സിനിമാതാരങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എന്തും ആരാധകര്‍ക്ക് കൗതുകകരമാണ്. അവരുടെ പഴയ ചിത്രങ്ങള്‍ തേടിപ്പിടിക്കുന്നതും ചിലരുടെ ഹോബിയാണ്.”ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങള്‍ പണവുമായി ബന്ധപ്പെട്ടതല്ല, അവ ഓര്‍മ്മകളും നിമിഷങ്ങളുമാണ്. ഓര്‍മ്മകള്‍ ഉണ്ടാക്കുന്നത് ഒരിക്കലും അവസാനിപ്പിക്കരുത്. ആളുകള്‍ വരുന്നു, പോകുന്നു.. പക്ഷെ ഓര്‍മ്മകള്‍ അവശേഷിക്കുന്നു..” മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ നായികയായി അഭിനയിച്ച നടിയുടേതാണ് ഈ വാക്കുകള്‍. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ബാല്യകാല ചിത്രം പങ്കുവയ്ക്കുമ്പോഴാണ് നടി ഇങ്ങനെ കുറിച്ചത്. ആരെന്ന് ആലോചിച്ച് തല പുകയ്ക്കേണ്ട നടി കനിഹയുടേതാണ് ആ ചിത്രം. മമ്മൂട്ടിയുടെ പഴശ്ശിരാജയില്‍ തുടങ്ങി തുടര്‍ന്ന് ഒട്ടേറെ മലയാള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നായികയാണ് കനിഹ. ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങി കനിഹയെ മലയാളികള്‍ക്ക് പ്രിയങ്കരിയാക്കിയ ഒട്ടേറെ ചിത്രങ്ങളുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. മോഡലിംഗിലൂടെ അഭിനയ രംഗത്തേയ്ക്ക് കടന്നു വന്ന താരമാണ് കനിഹ. കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടി.…
Read More