ഏതാനും സിനിമകളിലൂടെത്തന്നെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ താരമാണ് മിത്ര കുര്യന്. ഇപ്പോള്‍ താരം തിളങ്ങുന്നത് സീരിയല്‍ രംഗത്താണ്. വിസ്മയത്തുമ്പത്ത് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമയിലെത്തിയ താരത്തിന്റ കരിയറില്‍ വഴിത്തിരിവായത് ദിലീപ് ചിത്രം ബോഡിഗാര്‍ഡ് ആയിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. വിവാഹ ശേഷം അഭിനയത്തിന് ചെറിയ ഇടവേള നല്കിയ താരം മിനിസ്ക്രീനിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ആറ് വര്‍ഷത്തോളമാണ് മിത്ര ക്യാമറയ്ക്ക് മുന്പില് നിന്നും അപ്രത്യക്ഷമായത്. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകള്‍ എന്ന പരമ്പരയിലൂടെയായിരുന്നു നടി പ്രേക്ഷകരിലേയ്ക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ, തന്റെ സീരിയലിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണ് മിത്ര. ടെലിവിഷന്‍ സീരിയലിന്റെ ഭാഗമാകുക എന്നത് അത്ര എളുപ്പത്തില്‍ എടുക്കാവുന്ന തീരുമാനം ആയിരുന്നില്ല എന്നാണ് മിത്ര പറയുന്നത്. അതേസമയം, സീരിയലുകള്‍ അവിഹിതത്തെ മഹത്വല്‍ക്കരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കഥകള്‍ ഒക്കെ നമ്മുടെ സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളില്‍…
Read MoreTag: acting
ഹാരിപോട്ടര്‍ സുന്ദരി ‘എമ്മ വാട്സണ്’ അഭിനയം നിര്‍ത്തുന്നു ? വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് നിരാശയില്‍ ആരാധകര്‍…
പ്രമുഖ ഹോളിവുഡ് നടിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ എമ്മ വാട്സണ് അഭിനയം നിര്‍ത്തുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍. ഹാരിപോട്ടര്‍ സീരീസിലെ അഭിനയത്തിലൂടെയാണ് ലോകമാകമാനമുള്ള ആളുകളുടെ മനസ്സില്‍ എമ്മ കയറിക്കൂടിയത്. ചിത്രത്തില്‍ ഹെര്‍മിയോണ്‍ ഗ്രേഞ്ചര്‍ എന്ന കഥാപാത്രത്തെയാണ് എമ്മ അവതരിപ്പിച്ചത്. അഭിനയ ജീവിതം തുടങ്ങുമ്പോള്‍ വെറും പത്തു വയസായിരുന്നു എമ്മയുടെ പ്രായം. ഇപ്പോള്‍ കാമുകന് ലിയോ റോബിന്ട്ടണുമായുള്ള എമ്മയുടെ വിവാഹം നിശ്ചയിച്ചുവെന്നാണ് വാര്‍ത്തകള്‍. വാര്‍ത്ത പുറത്തു വന്നതിനുപിന്നാലെ താരത്തിന്റെ മാനേജര്‍ പ്രതികരണവുമായി രംഗത്ത് വന്നു. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമല്ലാത്തതുകൊണ്ട് അഭിനയം നിര്‍ത്തിയെന്ന് വിചാരിക്കരുതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്തായാലും എമ്മ അഭിനയം നിര്‍ത്താന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read Moreഎന്റെ മകള്‍ തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല ! അഭിനയ രംഗത്തു നിന്നും ഇടവേള എടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സജിത ബേട്ടി
മലയാള സിനിമ-സീരിയല്‍ രംഗത്ത് സജീവമായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് സജിത ബേട്ടി അപ്രതീക്ഷിതമായി അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയത്. 2012 ല്‍ വിവാഹം കഴിഞ്ഞ സജിത അഞ്ചുമാസം ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് തന്നെ നിറഞ്ഞുനിന്നു. രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ സജിത അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിട്ട്. ഇപ്പോഴിതാ അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സജിത. ഞാന്‍ അങ്ങിനെ ഇടവേള എടുത്തു എന്നൊന്നും പറയാന്‍ പറ്റില്ല. കാരണം ഇപ്പോള്‍ എന്റെ മകള്‍ക്ക് ഒന്നര വയസ്സായി. അവളെ ഗര്‍ഭിണിയായി അഞ്ചുമാസം ഉള്ളത് വരെ അഭിനയിച്ചിരുന്നു.ഇപ്പോള്‍ അവളുടെ പിറകെയുള്ള ഓട്ടത്തിലാണ്. സമയം തികയുന്നില്ല. ഭര്‍ത്താവ് ബിസിനസ്സുകാരനാണ്. അപ്പോള്‍ അദ്ദേഹത്തിന് അതുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടതായി വരും. ആ സമയം എന്റെ മകള്‍ ഒറ്റയ്ക്കാകില്ലേ. അവള് തനിച്ചാകുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സജിത പറയുന്നു. അപ്പോള്‍ അവള്‍ക്ക് ഒരു പ്രായം…
Read Moreഎവിടെയായിയുന്നു ഇത്രയുംകാലം ! ഒരു സുപ്രഭാതത്തില്‍ അഭിനയജീവിതത്തോടു വിടപറഞ്ഞ മായാമൗഷ്മി മനസ്സു തുറക്കുന്നു
ഒരു കാലത്ത് മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മായ മൗഷ്മി. മിനി സ്ക്രീനില്‍ മിന്നിത്തിളങ്ങി നില്ക്കുമ്പോള് തന്നെയായിരുന്നു ഒരു സുപ്രഭാതത്തില്‍ മായ അഭിനയ ജീവിതത്തില്‍ നിന്നും അപ്രതീക്ഷിതമായി പിന്‍വാങ്ങുന്നത്. നടി എന്നതിലുപരി ജീവിതത്തിലെ പല പ്രതിസന്ധിഘട്ടങ്ങളിലും ഉലയാതെ പിടിച്ചു നിന്ന് ജീവിതത്തിനോട് പോരാടിയ സ്ത്രീ കൂടിയാണ് മായ. തിരുവനന്തപുരം സ്വദേശിയായ മായ ടെലിവിഷന്‍ സീരിയലുകള്‍ക്ക് പുറമെ നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോള്‍ കുറച്ചു നാളായി അഭിനയത്തോട് ഇടവേള എടുത്ത താരം എവിടെ എന്നുള്ള ചോദ്യങ്ങള്‍ നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലും മറ്റുമായി പങ്കിട്ടത്. തന്റെ കൊച്ചു രാജകുമാരി നിഖിതാഷയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു താനെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മായ. സംഭവത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ…’ ഒരു വലിയ ലീവ് എടുത്തിരിക്കുകയായിരുന്നു, ഞാന്‍. ലീവ് എന്ന് പറഞ്ഞാല്‍, എനിക്ക് ഒരു മകള്‍…
Read More