കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും നടനും സംവിധായകനുമായ ശ്രീനിവാസന് രംഗത്ത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദീലിപിനെതിരായുള്ളത് കെട്ടിച്ചമച്ച കഥയാണെന്നാണ് ശ്രീനിവാസന് ആരോപിക്കുന്നത്. ഡബ്യുസിസിയുടെ ഉദ്ദേശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നു പറഞ്ഞ അദ്ദേഹത്തിന്റെ അഭിപ്രായത്തോട് പ്രതികരിക്കാന്‍ സംഘടന ഇതുവരെ തയാറായിട്ടില്ല. ദിലീപ് വിഷയത്തില്‍ സൂപ്പര്‍താരങ്ങളുള്‍പ്പടെ മൗനം പാലിച്ചു പോരുന്ന സമയത്ത് ശ്രീനിവാസന് നടത്തിയ തുറന്നു പറച്ചില് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും ഏറെക്കാലമായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരത്തിന്റെ വെളിപ്പെടുത്തലുകളെ ആര്‍ക്കും അത്ര പെട്ടെന്ന് നിസ്സാരവല്‍ക്കരിക്കാനാവില്ല.ദിലീപ് വിഷയത്തില്‍ ഇതു വരെ അഭിപ്രായം പറയാതിരുന്ന അദ്ദേഹം ഇപ്പോള്‍ ഇങ്ങനെയൊരു തുറന്നു പറച്ചില് നടത്തിയതെന്തിനെന്നും ആര്‍ക്കും വ്യക്തമല്ല. ‘ഒന്നരക്കോടിരൂപയ്ക്ക് പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നത് വിശ്വസനീയമല്ല. താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യത്തിന് ഒന്നരപ്പൈസപോലും ചെലവാക്കില്ല. ഇത് കെട്ടിച്ചമച്ച കഥയാണെന്നാണ് തനിക്കു തോന്നുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യവും…
Read More