ആസിഡ് ആക്രമണത്തിന്റെ നിരവധി ഇരകള്‍ നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നുണ്ട്. സ്വന്തം ഭര്‍ത്താവില്‍ നിന്നും കാമുകനില്‍ നിന്നും പോലും പലര്‍ക്കും ആസിഡ് ആക്രമണം നേരിടേണ്ടി വരുന്നു. ഉറങ്ങിക്കിടന്നപ്പോള്‍ സ്വന്തം ഭര്‍ത്താവ് മുഖത്ത് ആസിഡ് ഒഴിച്ച യുവതിയുടെ അതിജീവനത്തിന്റെ കഥയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആസിഡ് ആക്രമണത്തിനു ശേഷം മക്കള്‍ അടുത്തുവരാന്‍ ഭയന്നെന്നും വീട്ടുകാര്‍ പോലും തിരിഞ്ഞു നോക്കിയില്ലെന്നും ഇവര്‍ പറയുന്നു. ആരുമില്ലാതായപ്പോള്‍ ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കൂട്ടായ്മയാണ് സഹായത്തിനെത്തിയത്. തോറ്റുകൊടുക്കില്ലെന്നുറിച്ചാണ് ഇനി മുന്നോട്ടുള്ള ജീവിതമെന്ന് യുവതി ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെ പറയുന്നു. തന്റെ ജീവിതത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…പതിനേഴാം വയസ്സിലായിരുന്നു വിവാഹം. ഇരുപത്തിനാല് വയസ്സുള്ള ആളായിരുന്നു ഭര്‍ത്താവ്. ആദ്യദിവസം മുതല്‍ തന്നെ ഞങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നു. അതുകൊണ്ട് എന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ നോക്കണമെന്ന് മനസ്സിലായി. വീട്ടിലിരുന്നുകൊണ്ട് തുണിത്തരങ്ങള്‍ വില്‍ക്കുന്ന ഒരു ചെറിയ ബിസിനസ് ഞാനാരംഭിച്ചു.…
Read More