മലയാളികളുടെ സ്വന്തം മോളാണ് ജോമോള്‍. എന്ന് സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ മലയാളികളുടെ മനം കീഴടക്കിയ ജോമോള്‍ വലിയ ഇടവേളയ്ക്കു ശേഷം സിനിമാ ലോകത്തേക്കു മടങ്ങിയെത്തുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ ആണ് ജോമോളിന്റെ മടങ്ങിവരവിലെ ആദ്യ ചിത്രം. സിനിമയില്‍ നിന്ന് വിട്ടു നിന്ന് സമയത്ത് ആരും ജോമോളിനെ അന്വേഷിച്ച് പോയിരുന്നില്ല. അത്രയ്ക്ക് വീക്കായിരുന്നു ജോമോളിന്റെ സൗഹൃദം. തന്റെ സിനിമാ സൗഹൃദത്തെ കുറിച്ച് ക്ലബ്ബ് എഫ് എമ്മിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ ജോമോള്‍ പറയുകയുണ്ടായി. തനിക്ക് ഇപ്പോള്‍ സിനിമയില്‍ അടുത്ത സുഹൃത്തുക്കളെന്നു പറയാന്‍ ആരുമില്ലെന്നും എല്ലാവരും സുഹൃത്തുക്കള്‍ മാത്രമാണെന്നും ജോമോള്‍ പറയുന്നു. സിനിമയില്‍ ഉള്ള ഒരാളായിരുന്നു എന്റെ ഏറ്റവും അടുത്ത സുഹൃത്ത്. പേരെടുത്ത് പറയാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. മരിച്ചാലും ഒരു കുഴിയില്‍ മാത്രമേ കിടക്കൂ എന്ന് പറയുന്നത് പോലെ അത്രയും ശക്തമായ സഹൃദമായിരുന്നുവെന്നും ജോമോള്‍ പറയുന്നു…
Read More