ഈ ക്രിക്കറ്റ് താരങ്ങള്‍ക്കിതെന്തു പറ്റി! 25 വയസുള്ള ഇംഗ്ലണ്ട് ദേശീയ താരം സഫര്‍ അന്‍സാരിയ്ക്കു പിന്നാലെ 26കാരനായ ഓസ്‌ട്രേലിയന്‍ താരം റയാന്‍ കാര്‍ട്ടേഴ്‌സും കളി നിര്‍ത്തി

ക്രിക്കറ്റില്‍ നിന്നും ചെറുപ്രായത്തില്‍ വിരമിക്കുന്ന താരങ്ങളുടെ എണ്ണം കൂടുന്നു. 25-ാം വയസില്‍ വിരമിച്ച് ഇംഗ്ലീഷ് ദേശീയ താരം  സഫര്‍ അന്‍സാരിയ്ക്കു പിന്നാലെ ഓസ്‌ട്രേലിയന്‍ താരവും ന്യൂസൗത്ത് വെയ്ല്‍സ് വിക്കറ്റ് കീപ്പറുമായ റയാന്‍ കാര്‍ട്ടേഴ്‌സും ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചു.ഫിലോസഫി പഠിക്കണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് താന്‍ ക്രിക്കറ്റ് ഉപേക്ഷിക്കുന്നതെന്ന് 26കാരനായ കാര്‍ട്ടേഴസ് വ്യക്തമാക്കി. തനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയ ന്യൂ സൗത്ത് വെയ്ല്‍സ് ടീമിനോടും കളിക്കാരോടും കാര്‍ട്ടേഴ്‌സ് നന്ദി പറഞ്ഞു. തത്വശാസ്ത്രം പഠിക്കണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും തന്റെ കരിയര്‍ അതിന് സമര്‍പ്പിക്കാനാണ് തീരുമാനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ന്യൂ സൗത്ത് വെയ്ല്‍സിനായി 43 മത്സരങ്ങള്‍ കളിച്ച കാര്‍ട്ടേഴ്‌സ് 35.75 ശരാശരിയില്‍ 2515 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. 2010ലാണ് കാര്‍ട്ടേഴ്‌സ് ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ലിസ്റ്റ് എയില്‍ 345 റണ്‍സും ടി20യില്‍…

Read More