍ന്നു പൊങ്ങിയ കാര്‍ കരണം മറിയുന്നതും വാഹനത്തില്‍ നിന്ന് യുവതി തെറിച്ചു വീഴുന്നതുമെല്ലാം വിഡിയോയില്‍ കാണാം. യുവാവ് അമിതമായി മദ്യപിച്ചിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ഭാര്യപിതാവ് നല്‍കിയ പണത്തെ ചൊല്ലി ഭാര്യയോട് വഴക്കടിക്കുന്നതിനിടെയാണ് അപകടം. അപകടം നടക്കുമ്പോള്‍ സ്ത്രീ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്തതുകൊണ്ടാണ് തെറിച്ചുപോയത് എന്നാണ് പൊലീസ് കരുതുന്നത്.
Read Moreഹനാന്‍ ഇനി തനിച്ചല്ല ! കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനെ ആശ്വസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചി എത്തി
കൊച്ചി:കാറപടകത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന് സ്വാന്ത്വനമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചി എത്തി. വ്യാഴാഴ്ചയാണ് ഹനാനെ കാണാന്‍ പിതാവ് ഹമീദ് ആശുപത്രിയില്‍ എത്തിയത്. കാറപടകത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാന്‍ പതിയെ സുഖം പ്രാപിച്ചു വരികയാണ്. പഠനത്തിനിടെ കുടുംബം പുലര്‍ത്താനായി മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ഹനാന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ശ്രദ്ധേയയാകുകയായിരുന്നു. പിതാവ് തങ്ങളെ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് തങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലായതെന്നും ഹനാന്‍ അന്നു പറഞ്ഞിരുന്നു. മകളെക്കാണാന്‍ ആശുപത്രിയിലെത്തിയ ഹമീദ് മകളോടുള്ള സ്‌നേഹം ഏപ്പോഴും തന്റെ മനസില്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. പലര്‍ക്കും അറിയാവുന്നതുപോലെ താനൊരു മദ്യപാനിയാണെന്നും ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ തനിക്ക് പശ്ചാത്താപമുണ്ടായെന്നും ഹമീദ് പറഞ്ഞു. അതേസമയം ഹനാന്‍ പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആളുകള്‍ തന്നെ അവസരവാദിയെന്ന് വിളിക്കുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്നും ഹമീദ് പറയുന്നു. ഇപ്പോള്‍ ഹനാന് സ്‌നേഹവും സഹായവും ആവശ്യമുണ്ടെന്നും…
Read Moreകവടിയാറിലെ അപകടം മറന്നോ ? പരിക്കേറ്റ ഓട്ടോക്കാരനെക്കുറിച്ചും മൂന്ന് പെണ്‍കുട്ടികളെക്കുറിച്ചും യാതൊരു വിവരവുമില്ല; വിഷയത്തില്‍ ഇടപെട്ടത് ഉന്നത സിപിഎം നേതാവിന്റെ മകന്‍ ?
തിരുവനന്തപുരം: പ്രമുഖ വ്യവസായിയുടെ മകന്‍ മരിച്ച കവടിയാര്‍ അപകടം എല്ലാവരും മറന്ന മട്ടാണ്. ഉന്നത സിപിഎം നേതാവിന്റെ മകന്റെ ഇടപെടലാണ് സംഭവത്തിന്റെ അന്വേഷണം തകിടം മറിച്ചതെന്നാണ് വിവരം. അപകടം നടന്ന് ഏതാനും മിനിറ്റുകള്‍ക്കകം നേതാവിന്റെ മകന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള കാര്യങ്ങള്‍ ചെയ്തത്. അതിനിടെ ഇടിച്ച കാര്‍ മത്സരിച്ച ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് നേതാവിന്റെ മകനാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മരിച്ച പയ്യനുമായി നേതാവിന്റെ മകന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. പഞ്ച നക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നതായും സൂചനയുണ്ട്. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തലസ്ഥാനത്തെ പണക്കാരുടെ കേന്ദ്രമാണ് കവടിയാര്‍. എത്ര അപകടങ്ങളുണ്ടായാലും മത്സരയോട്ടം നിര്‍ത്താന്‍ ആരും തയ്യാറല്ല. വന്‍കിട പണക്കാരാണ് മത്സരയോട്ടം നടത്തുന്നത്. വഴുതയ്ക്കാട്ടെ ക്ലബുകളില്‍ നിന്നും തൈക്കാട്ടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും രാത്രി വൈകി പുറത്തിറങ്ങുന്ന കാറുകള്‍ പരിശോധിക്കാനുള്ള ധൈര്യം പോലീസിനില്ല. പരിശോധിച്ചാല്‍ ജോലി തെറിക്കുമെന്നതു തന്നെ…
Read Moreറോഡില്‍ ചോരയില്‍ കുളിച്ചു കിടന്ന യുവാവിന് മുമ്പില്‍ രക്ഷകനായി അവതരിച്ചത് ജയസൂര്യ; എന്നാല്‍ ആശുപത്രിയിലെത്തിയ്‌പ്പോഴേക്കും നായകന്‍ വില്ലനായി; പിന്നെ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍
ജനോപകാരപ്രദമായ പല സാമൂഹിക വിഷയങ്ങളിലും ഇടപെടുന്ന ആളാണ് നടന്‍ ജയസൂര്യ. ഇതൊക്കെ അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട. കൂടാതെ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറാന്‍ ആരാധകരെ ഉപദേശിക്കാറുമുണ്ട്. കഴിഞ്ഞ ദിവസം ഊരും പേരും അറിയാത്ത റോഡില്‍ ചോരയൊലിച്ച് കിടന്നയാള്‍ക്ക് രക്ഷകനായെത്തിയത് ജയസൂര്യയായിരുന്നു. ജയസൂര്യ തന്നെ തന്റെ വാഹനത്തില്‍ അയാളെ ആശുപത്രിയിലുമെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പലരും താനാണ് അപകടമുണ്ടാക്കിയതെന്ന് വിചാരിച്ചുവെന്നും പിന്നീട് കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നെന്നുമാണ് ജയസൂര്യ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ജയസൂര്യ പറയുന്നതിങ്ങനെ…അങ്കമാലിയില്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു ഞാന്‍. ഒബ്‌റോണ്‍ മാളിന് സമീപത്ത് ഒരു ആള്‍ക്കൂട്ടം കണ്ടു. ആക്‌സിഡന്റാണെന്ന് സംശയം തോന്നിയപ്പോള്‍ െ്രെഡവറോട് വണ്ടി ഒതുക്കാന്‍ പറഞ്ഞു. അയാള്‍ ചോരയില്‍ കുളിച്ച് കമിഴ്ന്നു കിടക്കുമ്പോള്‍ ആളുകള്‍ പരസ്പരം തര്‍ക്കിച്ച് നില്‍ക്കുകയാണ്. അടുത്തു ചെന്നപ്പോള്‍ അയാള്‍ വേദനകൊണ്ട് പുളയുന്നുണ്ട്. ഞാനും…
Read Moreബൈക്ക് യാത്രക്കിടെ ‘കിടക്ക’യുടെ ആക്രമണം! യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ കാണാം
വാഹനങ്ങളില്‍ സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ കൃത്യമായി കെട്ടിയുറപ്പിച്ചില്ലെങ്കില്‍ പിന്നിലുള്ള വാഹനങ്ങളിലെ യാത്രക്കാരുടെ കാര്യം കട്ടപ്പൊകയായിരിക്കും. ബൈക്ക് യാത്രക്കിടയില്‍ മുന്നില്‍ പോകുന്ന വാഹനത്തില്‍ നിന്ന് തെറിച്ച് വീണ ഒരു വസ്തു ഇടിച്ചു വീഴ്ത്തിയെങ്കിലും ഈ ബൈക്ക് യാത്രികന്‍ രക്ഷപ്പെട്ടു. ഇടിച്ചിട്ട വസ്തു തന്നെയാണ് പരുക്കേല്‍ക്കാതെ കാത്തതും. പറന്നുവന്ന് ബൈക്ക് യാത്രികനെ ആക്രമിച്ചത് ഒരു കിടക്കയായിരുന്നു. അതിവേഗത്തില്‍ പാഞ്ഞുപോയ ട്രക്കില്‍ നിന്നും അക്ഷരാര്‍ത്ഥത്തില്‍ പറന്നിറങ്ങിയാണ് മെത്തയുടെ ആക്രമണം. ബൈക്കിന്റെ ബാലന്‍സ് നഷ്ടമായി തെന്നി വീണെങ്കിലും കിടക്ക തന്നെ രക്ഷകനായി. ഓസ്ട്രേലിയയിലെ ബ്രിസ്ബെനിലാണ് സംഭവം നടന്നത്. ടണലിലൂടെ ബൈക്ക് ഓടിക്കുന്നതിന് ഇടയിലാണ് ആരോണ്‍ വുഡിന് നേര്‍ക്ക് ഒരു മാട്രസ് പറന്നുവന്നത്. പുറകേ എത്തിയ യാത്രക്കാര്‍ സഹായിച്ചതോടെ കിടക്ക സൈഡിലേക്കൊതുക്കി വീണ്ടും യാത്ര തുടരാന്‍ ഇദ്ദേഹത്തിനായി. എന്തായാലും കിടക്ക പറത്തി അശ്രദ്ധമായി വാഹനമോടിച്ച ട്രക്ക് ഡ്രൈവറെ ഓസ്ട്രേലിയന്‍ പൊലീസ് പൊക്കി. 275 ഓസ്ട്രേലിയന്‍ ഡോളര്‍…
Read More