നടന് വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച പൊതുപരിപാടി വന്‍ ജനശ്രദ്ധ നേടിയിരുന്നു. പൊതു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ഒരു ചടങ്ങായിരുന്നു അത്. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഒട്ടേറെ പേര് പങ്കെടുത്തതോടെ വലിയ വിജയമായി. അതിനിടെ വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥിനി നടത്തിയ പ്രസംഗമാണ് വൈറലാവുന്നത്. വിജയ് അണ്ണന്റെ വാക്കുകളില്‍ നിന്നാണ് ഒരു വോട്ടിന്റെ മൂല്യം മനസ്സിലായതെന്നും തങ്ങളുടെ വോട്ടിന് മൂല്യമുണ്ടാകണമെങ്കില്‍ അണ്ണന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നുമായിരുന്നു വിദ്യാര്‍ഥിനി ആവശ്യപ്പെട്ടത്. വിദ്യാര്‍ഥിനിയുടെ വാക്കുകള്‍… എനിക്ക് അണ്ണനെ (സഹോദരനെ) ഒരുപാട് ഇഷ്ടമാണ്. ഞാന്‍ സ്വന്തം അണ്ണനായിട്ടാണ് കാണുന്നത്. സിനിമകളും എനിക്ക് വലിയ ഇഷ്ടമാണ്. ഓരോ സിനിമകളും എത്ര തവണ കണ്ടുവെന്ന് അറിയില്ല. എന്റെ ഹൃദയത്തില്‍ സ്പര്‍ശിച്ചത് എന്തെന്ന് വച്ചാല്‍, ഒരു വോട്ടിനെക്കുറിച്ച് എത്ര…
Read More