വലുതാകുന്പോള്‍ ആരാകും എന്നൊന്നും എന്നോട് ആരും ചോദിച്ചിട്ടില്ല. ചെറുപ്പത്തില്‍ ഞാന്‍ ഭയങ്കര പഠിപ്പിസ്റ്റായിരുന്നു. നാസയിലെ ശാസ്ത്രജ്ഞ ആകുമെന്നാണ് ടീച്ചര്‍മാരൊക്കെ കരുതിയിരുന്നത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുന്പോഴാണ് ഞാന്‍ ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പിന്നെ എല്ലാവർക്കും മനസിലായി ഇനി ഈ കുട്ടിയെ അധികം പഠിപ്പിക്കേണ്ട ആവശ്യം ഇല്ലെന്ന്. പൈലറ്റ് ആകണമെന്ന് ഞാന്‍ വീട്ടില്‍ പറയുമായിരുന്നു. പൈലറ്റ് ആവണമെങ്കില്‍ നല്ല എക്സ്പെന്‍സീവ് ആണ്. പതിനായിരക്കണക്കിന് പൈലറ്റ്സ് ജോലി ഇല്ലാതെ ഇന്ത്യയില്‍ നില്ക്കുന്നു എന്ന ഒരു വാര്‍ത്തയും അച്ഛന് എന്റെ മുന്പില് കൊണ്ടുവന്നു വച്ചു. അതോടുകൂടി ആ ആഗ്രഹം വേണ്ടെന്ന് വച്ചു. അഭിനയം കുട്ടിക്കാലം മുതല്‍ ഒരുതരം ഭ്രാന്തായിരുന്നു. മൂന്നു വയസുള്ളപ്പോള്‍ മുതല്‍ കണ്ണാടിക്ക് മുന്നില്‍നിന്ന് മോണോ ആക്ട് ഒക്കെ ആയിരുന്നു. അമ്മ ഇത് കണ്ടിട്ട് കണ്ണാടിക്കു മുന്നില്‍ കര്ട്ടന് ഇട്ടു. എനിക്ക് എന്നെ സ്ക്രീനില്‍ കാണാനൊന്നും ഇഷ്ടമില്ല. -ലെന
Read MoreTag: actor lena
ഞെട്ടിക്കും ഈ ലെന!
ശക്തമായ സ്ത്രീ കഥാപാത്രങ്ങളെയാ അവതരിപ്പിച്ച് കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ലെന. തന്റെ പ്രായത്തില്‍ കൂടുതലുള്ള കഥാപാത്രങ്ങളും യാതൊരു മടിയുമില്ലാതെ ഏറ്റെടുത്ത് ചെയ്യും.എന്നാല്‍ ലെനയുടെ പുതിയ ഫോട്ടോ ഷൂട്ട് ശരിക്കും ഞെട്ടിക്കുന്നതാണ്.ക്രീം ലൈഫിന്റെ കവര്‍ഷൂട്ടിന് വേണ്ടിയാണ് ലെന അതീവ ഗ്ലാമറസ്സായി എത്തിയത്. ഫോട്ടോഷൂട്ടിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഫോട്ടോ ഷൂട്ട് വീഡിയോ കാണുമ്പോള്‍ ഇത് മലയാളികളുടെ ലെന തന്നെയാണോ, അല്ല ഹോളിവുഡിലോ മറ്റോ ഉള്ള ലെനയാണോ എന്ന് ആരാധകര്‍ക്ക് തോന്നിപ്പിക്കും വിധമാണ് ലെനയുടെ ലുക്ക്.മേക്കപ്പ് മുതല്‍ എല്ലാം വ്യത്യസ്തമാണ്. മലയാളത്തിന് പുറമെ ഇപ്പോള്‍ അന്യഭാഷാ ചിത്രങ്ങളിലും സുപരിചിതയാണ് ലെന. ധനുഷിനൊപ്പം അനേഗന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. അക്ഷയ് കുമാറിനൊപ്പം എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും എത്തി.
Read Moreഎന്റെ ജീവിതത്തിന്റെ വഴി തിരിച്ചത് രാമചന്ദ്ര മോനോന്, അന്ന് ആ വാക്കുകള്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി, പിന്നീട് നടന്നതൊക്കെ അത്ഭുതങ്ങള്‍, ലെന ജീവിതത്തിലെ ആ നിമിഷത്തെക്കുറിച്ച് മനസുതുറക്കുന്നു
സീരിയയിലൂടെ തുടങ്ങി സിനിമയിലെത്തിയ താരമാണ് ലെന. ഓമനത്തിങ്കള്‍ പക്ഷി എന്ന ഹിറ്റ് സീരിയലില്‍ തുടങ്ങിയ നടിക്കു പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമയില്‍ ആദ്യകാലത്ത് അവര്‍ക്കു പക്ഷേ നല്ല കാലമായിരുന്നില്ല. ട്രാഫിക് എ്ന്ന ചിത്രമാണ് അവര്‍ക്ക് ബ്രേക്ക് സമ്മാനിച്ചത്. അടുത്തിടെ ഒരു മാധ്യമത്തില്‍ എഴുതിയ ആത്മകഥയില്‍ അവര്‍ ജീവിതത്തില്‍ സംഭവിച്ച ചില കാര്യങ്ങളെക്കുറിച്ച് മനസ് തുറന്നു. 13 വര്‍ഷമായി സിനിമയില്‍ ഉണ്ടായിരുന്നെങ്കിലും ആരുമെന്നെ കാര്യമാക്കിയിരുന്നില്ല. അങ്ങനെ ഇരിക്കുമ്പോഴാണ് രാമചന്ദ്രന് ചേട്ടനെ പരിചയപ്പെടുന്നത്. ആള് ജ്യോതിഷമൊക്കെ വശമുള്ള വ്യക്തിയാണ്. പുള്ളിക്കാരന് ഒരുദിവസം എന്നെ വിളിച്ചുപറഞ്ഞു. നിങ്ങള്‍ക്കിപ്പോള്‍ ഏഴരശനിയുടെ വിളയാട്ടമാണ്. പ്രതിസന്ധികള്‍ ധാരാളമുണ്ടാകും. എനിക്കങ്ങനെ യാതൊരു ബുദ്ധിമുട്ടും തോന്നുന്നില്ലെന്ന് ഞാന്‍ പറയുകയും ചെയ്തു. എന്നാല്‍ പിന്നീട് ജീവിതത്തിലുണ്ടായ ചില കാര്യങ്ങള്‍ അദേഹത്തിന്റെ വാക്കുകള്‍ ശരിയാണെന്നു തെളിയിച്ചു-ലെന പറയുന്നു. 1998 ല്‍ സിനിമയിലെത്തിയതാണ് ലെന. എന്നാല്‍ ന്യൂ ജനറേഷന് സിനിമകളുടെ തുടക്കമായി കരുതപ്പെടുന്ന…
Read More‘ഇതൊക്കെയെന്ത്?’ ഗ്ലാസ്സ് കഴിക്കുന്നതിലെ കല എന്താണെന്ന് വിശദീകരിച്ച് അഭിനേത്രി; ചില്ലുകഷണം കടിച്ചുചവച്ച് അകത്താക്കുന്ന ലെനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ചില്ല് കഷണം കടിച്ചുചവച്ചു കഴിക്കുന്നവര്‍ ധാരാളമുണ്ട്. പ്രശസ്തിയും റെക്കോഡുകളും ലക്ഷ്യമാക്കിയാണ് പലരും ഇത്തരം സാഹസത്തിന് മുതിരുന്നത്. അതികഠിനമായ പരിശീലനമുറകളിലൂടെ മാത്രമേ ഇത്തരം സാഹസകൃത്യങ്ങള്‍ ചെയ്യാന്‍ സാധിക്കുകയുള്ളു എന്നത് മറ്റൊരു വസ്തുത. ചില്ലുകഷണങ്ങളും ട്യൂബ് ലൈറ്റുകളുമൊക്കെ കടിച്ചു തിന്നുന്നത് ഞെട്ടലോടെ മാത്രമെ കണ്ടുനില്ക്കാനുമാവുകയുള്ളു. എന്നാല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ മലയാളികള്‍ ഞെട്ടിയിരിക്കുന്നത് മലയാള സിനിമയുടെ മുതല്‍ക്കൂട്ടെന്ന് വിശേഷിപ്പിക്കാവുന്ന ലെന എന്ന അഭിനേത്രി തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടാണ്. മേല്‍ സൂചിപ്പിച്ചതുപോലെ കട്ടിയേറിയ ചില്ലുകഷണം ചവച്ച് കഴിക്കുന്ന ലെനയാണ് വീഡിയോയിലുള്ളത്. ദ ആര്‍ട്ട് ഓഫ് ഈറ്റിംഗ് ഗ്ലാസ്സ് എന്ന തലക്കെട്ടോടെയാണ് ലെന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിശയം കലര്‍ന്നതും സരസവുമായ നൂറുകണക്കിന് കമന്റുകളാണ് വീഡിയോയുടെ താഴെ വന്നുകൊണ്ടിരിക്കുന്നത്. വെറും ബിസ്ക്കറ്റ് കഴിക്കുന്ന ലാഘവത്തോടെയാണ് ലെന ഇത് കഴിക്കുന്നതെന്നും കാണാന്‍ തന്നെ നല്ല രസമുണ്ടെന്നുമാണ് ആളുകള്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത്…
Read More