വര്‍ധിപ്പിച്ച യാത്രാ നിരക്കുകള്‍ പൂര്‍വസ്ഥിതിയിലായപ്പോള്‍ കെഎസ്ആര്‍ടിസിയുടെ നഷ്ടവും കൂടി. ബുധനാഴ്ച അന്തര്‍ജില്ലാ സര്‍വീസുകൂടി തുടങ്ങിയപ്പോള്‍ ഒരോ കിലോമീറ്ററിനും 29.1 രൂപ നഷ്ടത്തിലാണ് കെ.എസ്.ആര്.ടി.സി. സര്‍വീസ് നടത്തിയത്. ജീവനക്കാരുടെ വേതനവും ഇന്ധനം ഉള്‍പ്പെടെയുള്ള മറ്റുചെലവുകളും കണ്ടെത്തണമെങ്കില്‍ കിലോമീറ്ററിന് ഇപ്പോള്‍ 45.90 രൂപയെങ്കിലും ലഭിക്കണമെന്ന് ഓപ്പറേഷന്‍സ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഷറഫ് മുഹമ്മദ് പറഞ്ഞു. 90.75 ലക്ഷം രൂപയാണ് സംസ്ഥാനത്ത് ബുധനാഴ്ച 2254 ബസുകള്‍ സര്‍വീസ് നടത്തിയിട്ട് ലഭിച്ചത്. ഇതില്‍ 85.78 ലക്ഷം ഡീസലിന് മാത്രം ചെലവായി. ബാക്കി 4.97 ലക്ഷമേ ഉണ്ടായിരുന്നുള്ളൂ. ഒരുദിവസം അറ്റകുറ്റപ്പണിക്ക് 15 ലക്ഷം രൂപയെങ്കിലും വേണം. അതിനുപോലും ബുധനാഴ്ച കിട്ടിയ വരുമാനം തികഞ്ഞില്ല. കിലോമീറ്ററിന് 16.80 രൂപ എന്ന നിരക്കിലായിരുന്നു വരുമാനം. എറണാകുളം മേഖലയിലാണ് ഏറ്റവും കുറഞ്ഞ വരുമാനം. കിലോമീറ്ററിന് 15.42 രൂപ. തിരുവനന്തപുരത്ത് 17.63, കോഴിക്കോട്ട് 18.35 രൂപയുമാണ് ബുധനാഴ്ചത്തെ വരുമാനം. ഒരു ബസിന്…
Read More