അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് കാട്ടി ‘ചെകുത്താന്’ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സിന് വക്കീല്‍ നോട്ടീസ് അയച്ച് നടന് ബാല. വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണ്. ഇത് മൂന്ന് ദിവസത്തിനകം പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. യുട്യൂബര്‍ അജു അലക്സിനെ ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ നടന് ബാലയുടെ വീട്ടിലെത്തി പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാരന്. തനിക്കെതിരേ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍. ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് അജുവിന്റെ പരാതി. തൃക്കാക്കര പോലീസാണ് വീട്ടിലെത്തി നടന്റെ മൊഴി എടുത്തത്. പരിശോധനയില്‍…
Read MoreTag: actor bala
സണ്ണിലിയോണ്‍ രാത്രി വിളിച്ചിരുന്നു ! തനിക്ക് പിറന്നാള്‍ ആശംസിക്കാന്‍ വിളിച്ചവരെക്കുറിച്ച് ബാല പറഞ്ഞതിങ്ങനെ…
തമിഴകത്തു നിന്ന് വന്ന് മലയാളത്തിന്റെ മനംകീഴടക്കിയ താരമാണ് ബാല. അന്പ് എന്ന തമിഴ് സിനിമയിലൂടെ ആണ് ബാല അഭിനയ ലോകത്തേക്ക് എത്തിയത്. തുടര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളില്‍ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. എന്നാല്‍ പിന്നീട് ഇരുവരും വിവാഹമോചിതരായി. പിന്നീട് തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ബാല വിവാഹം കഴിക്കുകയായിരുന്നു. അതേ സമയം ലോകക്കപ്പ് ഫുട്ബോളിലെ അര്‍ജന്റീനയുടെ വിജയത്തോടൊപ്പം തന്റെ ജന്മദിനവും നടന് ബാല ആഘോഷിച്ചിരുന്നു. ഈ ആഘോഷത്തില്‍ പങ്കു ചേരാനായി ഭിന്നശേഷിക്കാരായ നിരവധി ആളുകളും എത്തിയിരുന്നു. ഇപ്പോള്‍ ഇതാ കേക്ക് മുറിച്ച ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാല പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. എന്റെ ജന്മദിനത്തില് ഞാനൊരു കാര്യം…
Read Moreഎന്റെ മകളെ ഓര്‍ത്താണ് ഞാന്‍ ഇതുവരെ ഒന്നും മിണ്ടാതിരുന്നത് ! വെറും 23 വയസുള്ള ആ പെണ്‍കുട്ടിയെയും എന്നെയും ചേര്‍ത്ത് ഇങ്ങനെ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി; പൊട്ടിത്തെറിച്ച് നടന് ബാല
നടന് ബാലയും സീരിയല്‍ നടിയും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്നും താന്‍ പറയാന്‍ തുടങ്ങിയാല്‍ താന്‍ തന്നെ ജയിക്കുമെന്നും തന്റെ നിശബ്ദതയ്ക്ക് ഒരുപാട് അര്‍ഥമുണ്ട്. അതുകൊണ്ട് തന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുതെന്നും ഫേസ്ബുക്ക് ലൈവില്‍ പൊട്ടിത്തെറിച്ച് നടന് ബാല. ബാലയുടെ വാക്കുകള്‍ ഇതിനോടകം സാമൂഹിക മാധ്യമലോകത്ത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഇതാദ്യമായിട്ടാണ് വ്യക്തിപരമായ കാര്യങ്ങളില്‍ താരം ഒരു തുറന്നുപറച്ചിലിന് തയാറാകുന്നത്. കേവലം 23 വയസ് മാത്രം പ്രായമുള്ള ആ പെണ്‍കുട്ടിയെയും എന്നെയും േചര്‍ത്ത് ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്ന് ബാല പറയുന്നു. ഇതിന് മുന്‍പും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ ചമച്ച് തനിക്കെതിരെ ആക്രമണം നടത്തിയിരുന്നു പലരും. അന്നൊന്നും മിണ്ടാതിരുന്നത് വേണ്ടാ എന്നു കരുതിയാണ്. ഇതിപ്പോള്‍ നിരപരാധിയായ ഒരു പെണ്‍കുട്ടിയുടെ ജീവിതം വച്ചാണ് കളിക്കുന്നത്. അതുപോലെ എന്നെയും…
Read More